HomeFilm Newsഅനാഥരായ രഘു, അമ്മു എന്നീ ആനക്കുട്ടികളെ പരിപാലിച്ച ബൊമ്മനും ബെല്ലിയും

അനാഥരായ രഘു, അമ്മു എന്നീ ആനക്കുട്ടികളെ പരിപാലിച്ച ബൊമ്മനും ബെല്ലിയും

ഇന്ത്യ അഭിമാന നിമിഷത്തിലൂടെയാണ് കടന്ന് പോകുന്നത്.ഓസ്കാർ പുരസ്കാര നിറവിലാണ് ഇപ്പോൾ ഇന്ത്യ.ഈ നിമിഷത്തിൽ ലോകം അറിയേണ്ട രണ്ട് മുഖങ്ങളുണ്ട്. അനാഥരായ രഘു, അമ്മു എന്നീ ആനക്കുട്ടികളെ പരിപാലിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവച്ച ബൊമ്മനേയും ബെല്ലിയേയും.5-ാമത് ഓസ്കർ അവാർഡ് പ്രഖ്യാപന വേദിയിൽ ഇന്ത്യക്ക് അഭിമാന നേട്ടം നൽകിയ ഷോർട്ട് ഫിലിം ആണ് ദ എലിഫന്റ് വിസ്പറേഴ്സ്.കേരളത്തോട് ചേർന്ന് കിടക്കുന്ന തമിഴ്നാട്ടിലെ മുതുമലയിൽ വെച്ചാണ് ഡോക്യൂമെന്ററി ഷോർട്ട് ഫിലിം ചിത്രീകരിച്ചത്. ഏകദേശം അഞ്ച് വർഷത്തോളം ചിത്രത്തിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.കാട്ടുനായകർ ഗോത്ര വിഭാഗത്തിൽ പെട്ടവരാണ് ദമ്പതികൾ. ആനയെ പരിപാലിക്കുന്ന പാപ്പാന്മാരുടെ കുടുംബത്തിൽ നിന്നാണ് ബൊമ്മൻ വരുന്നത്. ആനകളെ പരിപാലിക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് ഈ ഗോത്രം ആദ്യം വനമേഖലയിൽ വന്യമൃഗങ്ങളെ വേട്ടയാടിയിരുന്നു.

തന്റെ ആദ്യ ഭർത്താവ് കടുവയാൽ കൊല്ലപ്പെട്ടതിനാൽ ബെല്ലി തുടക്കത്തിൽ വന്യമൃഗങ്ങളെ ഭയപ്പെട്ടിരുന്നു. താമസിയാതെ, ആനക്കുട്ടികളെ പരിപാലിക്കാൻ ബെല്ലിയെ നിയോഗിച്ചു, അങ്ങനെയാണ് അവർ ബൊമ്മനെ കണ്ടുമുട്ടിയത്, ഇരുവരും വിവാഹം ചെയ്തു.അങ്ങനെയിരിക്കെ ഒന്നരവയസ്സുള്ള ആൺ കുട്ടി ആനയെ പരിപാലിക്കാൻ ഇവരെ ചുമതലപ്പെടുത്തി. രഘു എന്ന് പേരിട്ട ദമ്പതികൾ അവനെ സ്വന്തം കുഞ്ഞിനെപ്പോലെ വളർത്തി. ബൊമ്മനും ബെല്ലിയും രഘുവും തമ്മിൽ വൈകാരികമായ ഒരു ബന്ധം വളർന്നു.രഘു വളർന്നപ്പോൾ, അവനെ മറ്റൊരു പാപ്പാനെ ഏൽപ്പിച്ചു, അവന്റെ വേർപാട് ദമ്പതികൾക്കും അമ്മുവിനും ഹൃദയഭേദകമായിരുന്നു.ബൊമ്മനും ബെല്ലിയും ഇപ്പോൾ അഞ്ച് വയസ്സുള്ള അമ്മുവിനൊപ്പം തെപ്പക്കാട് ആനത്താവളത്തിലാണ് താമസിക്കുന്നത്.

അതെ സമയം മികച്ച ഒർജിനല്‍ സോങ് വിഭാഗത്തില്‍ രാജമൌലി സംവിധാനം ചെയ്ത ആർആർആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു സോങിനും പുരുസ്കാരം. ഇന്ത്യക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനമാണ് ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ നടന്നത്. സംഗീത സംവിധായകന്‍ കീരവാണിയും വരികള്‍ എഴുതിയ ചന്ദ്രബോസും പുരസ്കാരം ഏറ്റുവാങ്ങി.ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിനും നാട്ടു നാട്ടു സോങ് അർഹത നേടിയിരുന്നു. 14 വർഷത്തിന് ശേഷമാണ് ഇരട്ട ഒസ്കാർ അവാർഡ് ഇന്ത്യയിലേക്ക് എത്തുന്നത്. ആർ ആർ ആറിന്റെ വിജയം ഇന്ത്യയുടെ വിജയമാണെന്നും പുരസ്കാരം രാജ്യത്തിന് സമർപ്പിക്കുന്നുവെന്നും പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് കീരവാണി വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments