വര്‍ഷങ്ങളായി മനസില്‍ സൂക്ഷിച്ച ആ​ഗ്രഹം,ഒരുപാട് സന്തോഷമുണ്ടെന്നും മാളവിക

0
235

ടെലിവിഷൻ പരിപാടികളിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് മാളവിക കൃഷ്ണദാസ്.റിയാലിറ്റി ഷോകളിലൂടെയായി ശ്രദ്ധിക്കപ്പെട്ട മാളവികയ്ക്ക് നിരവധി മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നു. നായികനായകനിലെ സഹതാരമായ തേജസാണ് മാളവികയെ വിവാഹം ചെയ്തത്. ജാതകവും പൊരുത്തവുമൊക്കെ നോക്കി അറേഞ്ച്ഡായാണ് കല്യാണം തീരുമാനിച്ചതെന്നും മാളവിക വ്യക്തമാക്കിയിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ മാളവിക പങ്കിടുന്ന വീഡിയോകളും പോസ്റ്റുകളുമെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. വിവാഹശേഷമുള്ള ഹണിമൂണ്‍ യാത്രയുടെ വിശേഷങ്ങള്‍ പങ്കിട്ട് ഇരുവരും എത്തിയിരുന്നു.അതെ സമയം അമ്മയ്‌ക്കൊപ്പമായാണ് ദുബായിലേക്ക് പോയത്. അമ്മയുടെ സഹോദരിയുടെ മകനായ ദീപുവായിരുന്നു ഇവരെ സ്വീകരിച്ചത്. ദുബായിലുള്ള മറ്റ് ബന്ധുക്കളും ഇവരെ കാണാനെത്തിയിരുന്നു. മനോഹരമായൊരു യാത്രയായിരുന്നു അത്. വര്‍ഷങ്ങളായി മനസില്‍ സൂക്ഷിച്ച സ്‌കൈ ഡൈവിംഗ് നടത്താനായതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും മാളവിക വ്യക്തമാക്കിയിരുന്നു.

അഷ്ടമുടിക്കായലില്‍ പോയതിന്റെ വിശേഷങ്ങളും മാളവിക പങ്കുവെച്ചിരുന്നു. കുടുംബസമേതമായി സമയം ചെലവഴിക്കാന്‍ പറ്റിയ സ്‌പോട്ടാണ്. കുറച്ചുസമയം വഞ്ചിയില്‍ സഞ്ചരിച്ചാല്‍ മേരിലാന്‍ഡ് അയലന്‍ഡിലെത്താം. മനോഹരമായ സ്ഥലമാണ്. വേണ്ടുവോളം ചിത്രങ്ങളൊക്കെ പകര്‍ത്താമെന്നും താരം പറഞ്ഞിരുന്നു. തേജസിനൊപ്പമുള്ള ചിത്രവും ഡാന്‍സ് വീഡിയോയും മാളവിക പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ക്യാപ്ഷനൊന്നും ആവശ്യമില്ലെന്നായിരുന്നു തേജസിനോട് ചേര്‍ന്നുനിന്നുള്ള ഫോട്ടോയെക്കുറിച്ച് മാളവിക പറഞ്ഞത്.

അതെ സമയം ട്രെന്‍ഡിംഗായിട്ടുള്ള തമിഴ് ഗാനത്തിനൊപ്പം ഡാന്‍സ് ചെയ്യുന്നതിന്റെ വീഡിയോയും മാളവിക പങ്കിട്ടിരുന്നു. തേജസേട്ടനാണ് വീഡിയോ പകര്‍ത്തിയതെന്നും കുറിച്ചിരുന്നു. മുത്ത് എന്നായിരുന്നു ശില്‍പ ബാല കമന്റ് ചെയ്തത്. ഇടയ്ക്ക് മാളുവിനൊപ്പം ഡാന്‍സ് ചെയ്യാനൊരു ശ്രമവും തേജസ് ശ്രമിച്ചിരുന്നു. എനിക്ക് ഒട്ടും പറ്റാത്ത കാര്യമാണ് അത്. അതുകൊണ്ട് അതിനുമാത്രം എന്നോട് പറയരുതെന്ന് നേരത്തെ തേജസ് വ്യക്തമാക്കിയിരുന്നു. നിങ്ങളൊന്നിച്ചുള്ള വീഡിയോകള്‍ സ്ഥിരമായി പോസ്റ്റ് ചെയ്യണം, തേജസ് വന്നതോടെ മാളവികയുടെ ഫോളോവേഴ്‌സും കൂടി, ക്യാമറാമാന്‍ ഇപ്പോള്‍ സ്വന്തമായി കൂടെയില്ലേയെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here