‘രോമാഞ്ച നിമിഷങ്ങൾ, എന്തൊരു മത്സരം” ചാമ്പ്യന്മാരെ പ്രശംസിച്ച് മമ്മൂട്ടിയും മോഹൻലാലും

0
786

36 വർഷങ്ങൾക്ക് ശേഷം അർജന്റീനിയൻ മണ്ണിലേക്ക് വീണ്ടും ഒരു ലോകകപ്പ് കിരീടം എത്തിയിരിക്കുകയാണ്. ഉദ്വേഗജനകമായ മത്സരത്തിനാണ് ഇന്നലെ ലുസൈൽ സ്റ്റേഡിയം സാക്ഷിയായത്. പെനാൽറ്റി ഷൂട്ടൗട്ടിലൂടെ അർജന്റീന കപ്പുയർത്തിയപ്പോൾ ലോകമെമ്പാടുമുള്ള ആരാധകർ കണ്ണുനീർ പൊഴിച്ചു.

ഫൈനൽ മത്സരത്തിന് സാക്ഷ്യം വഹിക്കാൻ മമ്മൂട്ടിയും മോഹൻലാലും ഖത്തറിൽ എത്തിയിരുന്നു. മത്സരത്തിനിടെ സ്റ്റേഡിയത്തിൽ നിന്ന് ഇരുതാരങ്ങളും പങ്കുവെച്ച ചിത്രങ്ങൾ മലയാളികൾ ഏറ്റെടുത്തിരുന്നു.

വിജയികളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലും സാമൂഹിക മാധ്യമത്തിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “എന്തൊരു രാത്രി ! എന്തൊരു മത്സരം. രോമാഞ്ച നിമിഷങ്ങൾ. ഒരുപക്ഷേ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ മത്സരങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ചതിന്റെ ആവേശം. ലോകം കീഴടക്കിയ അര്‍ജന്റീനയ്ക്കും മാന്ത്രിക മെസിക്കും അഭിനന്ദനങ്ങൾ’’ മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

“‘‘ഉജ്ജ്വലമായ ഒരു ഫൈനല്‍. യോഗ്യരായ രണ്ട് എതിരാളികള്‍, അവരുടെ ഹൃദയം തുറന്ന് കളിച്ചു, ലക്ഷക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശകരമായ മത്സരം സമ്മാനിച്ചു. ആവേശത്തോടെ കളിച്ചു ജയിച്ച അര്‍ജന്റീനയ്ക്ക് അഭിനന്ദനങ്ങള്‍. 36 വര്‍ഷത്തെ അധ്വാനവും കപ്പും ഒരിക്കല്‍ കൂടി നിങ്ങളുടേതാണ്.

ലിയോ മെസ്സി തന്റെ തീയതി വിധിക്കൊപ്പം സൂക്ഷിച്ചു, മഹത്വത്തില്‍ തലകുനിക്കും. ഗംഭീരമായ അവസാന നൃത്തം. ഇത്രയും യോഗ്യരായ എതിരാളികളായതിനും അവസാനം വരെ അവര്‍ നടത്തിയ മികച്ച പോരാട്ടത്തിനും കിലിയൻ എംബപെയ്ക്കും ഫ്രഞ്ച് ടീമിനും അഭിനന്ദനങ്ങള്‍. ത്രില്ലിന്റെ ഒരു സീസണിന് ഫിഫയ്ക്ക് നന്ദി, 2026 ല്‍ വീണ്ടും കാണാം.” എന്നായിരുന്നു മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here