മലയാളികളുടെ പ്രിയ്യപ്പെട്ട താരമാണ് മീന.ബാലതാരമായാണ് മീന സിനിമയിൽ എത്തുന്നത്..1982 ൽ പുറത്തിറങ്ങിയ ശിവാജി ഗണേശന്റെ നെഞ്ചങ്ങൾ ആയിരുന്നു ആദ്യ ചിത്രം. തുടർന്ന് തൊണ്ണൂറുകളിൽ തെന്നിന്ത്യയിലെ തന്നെ മുൻനിര നായികമാരിൽ ഒരാളായി മാറി.മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെയെല്ലാം സൂപ്പർ താരങ്ങൾക്കൊപ്പം മീന അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്ക് കുറച്ചുകാലം അഭിനയത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും രണ്ടാം വരവ് മീന ഗംഭീരമാക്കി. ദൃശ്യം ഉൾപ്പെടെ ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാഗമാവാൻ മീനയ്ക്ക് സാധിച്ചു.മീനയുമായി ബന്ധപ്പെട്ട സംഭവങ്ങൾ എന്നും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ ഷൂട്ടിങ്ങിനിടെ മീനയുടെ അമ്മ കരഞ്ഞ ഒരു പഴയ സംഭവം സോഷ്യൽമീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. മീനയ്‌ക്കൊപ്പം ഷൂട്ടിങ് സെറ്റുകളിൽ പോയിരുന്നത് അമ്മ രാജമല്ലികയാണ്. അപ്പോൾ നടന്ന ഒരു സംഭവമാണ് ചർച്ചയാകുന്നത്. തൊണ്ണൂറുകളിൽ തമിഴിലെ മുൻനിര താരങ്ങളായിരുന്ന വിജയകാന്ത്, സത്യരാജ്, ശരത്കുമാർ, പ്രഭു, കാർത്തിക് എന്നിവരോടൊപ്പമെല്ലാം മീന അഭിനയിച്ചിട്ടുണ്ട്. 90 കളിൽ തന്നെ തമിഴ് സിനിമയിൽ ഒരിടം കണ്ടത്തിയ നടനാണ് രാജ്‌കിരൺ.
1991 ൽ എൻ രസാവിൻ മനസിലെ എന്ന സിനിമയിലൂടെയാണ് രാജ്‌കിരൺ ആദ്യമായി നായകനാകുന്നത്.കസ്തൂരി രാജ സംവിധാനം ചെയ്ത ഈ സിനിമയിൽ മീന ആയിരുന്നു നായിക. രാജ്കിരണിന്റെ ഭാര്യയുടെ വേഷത്തിലാണ് മീന അഭിനയിച്ചത്. സിനിമയിൽ മീനയുടെ കഥാപാത്രം മരിക്കുന്നുണ്ട്. മരണശേഷം മീനയുടെ കഥാപാത്രത്തെ ദഹിപ്പിക്കുന്ന രംഗം ഒരു യഥാർഥ സംഭവം പോലെ വളരെ റിയലിസ്റ്റികായാണ് ചിത്രീകരിച്ചത്.ആ രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് മീനയുടെ അമ്മ രാജമല്ലിക കരഞ്ഞത്. ‘എന്തിനാ എന്റെ മകളെ ഇങ്ങനെ ചെയ്യുന്നത്.. ഇത് ഞാൻ സമ്മതിക്കില്ല’ എന്നും പറഞ്ഞ് അമ്മ അണിയറപ്രവർത്തകരോട് തർക്കിക്കുകയും ചെയ്തു.
അതെ സമയം സിനിമയിലെ പ്രധാനപ്പെട്ട രംഗങ്ങളിൽ ഒന്നായത് കൊണ്ട് തന്നെ അണിയറ പ്രവർത്തകർ ആ രംഗം ഒഴിവാക്കിയില്ല. പകരം അമ്മയെ മറ്റൊരിടത്തേക്ക് മാറ്റി അവരറിയാതെ അത് ചിത്രീകരിക്കുകയായിരുന്നു. അതിന് ശേഷം ‘എന്റെ മകൾ ഇനി ഒരിക്കലും ഇത്തരമൊരു സീനിൽ അഭിനയിക്കില്ല’ എന്നും മീനയുടെ അമ്മ പറയുകയുണ്ടായി. പിന്നീട് മീന അത്തരം രംഗങ്ങളിൽ അഭിനയിച്ചിട്ടില്ല എന്നാണ് പറയുന്നത്.ഇപ്പോൾ മലയാളത്തിൽ ടെലിവിഷൻ പരിപാടികളിലൊക്കെ സജീവമായിരിക്കുകയാണ് മീന. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന എന്റെ അമ്മ സൂപ്പറാ എന്ന പരിപാടിയിൽ വിധികർത്താവാണ് താരം.