HomeCelebrity Talkസ്നേഹത്തിനും കരുതലിനുമെല്ലാം ഒരുപാട് നന്ദി ചേച്ചി' ആര്യ ബഡായിയുടെ പോസ്റ്റ് വൈറൽ

സ്നേഹത്തിനും കരുതലിനുമെല്ലാം ഒരുപാട് നന്ദി ചേച്ചി’ ആര്യ ബഡായിയുടെ പോസ്റ്റ് വൈറൽ

മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട താരമാണ് ആര്യ.ആര്യ ബാബു എന്നതിനേക്കാൾ ആര്യ ബഡായ് എന്ന് പറഞ്ഞാൽ ആണ് കൂടുതൽ പേരും അറിയുന്നത്.വ്യക്തി ജീവിതത്തിൽ വളരെധികം പ്രശ്നങ്ങൾ തരണം ചെയ്ത ആൾ കൂടിയാണ് ആര്യ.വിവാഹമോചനം, പ്രണയ തകർച്ച എന്നിങ്ങനെ പലതിനെയും ആര്യ അതിജീവിച്ചു. അടുത്തിടെ പുതിയൊരു സ്ഥാപനം കൂടി ആര്യ തന്റെ പേരിൽ തുടങ്ങിയിരുന്നു.അതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ, അവിടെ ആര്യക്ക് സന്തോഷം നൽകുന്ന മറ്റൊരു കാര്യം കൂടി സംഭവിച്ചു.ആ സന്തോഷം ആണ് ആര്യ പങ്കു വെച്ചത്.നടി മഞ്ജു വാര്യർ ആര്യയുടെ ബുട്ടീക്കിൽ എത്തിയിരിക്കുന്നു എന്ന വാർത്ത ആണത്.മഞ്ജുവിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

ചില നിമിഷങ്ങൾ വാക്കുകൾ കൊണ്ട് വർണിക്കാനാകില്ല. ഇത് അത്തരത്തിലൊരു നിമിഷമായിരുന്നു. ഈ സ്നേഹത്തിനും കരുതലിനുമെല്ലാം ഒരുപാട് നന്ദി ചേച്ചി’ എന്നായിരുന്നു ആര്യയുടെ കുറിപ്പിലെ വരികൾ. അതേസമയം ബുട്ടീക്കിൽ എത്തിയ മഞ്ജു ഒരു സാരിയും വാങ്ങിയാണ് മടങ്ങിയത്. ബുട്ടീക്ക് സന്ദർശിച്ച ശേഷം ആര്യയെ അഭിനന്ദിച്ചു കൊണ്ടു മഞ്ജുവും ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചിരുന്നു. നിരവധി പേരാണ് ആര്യയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്.’ഉറപ്പിച്ച കാര്യം നേടും വരെ പോരാടുക എന്നുള്ളത് മാത്രമാണ് ‘അതിജീവനം’ എന്ന വാക്കിന്റെ അർത്ഥം’ യു ആർ ദി ബെസ്റ്റ് എന്നായിരുന്നു ഒരാൾ കുറിച്ചത്.നിരവധി കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്.

ബിസിനസ്സിനെ പറ്റി ചൊദിച്ചപ്പേൾ ആര്യ പറഞ്ഞത് ഇങ്ങനെയായിരുന്നു,ബിസിനസിനെക്കുറിച്ച് പഠിച്ചിട്ട് ചെയ്യുന്നതല്ല. എനിക്ക് അപ്പപ്പോള്‍ ഉണ്ടാകുന്ന ചിന്തകളിൽ നിന്നാണ് ഞാൻ ഓരോ കാര്യങ്ങൾ ചെയ്യുന്നത്. അതിനെല്ലാം പോസിറ്റീവായ റിസല്‍ട്ടും കിട്ടുന്നുണ്ടെന്നാണ് ആര്യ പറഞ്ഞത്. സാരിയോട് പ്രത്യേകമായൊരു ഇഷ്ടമുണ്ടെന്നും കാഞ്ചീവരം പട്ടുകളോട് പ്രത്യേകമായൊരു താല്‍പര്യമുണ്ട്. അങ്ങനെയാണ് ബ്രാന്‍ഡ് തുടങ്ങുന്നതെന്നും ആര്യ പറഞ്ഞു. ആദ്യം ഓൺലൈൻ ആയിട്ടായിരുന്നു ആര്യ തുടങ്ങിയത്, തുടങ്ങിയപ്പോള്‍ മനസിലായി അത്യാവശ്യം മാര്‍ക്കറ്റുള്ള സംഭവമാണെന്ന് മനസിലായെന്നും അങ്ങനെയാണ് ബിസിനസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.ഇത് നല്ല രീതിയിൽ മുന്നോട്ട് പോകുമെന്നും,ഇനിയും വിജയങ്ങൾ ജീവിതത്തിൽ സംഭവിക്കട്ടെ എന്ന് പറഞ്ഞ് നിരവധി പേരാണ് ആശംസകളായി വരുന്നത്.

RELATED ARTICLES

Most Popular

Recent Comments