മലയാളികളുടെ മനം കവർന്ന താരമാണ് കെ എസ് ചിത്ര.മലയാളത്തിൽ മാത്രം ഒതുങ്ങാതെ മറ്റു ഭാഷകളിലും ചിത്രയ്ക്ക് ആരാധകർ കൂടുതലാണ്.രാജ്യം പത്മശ്രീയും പദ്മഭൂഷനും നല്‍കിയ ആദരിച്ച പ്രതിഭയാണ് ചിത്ര. ചിരിച്ച മുഖത്തോടെ മാത്രമേ ചിത്രയെ കണ്ടിട്ടുള്ളൂ. എന്നാല്‍ അപൂര്‍വ്വം ചില നിമിഷങ്ങളില്‍ ചിത്ര ദേഷ്യപ്പെട്ടിട്ടുണ്ട്. അത്തരത്തില്‍ ഒരിക്കല്‍ തന്നോട് ചിത്ര ദേഷ്യപ്പെട്ടതിനെക്കുറിച്ച് സംഗീത സംവിധായകന്‍ ശരത് പറയുന്നത്.ബിഹൈന്‍ഡ് വുഡ്‌സിന് ചിത്ര നല്‍കിയ അഭിമുഖത്തില്‍ വീഡിയോ സന്ദേശമായി എത്തിയാണ് ശരത്തിന്റെ തുറന്ന് പറച്ചില്‍. ചിത്രയ്ക്കുള്ള ചോദ്യമായിട്ടാണ് ശരത്ത് സംഭവം പറഞ്ഞത്. എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള ചിത്ര ചേച്ചി അന്ന് കഥാപുസ്തകത്തിലെ കാലിയയുടെ പുരികം പോലെ പുരികമൊക്കെ വളച്ച് പിടിച്ച് തന്നോട് ദേഷ്യപ്പെട്ടുവെന്നാണ് ശരത് പറയുന്നത്. പിന്നാലെ ചിത്ര തന്നെ ആ സംഭവം വിവരിക്കുകയാണ്. പൊതുവെ ഞാന്‍ സിസ്റ്റമാറ്റിക് ആണ്.
വീട്ടില്‍ എന്തെങ്കിലും സാധാനം വച്ചാല്‍ അത് അവിടെ തന്നെ വേണം. വൃത്തിയുണ്ട്. ഒസിഡിയാണെന്ന് വേണമെങ്കില്‍ പറയാം. എനിക്ക് അതുപോലെ തന്നെ വേണം. അത്തരം സന്ദര്‍ഭങ്ങളില്‍ എനിക്ക് ദേഷ്യം വരാറുണ്ടെന്നാണ് ചിത്ര പറയുന്നത്.ഒരു പ്രോഗ്രാം ചാര്‍ട്ട് ചെയ്യുമ്പോള്‍ ഒരു ഫ്‌ളോയിലാണ് ചെയ്യുക. ഗായകര്‍ മാറി മാറി വരണം, ഒരേ ടെമ്പോയിലാകരുത്, വേരിയേഷന്‍ വേണം എന്നൊക്കെയുണ്ട്. അങ്ങനൊരു ഫോര്‍മാറ്റ് ഉണ്ടാക്കി അതിനനുസരിച്ച് പാട്ടുകള്‍ ഒരുക്കിയാണ് അവതരിപ്പിക്കുക. ഒരു പാട്ട് കഴിഞ്ഞ അടുത്ത പാട്ടിലേക്ക് പോകാന്‍ വൈകരുത്, കേള്‍വിക്കാര്‍ കാത്തു നില്‍ക്കേണ്ടി വരരുത്. അങ്ങനെയെങ്കില്‍ കേള്‍ക്കുന്നവര്‍ക്കും രസകരമായിരിക്കും, നമുക്കും സമയത്ത് തീര്‍ക്കാം എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെന്ന് ചിത്ര കൃത്യമായി പറയുന്നുണ്ട്.
അതെ സമയം ചിത്ര പറഞ്ഞ മറ്റു കാര്യം ഇതാണ് ”വൈകുന്ന സാഹചര്യം വരരുത്. അങ്ങനെ, ശരത്തിനെ ഇന്‍ട്രോയ്ക്കായി റെഡിയാക്കി നിര്‍ത്തിയിരിക്കുകയാണ്. വെള്ളമൊക്കെ കൊടുത്ത് നിര്‍ത്തിയേക്കുകയാണ്. ശരത്ത് കയറൂവെന്ന് പറഞ്ഞപ്പോള്‍ എന്റെ ബുക്ക് എവിടേ എന്ന്. കയ്യില്‍ വച്ചിരുന്നതല്ലേ എന്ന് ഞാന്‍ ചോദിച്ചു. അത് അവിടെ നിന്നൊരു പെണ്‍കൊച്ച് വാങ്ങിച്ചു! ആ പെണ്‍കുട്ടി ആരെന്നോ പേരോ പോലും അറിയില്ല. എനിക്ക് ഭയങ്കരമായിട്ട് ദേഷ്യം വന്നു. ഞാന്‍ വഴക്കു പറഞ്ഞു. അപ്പോഴാണ് എന്റെ പുരികം കാലിയയുടേത് പോലെയായത്” എന്നാണ് .മറഅറൊരു കാര്യം കൂടി താരം പറഞ്ഞു,ലണ്ടനില്‍ ഒരു പ്രോഗ്രാമിന് പോയി. അമ്മയും കൂടെയുണ്ട്. അമ്മ എപ്പോഴും മുണ്ടും നേര്യതുമാണ് ധരിക്കുക. അതുകൊണ്ട് എത്ര വലിയ ആള്‍ക്കൂട്ടത്തിലും അമ്മയെ തിരിച്ചറിയാനാകും. അങ്ങനെ പരിപാടിക്ക് മുമ്പായി സംഘാടകര്‍ അമ്മയെ ഓഡിയന്‍സിന്റെ ഇടയില്‍ കൊണ്ടിരുത്തി. പരിപാടി കഴിയുമ്പോള്‍ ബാക്ക് സ്‌റ്റേജിലേക്ക് കൂട്ടി കൊണ്ടു വരികയും ചെയ്യും”. എന്റെ അമ്മയാണെന്ന് ഈ കുട്ടിയ്ക്ക് മനസിലായി. അവള്‍ അമ്മയുടെ അടുത്ത് വന്ന ആരാധികയാണെന്നും ഒരു തവണ കാണാന്‍ അവസരം നല്‍കണമെന്നൊക്കെ പറഞ്ഞു. അങ്ങനെ അവള്‍ അമ്മയുടെ കൂടെ എന്നെ കാണാന്‍ വന്നു. അവള്‍ ചിത്ര എന്ന് ദേഹത്ത് പച്ച കുത്തിയിരുന്നു.
Recent Comments