HomeGeneralപക്ഷം പിടിച്ച് സംസാരിക്കുന്നത് നിലനിൽപ്പിന് വേണ്ടി, സംഭവത്തെ കുറിച്ച് യാതൊരു അറിവും ഇല്ലാതെയാണ് ഇവർ സംസാരിക്കുന്നത്-...

പക്ഷം പിടിച്ച് സംസാരിക്കുന്നത് നിലനിൽപ്പിന് വേണ്ടി, സംഭവത്തെ കുറിച്ച് യാതൊരു അറിവും ഇല്ലാതെയാണ് ഇവർ സംസാരിക്കുന്നത്- ഇന്ദ്രൻസിനെതിരെ ഭാഗ്യലക്ഷ്മി

നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ചും മലയാള സിനിമയിലെ സ്ത്രീ സംഘടനയായ ഡബ്ല്യൂസിസിയെ കുറിച്ചും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ നടൻ ഇന്ദ്രൻസ് നടത്തിയ പരാമർശങ്ങൾ വിവാദമാകുകയാണ്. ഡബ്ല്യു സി സി ഇല്ലായിരുന്നെങ്കില്‍ ആക്രമിക്കപ്പെട്ട നടിയെ കൂടുതല്‍ ആളുകള്‍ പിന്തുണച്ചേനെ എന്നായിരുന്നു ഇന്ദ്രൻസിന്റെ പരാമർശം.

നടന്റെ പരാമർശം വിവാദമായതോടെ ഖേദപ്രകടനം നടത്തി അദ്ദേഹം രംഗത്ത് വന്നിരുന്നു. സാമൂഹിക മാധ്യമത്തിലൂടെയായിരിന്നു ഖേദ പ്രകടനം. സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാന്‍ പാടാണെന്ന് മാത്രമാണ് ഉദ്ദേശിച്ചത് എന്നും ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നതെന്ന് എന്നുമായിരുന്നു ഇന്ദ്രൻസ് ഫേസ്ബുക്കിൽ പങ്കിട്ട കുറിപ്പിൽ പറഞ്ഞത്.

സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നതിനിടെ ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി വിഷയത്തിൽ നടത്തിയ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. അതിജീവിതയെ ഒന്ന് ചെന്ന് കാണാനോ പ്രശ്നങ്ങൾ മനസിലാക്കാൻ ശ്രമിക്കാനോ ചെയ്യാത്ത ഒരാൾ എങ്ങനെയാണ് അവൾ തനിക്ക് മകളെ പോലെയാണെന്ന് പറയുന്നതെന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

‘നിലനില്‍പിന് വേണ്ടിയാണോ, ഇത്തരത്തിൽ പക്ഷം പിടിച്ച് സംസാരിക്കുന്നത് പക്ഷം, ഇവരൊക്കെ ഇതിനെ കുറിച്ച് യാതൊരു അറിവും ഇല്ലാതെയാണ് സംസാരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇന്ദ്രന്‍സിനെ പോലെയുള്ള ഒരാള്‍ ഇങ്ങനെ ആലോചിക്കാതെ ഒരു ഉത്തരം പറയുമെന്ന് താൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ലെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

അതിജീവിതയായ പെണ്കുട്ടിക്ക് വേണ്ടി എന്ത് ചെയ്തു ഇവര്‍. അവളെ ഒന്നുപോയി കാണാനോ സംസാരിക്കാനോ അവളെ ഒന്ന് ആശ്വസിപ്പിക്കാനോ. ഒന്നം ഇല്ല,. പക്ഷേ, ചോദ്യം ചോദിക്കുമ്പോള്‍ എല്ലാവരും പെട്ടെന്ന് ഇത് പറയും എന്നും ഭാഗ്യലക്ഷ്മി ഒരു ചാനൽ ചർച്ചക്കിടെ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments