കേരളത്തെ ഞെട്ടിച്ച വാർത്ത ആയിരുന്നു ചെറുപുഴയിലെ പാടിയോട്ടുചാലിലെ ദുരന്തവാർത്ത .മൂന്ന് മക്കളെ കൊന്ന ശേഷം അമ്മയും രണ്ടാം ഭർത്താവും തൂങ്ങി മരിച്ച സംഭവം ഇപ്പോഴും പ്രദേശവാസികൾക്ക് വിശ്വസിക്കാനായിട്ടില്ല. ഷാജി ഭാര്യ ശ്രീജ മക്കളായ സൂരജ് (12) സുജിൻ (8) സുരഭി (6) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മറ്റൊന്ന് പോലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞതിനു ശേഷമാണ് കുടുംബം ജീവനൊടുക്കിയത്. സംഭവം നടന്ന ബുധനാഴ്ച്ച പുലർച്ചെ ചെറുവത്തൂർ നകുടിയിൽ ശ്രീജ (38) ചെറുപുഴ പോലിസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്തിരുന്നു. ഞങ്ങൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ചു. ഫോൺ വിളിയെത്തിയ പെരിങ്ങോം പഞ്ചായത്തിലെ പാടിയോട്ടും ചാൽവാച്ചാലിലെ ഇവരുടെ വീട്ടിൽ പോലിസ് കുതിച്ചെത്തിയെങ്കിലും അഞ്ച് ജീവനുകൾ ഈ ലോകത്തോട് വിട പറഞ്ഞിരുന്നു. പോലീസ് കതക് തകർത്ത് അകത്ത് കടന്നപ്പോഴാണ് അയൽവാസികൾ വിവരമറിഞ്ഞത്.
ഷാജിയും ശ്രീജയും ഒന്നിച്ചു ജോലി ചെയ്യുമ്പോഴുള്ള പരിചയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ മെയ് 16ന് മാങ്കുളം ക്ഷേത്രത്തിൽ വെച്ചു ഇരുവരും വിവാഹിതരായത്. ഷാജിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട് ശ്രീജയ്ക്ക് ഭർത്താവും മൂന്ന് മക്കളുമുണ്ട്. ശ്രീജയുടെ ആദ്യ ഭർത്താവിന്റെ വീട്ടിലാണ് കൂട്ട ആത്മഹത്യ നടന്നത്.ശ്രീജയും ഷാജിയും ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് ശ്രീജയുടെ ആദ്യ ഭർത്താവ് പോലിസിൽ പരാതി നൽകിയിരുന്നു. ഇതു സംബന്ധിച്ച പ്രശ്നങ്ങളായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. മക്കളെ കൊന്നു കെട്ടിതൂക്കിയ ശേഷം ദമ്പതികൾ തുങ്ങി മരിക്കുകയായിരുന്നു. മൂത്ത കുട്ടി സൂരജ് സെൻട്രൽ ഹാളിലും ഇളയ രണ്ടു കുട്ടികൾ സ്റ്റെയർ കേസിലും ഷാജിയും ശ്രീജയും കിടപ്പുമുറിയിലുമാണ് തൂങ്ങി നിന്നത്.
അതെ സമയം മൃതദേഹം ചെറുപുഴ പോലിസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനായി മാറ്റി. നിയമ നടപടികൾക്കു ശേഷം സംസ്കാര ചടങ്ങുകൾക്ക് വിട്ടു കൊടുക്കുമെന്ന് പോലിസ് അറിയിച്ചു. വയക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് മരിച്ച മൂന്ന് കുട്ടികൾ. കണ്ണൂർ റൂറൽ എസ്പി ഹേമലത പയ്യന്നൂർ ഡിവൈഎസ് പി കെ ഇ പ്രേമചന്ദ്രൻ , ചെറുപുഴ എസ്ഐ എം പി ഷാജി എന്നിവരുടെ നേതൃത്വത്തിൽ പോലിസ് സംഘം സ്ഥലത്തെത്തി.
Recent Comments