ഖത്തറിലേക്ക് ഉറ്റുനോക്കി ലോകം; ഫൈനൽ കാണാൻ മമ്മൂട്ടിയും

0
6948

ലോക ഫുട്‌ബോൾ മാമാങ്കത്തിന് തിരശ്ശീല വീഴാൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രം. കാൽപന്തു കളിയിലെ രാജാക്കന്മാർ ആരെന്നറിയാൻ മലയാളികളുടെ അഭിമാന താരം മമ്മൂട്ടിയും ഖത്തറിൽ എത്തിയിരിക്കുകയാണ്. നടൻ മോഹൻലാലിന് പിന്നാലെയാണ് മമ്മൂട്ടിയും ഖത്തറിന്റെ മണ്ണിൽ ഫുട്‌ബോൾ ആവേശം നേരിട്ട് കാണാനെത്തിയത്.

ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ന് അർജന്റീനയും ഫ്രാൻസും ഏറ്റുമുട്ടുമ്പോൾ പ്രത്യേക ക്ഷണിതാക്കളുടെ കൂട്ടത്തിൽ മമ്മൂട്ടിയുടെ ഉണ്ടാകും. റോയൽ ഹയ്യ വി ഐ പി ബോക്സിൽ ഇരുന്നാണ് നടൻ കളി കാണുന്നത്.

Source- facebook

നേരത്തെ അർജന്റീനയ്ക്കും ഫ്രാൻസിനും മമ്മൂട്ടി വിജയാശംസകൾ നേർന്നിരുന്നു. സാമൂഹിക മാധ്യമത്തിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്.ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകം ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് ഇറങ്ങുമ്പോൾ, ഏറ്റവും അർഹതയുള്ള ടീം ലോകകപ്പ് ട്രോഫി ഉയർത്തട്ടെയെന്ന് ആശംസിക്കുന്നു” എന്നിരുന്നു മമ്മൂട്ടിയുടെ ആശംസകൾ.

ഇന്ത്യൻ സമയം രാത്രി 8. 30ന് ഖത്തർ ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ കീഴിലാണ് അര്‍ജന്റീന അവസാനമായി ലോക ചാമ്പ്യന്മാരായത് 1986ലായിരുന്നു അത്. 36 വര്‍ഷങ്ങൾക്ക് ശേഷം കപ്പുയർത്താൻ അർജന്റീനയും കപ്പ് നിലനിർത്താൻ ഫ്രാൻസും കളത്തിൽ ഇറങ്ങുമ്പോൾ മത്സരം തീപാറും.

കിലിയന്‍ എംബാപ്പെ, അന്റോയ്ന്‍ ഗ്രീസ്മാന്‍, ഒലിവര്‍ ജിറൂദ്, ഔറീലിയന്‍ ചൗമേനി തുടങ്ങി മികച്ച ഫോമിലുള്ള താരങ്ങള്‍ ഫ്രഞ്ചുപടക്ക് കരുത്ത് പകരാനുണ്ട്. മെസ്സിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന അർജന്റീനയും ചില്ലറക്കാരല്ല.

LEAVE A REPLY

Please enter your comment!
Please enter your name here