ഡോ.റോബിൻ ഒരു പേഷ്യന്റാണ്.അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ട്‍ ഞെട്ടിപ്പോയിയെന്ന് രജിത്തേട്ടൻ പറഞ്ഞു

  0
  221

  ബി​ഗ്ബോസ് സീസൺ 4ലൂടെ വലിയ രീതിയിൽ ആരാധകരെ സൃഷ്ടിച്ച താരമാണ് റോബിൻ രാധാകൃഷ്ണൻ.എന്നാൽ ഫൈനലിലേക്ക് കടക്കുന്നതിന് മുമ്പേ താരം പുറത്ത് പോവുക ആയിരുന്നു.സീസൺ 5ൽ ചലഞ്ചറായി താരം എത്തിിരുന്നു.എൻ്നാൽ വിവാദങ്ങൾ സൃഷ്ടിച്ച് പുറത്തിറങ്ങുകയും ചെയ്തു.ജുനൈസുമായുള്ള വാക്ക് തർക്കത്തിനിടെ അഖിൽ ജുനൈസിനെ സ്വന്തം തോൾ ഉപയോ​ഗിച്ച് തള്ളിയിരുന്നു. ശരീരരത്തിൽ തൊട്ടതിനാൽ ഫിസിക്കൽ അസാൾട്ടാണെന്ന് പറഞ്ഞ് പരാതിപ്പെടാൻ ജുനൈസിനോട് റോബിൻ ആവശ്യപ്പെട്ടിരുന്നു.അത് അനുസരിച്ച് ജുനൈസ് ബി​ഗ് ബോസിനോട് പരാതി പറയുകയും അഖിലിനേയും ജുനൈസിനേയും കൺഫഷൻ റൂമിലേക്ക് വിളിക്കുകയും ചെയ്തിരുന്നു. ബി​ഗ് ബോസ് ഇടപെട്ടപ്പോൾ ജുനൈസും അഖിലും പ്രശ്നം ഒത്തുതീർപ്പാക്കി. ബി​ഗ് ബോസ് താൻ പ്രതീക്ഷിച്ചത് പോലുള്ള നടപടി സ്വീകരിച്ചില്ലെന്ന് മനസിലാക്കിയ റോബിൻ കോലാഹലങ്ങൾ സൃഷ്ടിക്കുകയും ബി​ഗ് ബോസിനെ വെല്ലുവിളിക്കുകയും ചെയ്തു.

  ഇപ്പോഴിതാ റോബിനെ രണ്ടാമതും ഹൗസിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ പത്താം ആഴ്ചയിൽ ഹൗസിൽ ചലഞ്ചറായി കയറിയ പൊളി ഫിറോസ് പ്രതികരിച്ചിരിക്കുകയാണ്.വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ചില കാര്യങ്ങൾ പറയുന്നത്.’നമ്മൾ പോകുന്നത് എവിടേക്കാണ്… എന്തിനാണ് എന്നൊക്കെ ഒരു ധാരണ വേണം. ഞാൻ ​ഗെയിമറായിട്ടല്ല ചലഞ്ചറായിട്ടാണ് പോയത്. ഞാൻ ​ഗെയിമറായി പോയ സീസണിൽ ​ഗെയിമറായി തന്നെ നിന്നു. അവിടെയുള്ള മത്സരാർഥികളെ കൊണ്ട് ​ഗെയിം കളിപ്പിക്കുക, ആ ഷോയെ വേറെ തലത്തിലെത്തിക്കുക, റേറ്റിങിലേക്ക് എത്തിക്കുക, ഷോയ്ക്ക് ഉണർവ് കൊടുക്കുക എന്നതിനെല്ലാമായാണ് ചലഞ്ചേഴ്സിനെ നാല് ദിവസത്തേക്ക് ഹൗസിലേക്ക് വിടുന്നത്.’ ‘ക്രൂക്കഡ് മൈന്റോടെ ചിന്തിച്ച് ഷോയിൽ കിങ് ആകണമെന്ന തെറ്റായ ധാരണയോടെ പെരുമാറിയതുകൊണ്ടാണ് റോബിൻ പുറത്തായത്. ബി​ഗ് ബോസിനെ വരെ വെല്ലുവിളിച്ചു. എന്തിനാണ് ഹൗസിലേക്ക് വന്നത് എന്നതിൽ പുള്ളിക്കും ധാരണയില്ല.’

  ‘ഡോക്ടർ റോബിൻ എന്നാണ് ആളുകൾ വിളിക്കുന്നതെങ്കിലും റോബിൻ ഒരു പേഷ്യന്റാണ്. അത് പുള്ളി ഷോയിലൂടെ തെളിയിച്ചു. റോബിൻ ചെയ്തത് നൂറ് ശതമാനവും തെറ്റാണ്. അതേസമയം രജിത്തേട്ടൻ‌ മനോഹരമായി കാര്യങ്ങൾ കൈകാര്യം ചെയ്തു. ഹൗസിൽ ഏറ്റവും നന്നായി കളിക്കുന്നവനെ അടിച്ചിട്ട് അവനേയും കൊണ്ട് പുറത്തേക്ക് വന്നാൽ രാജാവാകാമെന്ന് റോബിൻ കരുതി.’ ‘കേറ്റിവിട്ട ചാനൽ പോലും അവസാനം തലയിൽ കൈവെച്ച് ഇരിക്കേണ്ട അവസ്ഥയായിരുന്നുവെന്നും’, പൊളി ഫിറോസ് പറയുന്നു. റോബിന്റെ പെരുമാറ്റം ഞൊടിയിൽ മാറിയതിനെ കുറിച്ച് രജിത്ത് കുമാർ പറഞ്ഞ ചില കാര്യങ്ങളും അഭിമുഖത്തിൽ പറയുന്നുണ്ട്.’ആരേയും ടാർജറ്റ് ചെയ്യാൻ ബി​ഗ് ബോസ് പറഞ്ഞിരുന്നില്ലെന്നാണ് രജിത്തേട്ടൻ എന്നോട് സംസാരിച്ചപ്പോൾ പറഞ്ഞത്. റോബിനും രജിത്തേട്ടനും ഓരേ ഫ്ലൈറ്റിൽ ഒരുമിച്ചാണ് വന്നത്. വിമാനം ഇറങ്ങുന്നത് വരെ റോബിൻ രജിത്തേട്ടനോട് നല്ല സൗഹൃദം കാണിച്ചിരുന്നുവത്രെ.’ ‘വിമാനം ഇറങ്ങിയതും മീഡിയയുടെ അടുത്തേക്ക് റോബിൻ ഓടി. ശേഷം മീഡിയയോട് രജിത്തേട്ടന്റെ അടക്കം കുറ്റം റോബിൻ പറയുകയായിരുന്നു. മീഡിയയെ കണ്ടപ്പോൾ റോബിന് ഭ്രാന്തായി. റോബിന്റെ പെരുമാറ്റം കണ്ട്‍ ഞെട്ടിപ്പോയിയെന്ന് രജിത്തേട്ടൻ എന്നോട് പറഞ്ഞു. പുള്ളി അത്തരത്തിൽ മാറുമെന്ന് രജിത്തേട്ടനും പ്രതീക്ഷിച്ചില്ല’,

  LEAVE A REPLY

  Please enter your comment!
  Please enter your name here