മലയാളികൾക്ക് സുപരിചിതമായ താരമാണ് മല്ലിക സുകുമാരൻ.അന്നും ഇന്നും സിനിമകളിൽ സജീവം തന്നെയാണ് താരം,ഇന്ന് മിനി സ്ക്രീനിലും മല്ലിക സുകുമാരൻ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.പൊതുവെ ആഡംബരം കാണിച്ച് പൈസ ചെലവാക്കുന്ന പ്രകൃതമല്ല മല്ലികയുടേത്. 68 വയസ്സുകാരിയായ തന്റെ അമ്മായി അമ്മയെ കുറിച്ച് മരുമകൾ പൂർണ്ണിമ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.എന്റെ അമ്മായി അമ്മയ്ക്ക് ഇപ്പോൾ 68 വയസ്സാണ് പ്രായം. എന്നാൽ ഇന്നത്തെ ജെനെറെഷനുമായി വളരെ സാമ്യത അമ്മയ്ക്കുണ്ട്. എല്ലാ കാര്യങ്ങളിലും വളരെ അപ്‌ഡേറ്റഡ് ആണ്. അമ്മയ്ക്ക് എങ്ങനെയാണു ഇതൊക്കെ പറ്റുന്നതെന്ന് ഞങ്ങൾക്ക് തോന്നാറുണ്ട്. ഞാൻ ഇപ്പോഴും, എപ്പോഴും അമ്മയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയാണ്.
ഇത്രയും പ്രായമുള്ള ഒരു സ്ത്രീ ഒറ്റയ്ക്ക് ഇന്നത്തെ കാലഘട്ടത്തിൽ എല്ലാവിധ ജഡ്ജ്‌മെന്റിനേയും അതിജീവിച്ചു നല്ല രീതിയിൽ ജീവിക്കുക എന്നത് വലിയ പാടാണ്. ലോകത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് എന്ന് എനിക്ക് അറിയാം.ഓരോ സ്ത്രീയും അവരവരുടെ ലോകത്തിൽ പ്രതിസന്ധികളുമായി മല്ലിട്ടാണ് ജീവിക്കുന്നത്. പൃഥ്‌വി രാജിന്റെയോ അല്ലെങ്കിൽ ഇന്ദ്രജിത്തിന്റെയോ അമ്മ എന്ന വിലാസത്തിൽ ഒതുങ്ങിക്കൂടാൻ അവർക്ക് ഈസിയാണ്. എന്നാൽ ഇപ്പോഴും അവരുടെ ഐഡന്റിറ്റി നിലനിർത്താൻ അവർ ഹാർഡ് വർക് ചെയ്യുന്നു. ആ പ്രായത്തിൽ എന്റെ മക്കൾക്ക് മുൻപിൽ ഞാൻ ബിസി ആയിട്ട് ഇരിക്കുന്ന ആളാകുമോ എന്ന് എനിക്ക് എന്നെ തന്നെ ചോദ്യം ചെയ്യേണ്ടതായി വരും.
അതെ സമയം എന്നാൽ ഞങ്ങൾ എല്ലാവരേക്കാളും അമ്മ വളരെ ബിസിയാണ്. പൂർണ്ണിമ ഇന്ത്യൻഎക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.മറ്റൊന്ന് ആ അമ്മയ്ക്ക് ഒപ്പം കുറച്ചു സമയം ചിലവഴിക്കാൻ ശ്രെമിക്കൂ ….ആ അമ്മ മക്കളെ ഒരുപാട് മിസ്സ് ചെയ്യുന്നു. എന്നുള്ള ആരാധകരുടെ സ്ഥിരം ചോദ്യങ്ങൾക്ക് മറുപടിയെന്നോണമാണ് പൂർണ്ണിമയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.