ബോളിവുഡിനെ രക്ഷിക്കാൻ അവതരിച്ചു മോളിവുഡ്! പുറത്തിറങ്ങി ഏഴാം ദിവസം ദൃശ്യം രണ്ട് ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബിൽ. ഇതുവരെ സ്വന്തമാക്കിയത് 50 കോടി രൂപയുടെ ലാഭം.

0
156

ഒരാഴ്ച മുൻപ് ആണ് ദൃശ്യം രണ്ടാം ഭാഗം ഹിന്ദി പതിപ്പ് ഇന്ത്യ എമ്പാടും പുറത്തിറങ്ങിയത്. ആദിവാസം മുതൽ മികച്ച പ്രതികരണം ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. അജയ് ദേവ്ഗൻ, ശ്രീയ ശരൺ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഇപ്പോൾ ചിത്രം നൂറുകണക്കിലേക്ക് കടക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

പുറത്തിറങ്ങി ആറു ദിവസം കഴിയുമ്പോൾ ഏതാണ്ട് 96 കോടി രൂപയിൽ അധികമാണ് ചിത്രം സ്വന്തമാക്കിയത്. അജയ് ദേവ്ഗന്‍ നായകനായി നൂറുകോടി ക്ലബ്ബിൽ എത്തുന്ന പന്ത്രണ്ടാമത്തെ ചിത്രമാണ് ഇത്. അതേസമയം ബോളിവുഡിന്റെ സൂപ്പർ ഹിറ്റ് ചാർട്ടിലേക്ക് കുതിക്കുകയാണ് ചിത്രം. ആദി ദിനം ഏതാണ്ട് 15 കോടി രൂപയാണ് ചിത്രത്തിന് കളക്ഷൻ ലഭിച്ചത്.

റിലീസ് ദിവസം മുതൽ തന്നെ മികച്ച മൗത്ത് പബ്ലിസിറ്റിയും ചിത്രത്തിന് ലഭിക്കുന്നുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും വമ്പൻ പ്രേക്ഷക തിരക്കായിരുന്നു തീയറ്ററുകളിൽ അനുഭവപ്പെട്ടത്.

അതേസമയം ചിത്രത്തിൻറെ മലയാളം തെലുങ്ക് കന്നട റീമേക്കുകൾ ഒ ടി ടിയിലൂടെ ആണ് പ്രദർശനത്തിന് എത്തിയത്. ആൻറണി പെരുമ്പാവൂർ സിനിമയുടെ സഹനിർമ്മാതാവ് ആണ്. 50 കോടി രൂപ ബജറ്റിൽ ആണ് ചിത്രം നിർമ്മിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here