HomeKeralaഅഴിമതി നടത്താൻ വേണ്ടി പ്രതിഭകളെ പ്രതിമകളാക്കി അപമാനിക്കാതിരിക്കുക:- ഹരീഷ് പേരടി

അഴിമതി നടത്താൻ വേണ്ടി പ്രതിഭകളെ പ്രതിമകളാക്കി അപമാനിക്കാതിരിക്കുക:- ഹരീഷ് പേരടി

നടൻ മുരളിയുടെ വെങ്കലപ്രതിമ നിർമാണ വിവാദത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. പിജെ ആന്റണി, ഭരത് ഗോപി, തിലകൻ, മുരളി, നെടുമുടി വേണു തുടങ്ങിയവരുടെ ചിത്രങ്ങൾ പങ്കുവെച്ചാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഈ പ്രതിഭകളെ നിങ്ങൾക്ക് അഴിമതി നടത്താൻ വേണ്ടി അവരെ പ്രതിമകളാക്കി അപമാനിക്കാതിരിക്കുക എന്ന് ഹരീഷ് കുറിച്ചു.

“പ്രതിമകളില്ലാതെ ജന മനസ്സുകളിൽ ഇപ്പോഴും നിറഞ്ഞാടുന്ന ഈ പ്രതിഭകളെ നിങ്ങൾക്ക് അഴിമതി നടത്താൻ വേണ്ടി അവരെ പ്രതിമകളാക്കി അപമാനിക്കാതിരിക്കുക. അതിനുള്ള ബഹുമാനം അവർ അർഹിക്കുന്നു.

ഗുരുക്കൻമാരെ ക്ഷമിക്കുക. സാംസ്കാരിക കേരളവും അതിന്റെ നടത്തിപ്പുക്കാരും ഇപ്പോൾ ഒരു ഫണ്ട് നോക്കി യന്ത്രമാണ്. ശിൽപ്പികൾ അതിന്റെ ഇരകളും.” ഹരീഷ് പേരടി സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

നടന്‍ മുരളിയുടെ പ്രതിമ നിർമ്മിക്കുന്നതിൽ പിഴവ് വരുത്തിയ ശിൽപിക്ക് നൽകിയ 5.70 ലക്ഷം രൂപ ധനവകുപ്പ് എഴുതിതള്ളിയ വാർത്ത പുറത്ത് വന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. മുരളിയുടെ അർധകായ വെങ്കല പ്രതിമ നിർമ്മിക്കുന്നതിലായിരുന്നു പിഴവ്.

ശില്‍പിയുടെ കരാർ റദ്ദാക്കാനും മുൻകൂറായി വാങ്ങിയ 5.70 ലക്ഷം രൂപ തിരിച്ചടയ്ക്കാനും ഉത്തരവിട്ടിരുന്നു. എന്നാല്‍ പണം തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലെന്ന് ശിൽപി അറിയിച്ചതോടെ നികുതി ഉൾപ്പെടെ മുഴുവൻ തുകയും വ്യവസ്ഥകളോടെ എഴുതിതള്ളുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments