അവരെയൊന്നും തള്ളിപ്പറഞ്ഞിട്ടില്ല, ലേഡി സൂപ്പർസ്റ്റാർ അന്നും ഇന്നും ഉർവശിയാണ്..കാരണം ഇതാണ്

0
179

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മഞ്ജുപ്പിള്ള.ഈ കാലയളവിൽ നിരവധി ആരാധകരം ഉണ്ടാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.മിനി സ്ക്രീനിലും ബി​ഗ് സ്ക്രീനിലും ഒരു പോലെ സജീവമാണ് താരം.കലാപരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നും അഭിനയിലോകത്തേക്ക് എത്തിയ മഞ്ജു പിള്ള മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലുമായി ഒരുപിടി മികച്ച കഥാപാത്രങ്ങളെ ഇതിനോടകം തന്നെ ചെയ്തു കഴിഞ്ഞിരിക്കുന്നു. അമല പോൾ നായികയായി എത്തിയ ടീച്ചർ എന്ന ചിത്രത്തിലും ഇന്ദ്രൻസ് നായകനായ എത്തിയ ഹോം എന്ന ചിത്രത്തിലും വ്യത്യസ്ത തലങ്ങളിലുള്ള ശക്തയായ രണ്ടു സ്ത്രീ കഥാപാത്രങ്ങളെയാണ് മഞ്ജു പിള്ള അവതരിപ്പിച്ചത്. ഇപ്പോഴിതാ റേഡിയോ മിർച്ചിയ്ക്ക് നൽകിയ അഭിമുഖത്തിൽ മലയാള സിനിമയിലെ ഏറ്റവും മികച്ച നായികയാര് എന്നതിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് മഞ്ജു പിള്ള.

താരത്തിന്റെ വാക്കുകൾ ഇതാണ്,”ഉർവശി ചേച്ചിയുടെ എനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമ മിഥുനമാണ്. ആരെയൊക്കെ നമ്മൾ ലേഡീ സൂപ്പർസ്റ്റാർ എന്ന് എത്രയൊക്കെ പറഞ്ഞാലും മലയാളം ഇൻഡസ്ട്രിയിൽ ഉർവശി എന്ന നായികയെ കടത്തിവെട്ടാൻ മറ്റൊരാൾ ഇന്നുവരെ ഉണ്ടായിട്ടില്ല. നായിക സ്ഥാനത്താണ് ഞാൻ പറയുന്നത്, ഇന്ന് വരെ വേറൊരാൾ ഉണ്ടായിട്ടില്ല നാളെ ഉണ്ടാവുമോ എന്നെനിക്കറിയില്ല. എത്രയൊക്കെ പറഞ്ഞാലും എന്റെ മനസ്സിലെ ലേഡീ സൂപ്പർസ്റ്റാർ അന്നും ഇന്നും എന്നും ഉർവശിയാണ്. എത്ര വ്യത്യസ്ത കഥാപാത്രങ്ങളാണ് അവർ ചെയ്തിരിക്കുന്നത്. അവരൊരിക്കലും ടൈപ്പ് കാസ്റ്റ് ആയിരുന്നില്ല. അതുകൊണ്ടാണ് അവർ തല ഉയർത്തി നിന്നുകൊണ്ട് ഒരു അഭിമുഖത്തിൽ പറഞ്ഞത് ഞാൻ ഒരു നായകന്റെയും നായികയല്ല, ഞാൻ ഡയറക്ടറുടെ ആർട്ടിസ്റ്റ് ആണെന്ന്. അവർക്ക് അത്ര കോൺഫിഡൻസ് ആണ്. ഏത് ക്യാരക്ടറും അവരെക്കൊണ്ട് ചെയ്യാൻ കഴിയും എന്നുള്ളത് അവരുടെ ഒരു കോൺഫിഡൻസ് ആണ്”

ഇത് പറഞ്ഞതിനു ശേഷം താരം വിവാദങ്ങളും വിമർശനങ്ങളും താരം നേരിടേണ്ടിവന്നു. തുടർന്ന് മറ്റൊരു അഭിമുഖത്തിലും മഞ്ജു പിള്ള ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. “സൂപ്പർസ്റ്റാർ ഉർവശി എന്ന് ഞാൻ പറഞ്ഞത് നായിക സ്ഥാനത്ത് നിന്നു കൊണ്ടാണ്. അങ്ങിനെ നോക്കുമ്പോൾ ഷീലാമ്മ സൂപ്പർസ്റ്റാർ ആണ്, ശാരദാമ്മ സൂപ്പർസ്റ്റാറാണ് എന്ന് കരുതി ഞാൻ അവരെ ഇഷ്ടമല്ല എന്ന് ഒന്നുമല്ല പറഞ്ഞത്. അവരൊക്കെ അന്നത്തെ ലേഡി സൂപ്പർസ്റ്റാർ തന്നെയാണ്. ഞാൻ ഒരിക്കലും അവരെയൊന്നും തള്ളിപ്പറഞ്ഞിട്ടില്ല. എന്റെ മനസ്സിൽ എന്റെ ലേഡി സൂപ്പർസ്റ്റാർ അന്നും ഇന്നും ഉർവശിയാണ് എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. എന്റെ പേഴ്സണൽ അഭിപ്രായമാണ് ഞാൻ പറഞ്ഞത്. ഇത്ര വിവാദമാക്കേണ്ട കാര്യം ഒന്നുമില്ല. എനിക്ക് ഇതിനൊന്നും സമയവുമില്ല “

LEAVE A REPLY

Please enter your comment!
Please enter your name here