സിനിമാ സ്വപ്നവുമായി നടക്കുന്നവർക്ക് സാമൂഹിക മാധ്യമത്തിലൂടെ ഫിലിം മേയ്ക്കിങ് ക്ലാസിന് തുടക്കമിട്ട് സംവിധായകൻ അൽഫോൻസ് പുത്രൻ. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് തന്റെ പുതിയ ഉദ്യമത്തെ കുറിച്ച് അൽഫോൻസ് പറയുന്നത്.
എക്സ്ട്രീം ലോങ് ഷോട്ട്, ലോങ് ഷോട്ട്, ഫുൾ ഷോട്ട്, നീ ഷോട്ട്, മിഡ് ഷോട്ട്, മിഡ് ക്ലോസ് അപ് ഷോട്ട്, ക്ലോസ് അപ് ഷോട്ട്, എക്സ്ട്രീം ക്ലോസ് അപ് ഷോട്ട് എന്നിവ റീൽസ് ആക്കി തനിക്ക് അയക്കണമെന്നും അതിൽ നിന്ന് ആദ്യ ക്ലാസുകാരെ തെരെഞ്ഞെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
“സിനിമ പഠിക്കുന്നവർക്കും വിദ്യാർത്ഥികൾക്കും വേണ്ടി, ഫിലിം മേക്കിംഗിനെ കുറിച്ചുള്ള എന്റെ ആദ്യ ക്ലാസ്. എക്സ്ട്രീം ലോങ് ഷോട്ട്, ലോങ് ഷോട്ട്, ഫുൾ ഷോട്ട്, നീ ഷോട്ട്, മിഡ് ഷോട്ട്, മിഡ് ക്ലോസ് അപ് ഷോട്ട്, ക്ലോസ് അപ് ഷോട്ട്, എക്സ്ട്രീം ക്ലോസ് അപ് ഷോട്ട് എന്നിവ റീൽസ് അക്കി അയക്കുക.
View this post on Instagram
സിനിമാറ്റൊഗ്രഫി, എഡിറ്റിങ് എന്നിവയിൽ താൽപര്യമുള്ളവർ അതും റീൽസിൽ പരീക്ഷിക്കാം. എനിക്ക് ഇഷ്ടപ്പെട്ടാൽ ഞാൻ തിരികെ മെസ്സേജ് അയക്കുകയോ ലൈക്ക് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യും. എല്ലാവർക്കും ആശംസകൾ. ഗോപാലൻ ചേട്ടന്റെ പ്രിയപ്പെട്ട ഡയലോഗ് നിങ്ങൾക്കെല്ലാവർക്കും വേണ്ടി പറയുന്നു ( സൂപ്പർസ്റ്റാർ സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ഡയലോഗാണ്) ഇനിമേ താൻ ആരംഭം.” അൽഫോൻസ് പുത്രൻ കുറിച്ചു.
അതേസമയം പൃഥ്വിരാജിനെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് തീയറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമുകളിലും വ്യാപക വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത്.
തന്നെ ട്രോളുകയും തന്നെയും ഗോൾഡ് സിനിമയെയും കുറിച്ച് മോശമായി പറയുകയും ചെയ്യുന്നത് മറ്റുള്ളവരുടെ സംതൃപ്തിക്കുവേണ്ടിയാണെന്നും പ്രതിഷേധ സൂചകമായി സമൂഹ മാധ്യമങ്ങളിൽ തന്റെ മുഖം ഇനി കാണിക്കില്ലെന്നും അൽഫോൻസ് പുത്രൻ അറിയിച്ചിരുന്നു.
Recent Comments