ധനുഷ് ഉറപ്പിച്ചു പറഞ്ഞു.എനിക്ക് 40 വയസായി… ഇനി അത്തരം സിനിമകളിൽ അഭിനയിക്കില്ല…

0
170

തെന്നിന്ത്യൻ സൂപ്പർ താരമാണ് ധനുഷ്.ഈ കാലയളവിൽ നിരവധി ആരാധകരെ ഉണ്ടാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.അതെ സമയം ഈയടുത്ത് ആയിട്ട് താരം തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. തല മൊട്ടയടിച്ച് ക്ലീൻഷേവ് ലുക്കിലായിരുന്നു ധനുഷിനെ കാണാനായത്. ഭരത് ബാല സംവിധാനം ചെയ്ത് 2013 ൽ ധനുഷ് നായകനായെത്തിയ ചിത്രമായിരുന്നു മരിയൻ. ചിത്രം പുറത്തിറങ്ങിയിട്ട് പത്ത് വർഷം പൂർത്തിയായിരിക്കുകയാണിപ്പോൾ. എആർ റഹ്മാനായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.പാർവതി തിരുവോത്തായിരുന്നു ചിത്രത്തിലെ നായിക. പത്ത് വർഷം തികഞ്ഞതോടെ എആർ റഹ്മാനും ധനുഷും ഭരത് ബാലയും ചിത്രത്തിന്റെ ഓർമ്മകളും രസകരമായ നിമിഷങ്ങളുമെല്ലാം പങ്കുവച്ച് ഒത്തുകൂടി. സൂം മീറ്റിങ്ങിലൂടെയായിരുന്നു എല്ലാവരും ഒത്തുകൂടിയത്. എനിക്ക് 40 വയസായി, അതിനാൽ ഇനി പ്രണയ ചിത്രങ്ങളിൽ അഭിനയിക്കാൻ പോകുന്നില്ലെന്നാണ് ധനുഷ് പറയുന്നത്. റൊമാന്റിക് ചിത്രമായി പുറത്തിറങ്ങിയ മരിയന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അതുപോലെ ചിത്രത്തിലെ പാട്ടുകളും പ്രേക്ഷകർക്കിടയിൽ തരംഗം തീർത്തിരുന്നു.

അതെ സമയം ഇത് ധനുഷിനും കരിയറിൽ ഒരു ബ്രേക്കായിരുന്നു ചിത്രം. മരിയൻ പോലൊരു റൊമാന്റിക് സിനിമയിൽ അഭിനയിച്ചത് മറക്കാനാകാത്ത അനുഭവമാണെന്നും അതിന് സംവിധായകൻ ഭരത് ബാലയോട് നന്ദിയുണ്ടെന്നും ധനുഷ് പറഞ്ഞു. മരിയൻ പോലെയുള്ള പ്രണയ ചിത്രങ്ങളിൽ ഇനിയും അഭിനയിക്കണമെന്ന് ധനുഷിനോട് ഭരത് ബാല ആവശ്യപ്പെട്ടു. ഇതിന് ചിരിച്ചു കൊണ്ടാണ് ധനുഷ് മറുപടി പറഞ്ഞത്. എനിക്ക് 40 വയസായി… ഇനി പ്രണയ സിനിമകളിൽ അഭിനയിക്കില്ല… പുതിയ തലമുറയിലെ നടന്മാർ അത് ചെയ്യട്ടെ!- എന്നായിരുന്നു ധനുഷിന്റെ മറുപടി.

ധനുഷിന്റെ മറുപടി കേട്ട് ചിരിക്കുന്ന ഭരത് ബാലയേയും എആർ റഹ്മാനെയും വീഡിയോയിൽ കാണാം. അതേസമയം ധനുഷിന്റെ ഈ തീരുമാനം നന്നായിരിക്കുന്നുവെന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം. ധനുഷിപ്പോൾ ഗ്യാങ്സ്റ്റർ ആക്ഷൻ വിഭാഗത്തിലുള്ള സിനിമകളിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പുകളിലാണെന്ന് പറയുന്നവരും കുറവല്ല. ഇപ്പോൾ തന്റെ അമ്പതാമത്തെ ചിത്രത്തിന്റെ തിരക്കുകളിലാണ് ധനുഷ്.
ഡി 50 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി പേരിട്ടിരിക്കുന്നത്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിനായി ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ധനുഷ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. വാത്തിയായിരുന്നു ധനുഷിന്റേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here