വിവാഹിതയായിരുന്നു പ്രിയ.സുരഭിയുമായി പരിചയത്തിലായതോടെ കുടുംബത്തെ ഉപേക്ഷിച്ചു,പോലീസ് പിടികൂടിയപ്പോൾ പറഞ്ഞത് ഇങ്ങനെ

  0
  447

  കഴിഞ്ഞ ദിവസം തൃശൂർ കൂനമൂച്ചിയിൽ നിന്ന് 17.5 ഗ്രാം എംഡിഎംഎയുമായാണ് സുരഭിയും 30കാരിയായ പ്രിയയെയും പോലീസ് പിടികൂടിയിരുന്നു,ഇവരുമായ ബന്ധപ്പെട്ടവിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്.യുവതിയുടെ പ്രൊഫൈൽ കണ്ട് അമ്പരന്നിരിക്കുകയാണ് പോലീസ് ഇപ്പോൾ.23കാരിയായ സുരഭി കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ ശേഷം ദുബായിൽ ഫിറ്റ്നസ് ട്രെയിനറായി ജോലി ചെയ്തിരുന്നു. രണ്ട് ചാനലുകളിൽ സീരിയലിൽ സഹസംവിധായികയായും ഇവർ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇൻസ്റ്റാഗ്രാം പേജിൽ പ്രശസ്തരായ സീരിയൽ താരങ്ങൾക്കൊപ്പമുള്ള ചിത്രവും സുരഭി പങ്കുവെച്ചിട്ടുണ്ട്. രണ്ടര ലക്ഷം രൂപ വില വരുന്ന സ്പോർട്സ് ബൈക്ക് സ്വന്തമായുള്ള സുരഭി, ബൈക്കിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. പോലീസ് പിടികൂടിയപ്പോൾ താൻ ഫാഷൻ ഡിസൈനാറാണെന്നാണ് സുരഭി പറഞ്ഞിരുന്നത്. ടാറ്റു ആർട്ടിസ്റ്റ് കൂടിയാണ് ഇവർ.

  അതെ സമയം ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ ഇരകളെ കണ്ടെത്തിയാണ് സുരഭിയും പ്രിയയും ലഹരിമരുന്നുകൾ വിൽപന നടത്തി വന്നിരുന്നത്. പല മേഖലകളിൽ കഴിവുതെളിയിച്ചവരാണെങ്കിലും ലഹരിമരുന്നിന് അടിമയായതോടെ ജീവിതം മാറുകയായിരുന്നു. പ്രിയയും സുരഭിയും നിലവിൽ ഒരുമിച്ചാണ് ജീവിക്കുന്നതെന്നാണ് പോലീസ് പറയുന്നത്.ഇൻസ്റ്റഗ്രാമിൽ 9000ലേറെ ഫോളോവർമാരുള്ള സുരഭിയെ ചാറ്റിങ്ങിലൂടെയാണു പ്രിയ പരിചയപ്പെടുന്നത്. വിവാഹിതയായിരുന്നു പ്രിയ. സുരഭിയുമായി പരിചയത്തിലായതോടെ കുടുംബത്തെ ഉപേക്ഷിച്ചു ഇവർക്കൊപ്പം ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ചൂണ്ടൽ പുതുശ്ശേരി കണ്ണോത്ത്‌ വീട്ടിൽ സുരേഷിന്‍റെ മകളാണ് 23 വയസുകാരിയായ സുരഭി. കണ്ണൂരാണ് പ്രിയയുടെ വീട്.

  ഇരുചക്ര വാഹനത്തിൽ ലഹരിമരുന്നുമായെത്തിയ സുരഭിയെയും പ്രിയയെയും പോലീസ് വളഞ്ഞിട്ട് പിടികൂടികയായിരുന്നു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണ് ഇവരെന്നാണ് റിപ്പോർട്ട്. പ്രതികളെ റിമാൻഡ് ചെയ്തു. ഇൻസ്റ്റഗ്രാം താരമായ സുരഭി ബൈക്കിൽ കൈവിട്ടുപോകുന്നതും അഭ്യാസ പ്രകടനങ്ങൾ നടത്തുന്നതും ഇവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.അന്തർ സംസ്ഥാന ലഹരിമരുന്നു മാഫിയയുമായി യുവതികൾക്ക് ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. രണ്ട് യുവതികൾ വൻതോതിൽ ലഹരി വിൽപ്പന നടത്തുന്നെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ആവശ്യക്കാരെന്ന വ്യാജേന ബന്ധപ്പെട്ടതോടെയാണ് ഇവർ എംഡിഎംഎയുമായി എത്തിയത്. ബെംഗളൂരുവിൽ നിന്നാണ് ഇവർ ലഹരി വാങ്ങുന്നതെന്നാണ് റിപ്പോർട്ട്.

  LEAVE A REPLY

  Please enter your comment!
  Please enter your name here