കേരളം മുഴുവൻ ഇപ്പോൾ ചർച്ച ചെയ്യുന്നത് അമല്‍ ജ്യോതി കോളേജില്‍ ശ്രദ്ധ എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവമാണ്.ഇപ്പോൾ ഇതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിയ്ക്കുകയാണ് നടി അര്‍ച്ചന കവി. തനിയ്ക്കും ഇത്തരം മോശമായ അനുഭവങ്ങള്‍ കേരളത്തിലെ കോളേജില്‍ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് അര്‍ച്ചന പറയുന്നു.16- 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന തന്റെ ജീവിതത്തിലെ ഒരു കാര്യം പറഞ്ഞുകൊണ്ടാണ് അര്‍ച്ചന കവി ശ്രദ്ധയ്ക്ക് പിന്തുണ അറിയിക്കുന്നത്. ഇത് തീര്‍ത്തും പേഴ്‌സണലായ കാര്യമാണ് എന്നും, ഇനിയും കേരളത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല എന്ന് അറിയുമ്പോള്‍ പറയാതെ നിവൃത്തിയില്ല എന്നും നടി പറയുന്നു. കോളേജ് പ്രൊഫസര്‍മാര്‍ക്ക് വ്യക്തിഗത ഇടം, ലിംഗസമത്വം, മാനസികാരോഗ്യം, അടിസ്ഥാന മാനവികത എന്നിവയെക്കുറിച്ച് ബോധവത്കരിക്കേണ്ട സമയമാണിത്.
അതെ സമയം പ്ലസ് ടു കഴിഞ്ഞപ്പോള്‍ എനിക്ക് മാര്‍ക്ക് കുറച്ച് കുറവായിരുന്നു. ഇനി ഞാന്‍ കേരളത്തില്‍ പഠിക്കട്ടെ എന്ന് അച്ഛനും അമ്മയും തീരുമാനിച്ചു. അങ്ങിനെയാണ് ഞാന്‍ ഇവിടെ എത്തുന്നത്. എനിക്ക് ഇപ്പോഴും പറയാന്‍ സാധിയ്ക്കും എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ കാലഘട്ടം ആ മൂന്ന് വര്‍ഷമായിരുന്നു. ഇത്രയും മോശമായി ചിന്തിയ്ക്കുകയും സദാചാരപരമായി പെരുമാറുകയും ചെയ്യുന്ന അധ്യാപകരാണോ കേരളത്തിലുള്ളത് എന്ന് ചിന്തിച്ചുപോയി. എങ്ങിനെയാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ടീച്ചേഴ്‌സിന് എല്ലാം എങ്ങിനെ പെരുമാറാന്‍ പറ്റുന്നു എന്ന് എനിക്ക് മനസ്സിലാവുന്നില്ല.കൂടെ പഠിയ്ക്കുന്ന സഹപാഠികളായ ആണ്‍കുട്ടികളോട് സംസാരിക്കാന്‍ പാടില്ല, മിണ്ടാന്‍ പാടില്ല. എന്തിനേറെ അവരുടെ സൈക്കിള്‍ നിര്‍ത്തിയിടുന്ന അടുത്ത് നമ്മുടെ സൈക്കിള്‍ കൊണ്ടു പോയി നിര്‍ത്തിയിടാന്‍ പോലും പാടില്ല.
അങ്ങിനെ മൂന്ന് മൂന്നര വര്‍ഷക്കാലം നമ്മളെ പൂര്‍ണമായും ആ രീതിയില്‍ പഠിപ്പിച്ച് പുറത്തേക്ക് വിട്ടാല്‍ എങ്ങിനെയാണ് പെരുമാറാന്‍ പഠിയ്ക്കുന്നത്. പുസ്തകത്തില്‍ ഉള്ളത് മാത്രമാണ് പഠനം, പെരുമാറാനും ഇടപഴകാനും പഠിക്കേണ്ടേ. പഠന ശേഷം ഒരു ജോലി കിട്ടിയാല്‍ നമ്മുടെ ആണ്‍ സഹപ്രവര്‍ത്തകരോടും ബോസ്സിനോടും ഒക്കെ എങ്ങിനെ കോണ്‍ഫിഡന്‍സോടെ സംസാരിക്കാന്‍ സാധിയ്ക്കും.മറ്റൊന്ന് ഓപ്പോസിറ്റ് സെക്‌സിനോട് അട്രാക്ഷന്‍ തോന്നുന്നത് വളരെ നാച്വറലായി നടക്കുന്ന ഒരു സംഭവമാണ്. അതിനെ എങ്ങിനെ റസ്ട്രിക്ട് ചെയ്യാനായി സാധിയ്ക്കും. അതിനെ എങ്ങിനെ ഡീല്‍ ചെയ്യാം എന്നാണ് പറഞ്ഞുകൊടുക്കേണ്ടതും പഠിപ്പിക്കേണ്ടതും. അല്ലാതെ എവിടെയും ഇല്ലാത്ത റൂളുകള്‍ കൊണ്ടുവരികയല്ല ചെയ്യേണ്ടത്. അതിനെതിരെ എല്ലാം പ്രതികരിക്കേണ്ട സമയം കഴിഞ്ഞു. ഇനിയെങ്കിലും ഇത് മാറണം എന്ന് താരം പറഞ്ഞു.