ബിഗ്ബോസ് സീസൺ 5ലൂടെ വലിയ രീതിയിൽ ജനശ്രദ്ധ നേടിയ താരമാണ് ശോഭ വിശ്വനാഥ്.ഷോയ്ക്ക് ശേഷം അധികം അഭിമുഖങ്ങളൊന്നും ശോഭ നൽകിയിട്ടില്ല. എന്നാൽ ഇന്ത്യഗ്ലിഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ജീവിതത്തിൽ ഏറ്റവും ചേർന്നു നിൽക്കുന്ന ചിലരെ കുറിച്ച് ശോഭ സംസാരിക്കുകയുണ്ടായി. അതാരുമല്ല, ശോഭയുടെ പെറ്റ്സ് ആണ്. ആറ് പെറ്റ്സുകൾ ഇപ്പോൾ ശോഭയ്ക്കുണ്ട്. തന്റെ സന്തോഷത്തിലും ദുഃഖത്തിലും എല്ലാം അവർ പങ്കാളികളാണ് അക്കൂട്ടത്തിൽ ഏറ്റവും പ്രിയപ്പെട്ടയാളെ കുറിച്ചാണ് ശോഭ പറഞ്ഞത്,സത്യത്തിൽ എന്റെ മുൻഭർത്താവ് എനിക്ക് ചെയ്ത ഒരേയൊരു നല്ലകാര്യം അവളെ തന്നതു മാത്രമാണ് എന്ന് ശോഭ പറയുന്നു. ട്വിങ്കിൾ എന്നാണ് അവൾക്ക് ഞാൻ പേരിട്ടത്. ശരിക്കും എന്റെ ജീവിതത്തിലെ ട്വിങ്കിൾ ആയിരുന്നു അവൾ. അവളുടെ ഓർമയ്ക്കായി കാലിൽ ഒരു ടാറ്റുവും ചെയ്തിട്ടുണ്ട്.
കല്യാണം കഴിഞ്ഞ സമയത്ത് ഫ്ളാറ്റിൽ ഒറ്റയ്ക്കാണ് എന്ന് പറഞ്ഞ് ശല്യം ചെയ്തപ്പോൾ ഒരു വാലൻഡൈൻസ് ഡേയ്ക്കാണ് എനിക്ക് അവളെ തന്നത്. ആ സമയങ്ങളിൽ എനിക്കേറ്റവും വലിയ ആശ്വാസമായിരുന്നു ട്വിങ്കിൾ. അങ്ങിനെ പറയാൻ പാടുണ്ടോയെന്ന് അറിയില്ല, എന്നാലും ഒരു കുഞ്ഞില്ലാത്ത എന്റെ വേദനയെല്ലാം ട്വിങ്കിളിന്റെ സാന്നിധ്യം മാറ്റിയിട്ടുണ്ട്.അച്ഛനും അമ്മയും പെറ്റ്സ് ലൗവ്വേഴ്സ് ആണ്. അതുകൊണ്ട് തന്നെ ചെറുപ്പം മുതലേ എനിക്കുമതുണ്ട്. ഞാൻ ജനിക്കുമ്പോൾ മുതലേ വീട്ടിൽ പെറ്റ്സ് ഉണ്ടായിരുന്നു. അതൊരു പോമറേനിയൻ ആയിരുന്നു. അതിന് ശേഷം ഉണ്ടായിരുന്ന ഒരു ബ്രീഡിന്റെ മരണം നേരിട്ടുകണ്ടതിന് ശേഷം അണ്ണാച്ചി (ചേട്ടൻ) ഇനി പെറ്റ്സിലെ വളർത്തില്ല എന്നു പറഞ്ഞു. അതിന് ശേഷം അവൻ വളർത്തിയിട്ടുമില്ല, ഞാൻ അതേറ്റെടുക്കുകയായിരുന്നു
അതെ സമയം മറ്റു സീസണെ അപേക്ഷിച്ച് ഇത്തവണത്തെ സീസണിൽ പ്രേക്ഷകർ അത്രയ്ക്കങ്ങോട്ട് വെറുക്കുന്ന ഒരു മത്സരാർത്ഥിയായി ആരുമില്ല. ഷോയിൽ മത്സരിച്ചവരാണെങ്കിലും പരസ്പരം ശത്രുതയോടെ പെരുമാറുന്നതും കണ്ടിട്ടില്ല. അവരെല്ലാം നല്ല സൗഹൃദത്തോടെ വീണ്ടും കണ്ടുമുട്ടുന്നതും അടുത്തിടപഴകുന്നതുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതുകൊണ്ട് തന്നെ, ബിഗ് ബോസിൽ അത്തരത്തിൽ പ്രേക്ഷകർ ഒരുപാടിഷ്ടപ്പെട്ട മത്സരാർത്ഥികളിൽ ഒരാളാണ് ശോഭ വിശ്വനാഥ്.