മലയാളികളുടെ ഇഷ്ട താര ജോഡികളാണ് ജയറാമും പാർവ്വതിയും.ഒരു കാലത്ത് താരങ്ങൾ ഒരുമിച്ച നിരവധി സിനിമകൾ ഉണ്ടായിരുന്നു.എന്നാൽ ഇന്ന് പാർവ്വതി അഭിയനയത്തിൽ നി നിന്നും വിട്ടു നിൽക്കുകയാണ്.1992 സെപ്റ്റംബര്‍ ഏഴിനായിരുന്നു ഇരുവരുടെയും വിവാഹം. ശേഷം മകൻ അഭിനയരംഗത്തേക്ക് എത്തി എങ്കിലും മകളും, പാർവതിയും അഭിനയത്തിൽ സജീവം അല്ല.എന്നാൽ ഇപ്പോൾ ജയറാം പങ്കെടുത്ത ഒരു കല്യാണ വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്.ആനിയും നടി സോനാ നായരും പാർവതിയെ തിരക്കുന്നതും അമ്മായിഅച്ഛൻ ആകാൻ പോകുകയാണ് അല്ലെ എന്ന് ചോദിക്കുന്ന സീൻ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കാണുന്നത്.
രണ്ടു വിവാഹങ്ങളും ഒരുമിച്ചു നടത്തണം എന്നായിരുന്നു എന്ന് ജയറാം പറയുമ്പോൾ ചിലവ് ചുരുക്കാൻ ആണോ എന്ന് ആനി ചോദിക്കുന്നുണ്ട്. ചിരിച്ചുകൊണ്ടാണ് ജയറാം പിന്നീട് സംസാരിക്കുന്നത്, മോൾ പിന്നെയും ഒരു കോഴ്സ് പഠിക്കാൻ ഇംഗ്ലണ്ടിൽ പോയി. ഒരു സായിപ്പിനെ എങ്കിലും പിടിച്ചു കൊണ്ട് വരാൻ ആണ് ഞാൻ പറഞ്ഞതെന്നാണ് ജയറാം പറഞ്ഞത്.എന്നാൽ അപ്പാ നമ്മളെക്കാളും ദാരിദ്ര്യം പിടിച്ച ആളുകൾ ആണ് സായിപ്പന്മാർ എന്നാണ് മോള് പറഞ്ഞത്. ജീവിക്കാൻ നിവൃത്തിയില്ലാതെയാണ് സായിപ്പന്മാർ നടക്കുന്നത് എന്നാണ് മോൾ പറഞ്ഞത്. വിളിച്ചാൽ അപ്പോ വരാൻ റെഡിയാണ് അവർ എന്നാണ് അവളുടെ അഭിപ്രായം- ജയറാം പറഞ്ഞുനിർത്തുമ്പോൾ നല്ല മരുമകൾ സുന്ദരിയാണ് എന്നും ആനി ജയറാമിനോടായി പറയുന്നുണ്ട്.
അടുത്തിടെ തരിണി കലിംഗരായര്‍ എന്ന തന്റെ കാമുകിയെ കാളിദാസ് ആരാധകർക്ക് പരിചയപ്പെടുത്തിയിരുന്നു.കഴിഞ്ഞ ഓണത്തിന് ജയറാമും കുടുംബവും പങ്കുവച്ച ചിത്രങ്ങളിലാണ് തരിണിയെ ആദ്യമായി കണ്ട് തുടങ്ങിയത്. കുടുംബ ചിത്രത്തില്‍ ഒരു സുന്ദരിയെ കൂടി കണ്ടതോടെ കാളിദാസിന്റെ ഭാര്യയാവാന്‍ പോകുന്ന കുട്ടിയാണോന്നുള്ള ചോദ്യങ്ങൾ വന്നിരുന്നു.അതിനു ശേഷം പാർവതിയും താരിണിക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു. പിന്നീട് ഒരു വിവാഹച്ചടങ്ങിൽ വെച്ച് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും തരിണിയെ പരിചയപ്പെടുത്തിക്കൊടുക്കുന്ന കാളിദാസിന്റെ വീഡിയോയും പുറത്ത് വന്നിരുന്നു.അതിനു ശേഷം കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ ഈ വാലന്റൈൻസ് ദിനത്തിൽ താൻ സിംഗിൾ അല്ലെന്ന് പറഞ്ഞുകൊണ്ട് തരിണിക്ക് ഒപ്പമുള്ള ചിത്രവും കാളിദാസ് പങ്കുവച്ചിരുന്നു.
Recent Comments