HomeCelebrity Talkസമാധാനത്തോടെ താലികെട്ട് കാണണം എന്നുണ്ടായിരുന്നു.മാളു ശരിക്കും ലക്ഷ്മി ദേവിയെപ്പോലെയുണ്ട്

സമാധാനത്തോടെ താലികെട്ട് കാണണം എന്നുണ്ടായിരുന്നു.മാളു ശരിക്കും ലക്ഷ്മി ദേവിയെപ്പോലെയുണ്ട്

നായിക നാകനിലെ മാളവികയേയും തേജസ്സിനെയും മലയാളികൾക്ക് സുപരുചിതമാണ്,ഈയടുത്തായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്.യൂട്യൂബ് വീഡിയോയിലൂടെയായാണ് മാളവിക തന്റെ വരന്‍ തേജസാണെന്ന് വെളിപ്പെടുത്തിയത്. ശരിക്കും സര്‍പ്രൈസായെന്നായിരുന്നു ചിലര്‍ പറഞ്ഞത്. പ്രതീക്ഷിച്ചത് തന്നെയാണെന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം. ഞങ്ങള്‍ അങ്ങനെ പ്ലാന്‍ ചെയ്ത് പ്രേമിച്ചവരെല്ലെന്നായിരുന്നു മാളവിക പറഞ്ഞത്. പ്രണയ വിവാഹത്തിന് വീട്ടില്‍ സമ്മതം കിട്ടില്ല. ജാതകവും നക്ഷത്രവുമൊക്കെ നോക്കിയേ വീട്ടുകാര്‍ വിവാഹം നടത്തുകയുള്ളൂ.തേജസേട്ടന്‍ ഇഷ്ടം പറഞ്ഞപ്പോള്‍ ആദ്യം ആശങ്കയായിരുന്നു. ചേട്ടനെപ്പോലെയാണ് കാണുന്നതെന്നായിരുന്നു പറഞ്ഞത്. ജാതകവും നക്ഷത്രവുമൊക്കെ ചേര്‍ന്നതോടെയാണ് വിവാഹം തീരുമാനിച്ചത്. എന്തായാലും അമ്മ എന്നെ വിവാഹം ചെയ്ത് അയയ്ക്കും. അത് എനിക്ക് നേരിട്ടറിയാവുന്ന ഒരാളായാല്‍ നല്ലതല്ലേ എന്ന് അമ്മയോട് ചോദിച്ചിരുന്നു. അമ്മയുടെ സന്തോഷം ഏറെ പ്രാധാന്യമുള്ള കാര്യമാണ്. തേജസേട്ടന്റെ കാര്യത്തില്‍ അമ്മയും ഹാപ്പിയാണെന്നും മാളവിക പറഞ്ഞിരുന്നു.

അതെ സമയം ഇരുകുടുംബങ്ങളും ചേര്‍ന്ന് വിവാഹം വന്‍ ആഘോഷമാക്കി മാറ്റുകയായിരുന്നു. വിവാഹ ഒരുക്കങ്ങള്‍ മുതല്‍ അങ്ങോട്ടുള്ള വിശേഷങ്ങളെല്ലാം മാളവിക വീഡിയോയിലൂടെ കാണിച്ചിരുന്നു. മണ്ഡപത്തിലേക്ക് മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിച്ചില്ലെന്ന തരത്തില്‍ ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം സമാധാനത്തോടെ താലികെട്ട് കാണണം എന്നുണ്ടായിരുന്നു. സൈഡിലേക്ക് മാറി ഫോട്ടോ എടുക്കാനായി പറഞ്ഞാലും അവസാനം എല്ലാവരും മുന്നിലേക്കെത്തും. അങ്ങനെയൊരു അവസ്ഥ വരാതിരിക്കാനാണ് ഇവന്റ് മാനേജ്‌മെന്റ് ടീമിനെ എല്ലാം ഏല്‍പ്പിച്ചതെന്നും മാളവിക പറഞ്ഞിരുന്നു. ഞങ്ങളുടെ പ്രൈവസിയും ഏറെ പ്രധാനപ്പെട്ട കാര്യമാണ്.

പതിവില്‍ നിന്നും വ്യത്യസ്തമായ രീതിയിലായിരുന്നു വിവാഹവേദി ഒരുക്കിയത്. വരനെ സ്വീകരിക്കാനായി വാദ്യമേളങ്ങളുടെ അകമ്പടിയുണ്ടായിരുന്നു. നാടന്‍കലാരൂപങ്ങളും വേദിക്ക് മുന്നിലുണ്ടായിരുന്നു. കല്യാണ ആല്‍ബത്തില്‍ തനിക്കേറെ പ്രിയപ്പെട്ട ചിത്രം ഏതാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് തേജസ്. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇത് അടിപൊളിയാണ്, ഈ ഫോട്ടോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. മാളു ശരിക്കും ലക്ഷ്മി ദേവിയെപ്പോലെയുണ്ടെന്നുള്ള കമന്റുകളും ചിത്രത്തിന് താഴെയുണ്ട്.ഇരുവരും ഒന്നിച്ചുള്ള വീഡിയോകൾ തൽസമയം കൊണ്ട് ശ്രദ്ധേയമാവാറുണ്ട്.

RELATED ARTICLES

Most Popular

Recent Comments