അർഹതയുള്ളവർ കപ്പുയർത്തട്ടെ; ഫൈനലിസ്റ്റുകൾക്ക് ആശംസകളുമായി മമ്മൂട്ടി

0
435

ലോകം മുഴുവനും ഉറ്റുനോക്കുന്ന ഫുട്‌ബോൾ ലോകകപ്പ് ഫൈനലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഫൈനലിൽ മാറ്റുരയ്ക്കുന്ന അർജന്റീനയ്ക്കും ഫ്രാൻസിനും ആശംസകളുമായി മമ്മൂട്ടി. സാമൂഹിക മാധ്യമത്തിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്.

“ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകം ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് ഇറങ്ങുമ്പോൾ, ഏറ്റവും അർഹതയുള്ള ടീം ലോകകപ്പ് ട്രോഫി ഉയർത്തട്ടെയെന്ന് ആശംസിക്കുന്നു” മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

ഇന്ത്യൻ സമയം രാത്രി 8. 30ന് ഖത്തർ ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ കീഴിലാണ് അര്‍ജന്റീന അവസാനമായി ലോക ചാമ്പ്യന്മാരായത് 1986ലായിരുന്നു അത്. 36 വര്‍ഷങ്ങൾക്ക് ശേഷം കപ്പുയർത്താൻ അർജന്റീനയും കപ്പ് നിലനിർത്താൻ ഫ്രാൻസും കളത്തിൽ ഇറങ്ങുമ്പോൾ മത്സരം തീപാറും.

കിലിയന്‍ എംബാപ്പെ, അന്റോയ്ന്‍ ഗ്രീസ്മാന്‍, ഒലിവര്‍ ജിറൂദ്, ഔറീലിയന്‍ ചൗമേനി തുടങ്ങി മികച്ച ഫോമിലുള്ള താരങ്ങള്‍ ഫ്രഞ്ചുപടക്ക് കരുത്ത് പകരാനുണ്ട്. മെസ്സിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന അർജന്റീനയും ചില്ലറക്കാരല്ല.

LEAVE A REPLY

Please enter your comment!
Please enter your name here