കുടുംബ പ്രേക്ഷകരുടെ പ്രിയനടൻ ജയറാമിന്റെ മകൻ എന്നതിലുപരി തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയ നടനാണ് കാളിദാസ് ജയറാം. ബാലതാരമായി സിനിമയിലെത്തി ഇപ്പോൾ തമിഴിലും മലയാളത്തിലുമൊക്കെ ഹിറ്റ് സിനിമകളുടെ ഭാഗമാണ് കാളിദാസ്.
തന്റെ പ്രണയിനിയെ പരിചയപ്പെടുത്തികൊണ്ട് ഈയിടെ കാളിദാസ് ജയറാം സാമൂഹിക മാധ്യമത്തിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായരെ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്.
പാർവതി ജയറാം സഹോദരി മാളവിക ജയറാം ഉൾപ്പെടെ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്. “ഹലോ ഹബീബീസ് എന്നാണ് മാളവികയുടെ കമന്റ്. ഒടുവിൽ നിന്റെ തങ്കത്തെ കണ്ടെത്തി എന്നാണ് നടി ഗായത്രി ശങ്കർ പറയുന്നത്. ദുബായിയില്‍ നിന്നുള്ള മറ്റൊരു ചിത്രം തരിണിയും തന്റെ ഇന്‍സ്റ്റഗ്രാമിൽ ഷെയര്‍ ചെയ്തിരുന്നു. എന്റേത് എന്ന കമന്റാണ് ചിത്രത്തിന് താഴെ പാർവതി ജയറാം കുറിച്ചത്.
View this post on Instagram
ഇപ്പോഴിതാ പ്രണയിനിയുമായുള്ള പുതിയ ചിത്രം പങ്കിട്ടിരിക്കുകയാണ് കാളി. കറുപ്പണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് ഇരുവരുയും ചിത്രത്തിലുള്ളത്. അവാർഡ് നിശയിൽ പങ്കെടുക്കാനെത്തിയപ്പോൾ പകർത്തിയ ചിത്രമാണിത്.
അതേസമയം പാ രഞ്ജിത്തിന്റെ ചിത്രമായ നച്ചത്തിരം നഗർഗിരതാണ് കാളിദാസന്റെ അവസാന ചിത്രം. ദുഷാര വിജയനാണ് നായിക.
Recent Comments