Homeഇയാളെവിടുത്തെ ഡോക്ടറാണ്. ഞാൻ പണ്ടേ പറഞ്ഞതാണിയാളെക്കുറിച്ച്;സന്തോഷ് വർക്കി

ഇയാളെവിടുത്തെ ഡോക്ടറാണ്. ഞാൻ പണ്ടേ പറഞ്ഞതാണിയാളെക്കുറിച്ച്;സന്തോഷ് വർക്കി

കുറച്ചധികം ദിവസമായി ബി​ഗ്ബോസ് താരം റോബിൻ രാധാകൃഷ്ണനെതിരെ വലിയ ആരോപണമാണ് വന്നു കൊണ്ടിരിക്കുന്നത്.റോബിന്റെ സുഹൃത്തുക്കൾ അടക്കമാണ് രം​ഗത്ത് വന്നത്.റോബിന്റെ പ്രശസ്തിക്ക് തന്നെ കോട്ടം സംഭവിക്കുനന് രീതിയിലാണ് കാര്യങ്ങൾ പോവുന്നത്.റോബിൻ പൊതുവേദികളിൽ അലറുന്നത് അരോചകമാണെന്നും പലരും അഭിപ്രായപ്പെട്ടു.എന്നാൽ ഇപ്പോൾ ഇതാ സോഷ്യൽ മീഡിയ താരമായ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കി രം​ഗത്ത് വന്നിരിക്കുകയാണ്.ഫോക്കസ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ചില കാര്യങ്ങൾ പറഞ്ഞത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.’ഒരു ഡോക്ടർ ഇങ്ങനെയാണോ കാണിക്കുന്നത്. ഇയാൾക്കിപ്പോൾ എത്ര ഫോളോവേഴ്സ് ഉണ്ട്. ഭയങ്കര അഗ്രസീവാണ്. ഒട്ടും യുക്തിപരമായല്ല പെരുമാറുന്നത്’

‘ഒരു ഡോക്ടർ ഒരിക്കലും ഇമോഷണലാവാൻ പാടില്ല. അയാൾ യുക്തി പൂർവം പെരുമാറണം. ഇയാളെവിടത്തെ ഡോക്ടറാണ്. ഞാൻ പണ്ടേ പറഞ്ഞതാണിയാളെക്കുറിച്ച്’ ‘അന്ന് ഇവരെല്ലാം അറ്റാക്ക് ചെയ്തു. ഇയാൾ എവിടെ നിന്നാണ് എംബിബിഎസ് എടുത്തത്. വെറുതെയല്ല എംഡി എടുക്കാത്തത്. ഇയാളുടെ ഡോക്ടർ ഡി​ഗ്രിയിൽ എനിക്ക് സംശയമുണ്ട്,’ സന്തോഷ് വർക്കി പറഞ്ഞു. അടുത്ത ബി​ഗ് ബോസ് സീസൺ വരുന്നതോടെ റോബിന്റെ കാലം കഴിയുമെന്നും സന്തോഷ് വർക്കി പറയുന്നു. ‘ഇയാൾ സാധാരണക്കാരനാണ്. പക്ഷെ സ്മാർട്ടാണ്’
‘ബി​ഗ് ബോസിൽ റണ്ണറപ്പ് പോലും ആവാതെ ഇത്രയും നേടിയതിൽ സമ്മതിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് കാശുണ്ടാക്കി. കോടിക്കണക്കിന് രൂപയും കാറും നല്ല പെണ്ണിനെയും കിട്ടി’ ‘അവന്റെ ഫാൻസുകാർക്ക് നാണക്കേടാണ്. ഞാൻ പണ്ടേ പറഞ്ഞതാണ് ഇയാൾ ജെനുവിനല്ലെന്ന്. അധിക കാലം നിൽക്കാൻ പോവുന്നില്ല’ റോബിന്റെ പുതിയ സിനിമ വിജയിക്കില്ലെന്നും രണ്ട് വാച്ച് വെച്ച് അഭിനയിക്കുന്നെന്നും സന്തോഷ് വർക്കി പരിഹസിച്ചു.

അതെ സമയം ചില വേറിട്ട അഭിപ്രായങ്ങൾ പറഞ്ഞവരും ഉണ്ട്.അങ്ങനെ ചിലർ പറഞ്ഞ വാക്കുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്.അതിൽ ചിലത് ഇങഅങനെ,റോബിനെ അങ്ങനെ ഒഴിവാക്കില്ലെന്നും തങ്ങളുടെ പ്രിയപ്പെട്ടവനാണെന്നും പറയുന്ന ആരാധകരുമുണ്ട്. കുറച്ച് നാളുകൾക്കുള്ളിൽ റോബിന്റെ ലൈം ലൈറ്റ് ജീവിതത്തിന്റെ ഭാവി അറിയാം. ബി​ഗ് ബോസ് എന്ന ലേബലനിപ്പുറത്ത് സിനിമയിലോ മറ്റോ ശ്രദ്ധിക്കപ്പെടാനായാൽ റോബിന് ​ഗുണകരമാവും. ഡീ ​ഗ്രേഡിം​ഗ് കുറയ്ക്കുക എന്നതാണ് റോബിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. പൊതുവേദികളിലെ റോബിന്റെ പെരുമാറ്റം മാറ്റേണ്ടതുണ്ടെന്നും പലരും അഭിപ്രായപ്പെടുന്നു.

RELATED ARTICLES

Most Popular

Recent Comments