HomeFilm Newsവിദേശത്ത് നിന്ന് മലയാള സിനിമയിലേക്ക് കള്ളപ്പണം; 5 നിർമാതാക്കൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ് നടന്‍...

വിദേശത്ത് നിന്ന് മലയാള സിനിമയിലേക്ക് കള്ളപ്പണം; 5 നിർമാതാക്കൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ് നടന്‍ കൂടിയായ നിര്‍മാതാവിന് 25 കോടി രൂപ പിഴ

മലയാള സിനിമയിലേക്ക് വന്‍ തോതില്‍ കള്ളപ്പണം വരുന്നെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്.തുടര്‍ന്ന് ശക്തമായ നടപടികളുമായി ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രം​ഗത്ത് വരുന്നുണ്ട്.മലയാള സിനിമയിലെ 5 നിർമാതാക്കൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്.25 കോടി രൂപ പിഴയീടാക്കി എന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അതെ സമയം 25 കോടി രൂപ പിഴയൊടുക്കിയ നിര്‍മാതാവ് നടന്‍ കൂടിയാണ് എന്നാണ് സൂചന. ഇദ്ദേഹം വിദേശത്ത് നിന്ന് വന്‍തുക കൈപ്പറ്റിയതിന്റെ രേഖകള്‍ കേന്ദ്ര ഏജന്‍സികള്‍ക്കു ലഭിച്ചിരുന്നു എന്നും ഇതേ തുടര്‍ന്നാണ് 25 കോടി രൂപ നിര്‍മാണക്കമ്പനി പിഴയടച്ചത് എന്നുമാണ് റിപ്പോര്‍ട്ട്. നേരത്തെ മലയാള സിനിമയിലെ നിരവധി നിര്‍മാതാക്കളുടെ ഓഫീസിലും വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

വിദേശ കള്ളപ്പണ നിക്ഷേപം വരുന്ന സിനിമകളുടെ ലൊക്കേഷനുകളിലാണ് ഏറ്റവും അധികം ലഹരി മരുന്ന് എത്തുന്നതെന്നും കേന്ദ്ര ഏജന്‍സികള്‍ക്കു മൊഴി ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. അടുത്ത കാലത്തായി മലയാളത്തില്‍ കൂടുതല്‍ മുതല്‍ മുടക്കിയ ഒരു നിര്‍മാതാവിനെ ആദായ നികുതി വകുപ്പ് കഴിഞ്ഞ രണ്ട് ദിവസമായി ചോദ്യം ചെയ്ത് വരികയാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ഈ നിര്‍മാതാവിനെ ബിനാമിയാക്കി മലയാള സിനിമയില്‍ കള്ളപ്പണം നിക്ഷേപിക്കുന്നു എന്നാണ് ആരോപണം. ഇതാണ് ഇഡി പരിശോധിക്കുന്നത്. നേരത്തെ മലയാളത്തില്‍ ഇറങ്ങുന്ന പുതിയ സിനിമകളുടെ ഇതിവൃത്തം സൂക്ഷ്മമായി പരിശോധിക്കണം എന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കേന്ദ്ര ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. മൂന്ന് നിര്‍മാതാക്കള്‍ക്ക് കൂടി ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഇ ഡി നോട്ടിസ് നല്‍കിയിട്ടുണ്ട് എന്നാണ് വിവരം.

അതെ സമയം സമീപകാലത്തു മലയാളത്തിൽ കൂടുതൽ മുതൽ മുടക്കിയ നിർമാതാവിനെ ആദായനികുതി വകുപ്പു രണ്ടുദിവസമായി ചോദ്യം ചെയ്യുന്നുണ്ട്.അതുകൊണ്ട് തന്നെയാണ് ഇപ്പോൾ പുതിയ സിനിമകളുടെ ഇതിവൃത്തം സൂക്ഷ്മമായി പരിശോധിക്കുന്നത്. രഹസ്യാന്വേഷണ ഏജൻസികൾക്കു കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിർദേശം ലേരത്തെ ലഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന 3 നിർമാതാക്കൾക്കും ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇഡി നോട്ടിസ് നൽകി. ഇവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ്മാരുടെ മൊഴിയും രേഖപ്പെടുത്തും.

RELATED ARTICLES

Most Popular

Recent Comments