“ധൈര്യമില്ലെങ്കിൽ പ്രതാപവുമില്ല” തമിഴ്നാടിന്റെ തലയും കേരളത്തിന്റെ ലേഡി സൂപ്പർസ്റ്റാറും; തുനിവ് സ്റ്റിൽസുമായി മഞ്ജു

0
256

തെന്നിന്ത്യൻ സിനിമാ ആസ്വാദകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന അജിത് കുമാർ ചിത്രമാണ് തുനിവ്. എച് വിനോദിന്റെ സംവിധാനത്തിൽ പൊങ്കൽ റിലീസായി തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ അജിത്തിന്റെ നായികയായി മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ് വേഷമിടുന്നത്.

ഇപ്പോഴിതാ തുനിവ് സ്റ്റിൽസ് തന്റെ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യർ. ചിത്രത്തിന്റെ ടാഗ് ലൈൻ ‘ധൈര്യമില്ലെങ്കിൽ പ്രതാപവുമില്ല’ എന്ന് കുറിച്ചാണ് മഞ്ജുവാര്യർ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

‘നേർക്കൊണ്ട പാർവൈ’, ‘വലിമൈ’ എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത് കുമാറും സംവിധായകൻ എച് വിനോദും ഒന്നിക്കുന്ന തുനിവ് തല അജിത്ത് കുമാറിന്റെ അഭിനയ ജീവിതത്തിലെ അറുപത്തിയൊന്നാം ചിത്രമാണ്.

എച്ച് വിനോദ് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവ് ഷാ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് . വിജയ് വേലുക്കുട്ടിയാണ് എഡിറ്റിങ് നിര്‍വഹിക്കുക. വലിമൈ, നേര്‍കൊണ്ട പാര്‍വൈ എന്നീ അജിത്ത് ചിത്രങ്ങളുടെ നിര്‍മ്മാതാവായ ബോണീ കപൂര്‍ തന്നെയാണ് ഈ ചിത്രത്തിന്‍റെയും നിര്‍മ്മാതാവ്.

തിയറ്റര്‍ റിലീസിന് ശേഷം ഒറ്റിറ്റി പ്ലാറ്റഫോമായ നെറ്റ്‍ഫ്ലിക്സിലായിരിക്കും സ്‍ട്രീം ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ചിത്രത്തിന്റെ ഒറ്റിറ്റി അവകാശം നെറ്റ്ഫ്ലിക്‌സ് സ്വന്തമാക്കിയത് എത്ര കോടി നൽകിയാണ് എന്നുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

എച് വിനോദിന്റെ സംവിധാനത്തിൽ അജിത് നായകനായി അവസാനം പുറത്തിറങ്ങിയ വലിമൈ തമിഴ്‌നാട്ടിലും പുറത്തും വൻ വിജയമായിരുന്നു. നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ആരാധകർ വലിയ പ്രതീക്ഷയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here