Homeനിങ്ങൾ ശരിക്കും മാരീഡ് ആണോ എന്നുള്ള ചോദ്യം?ഒന്നാം വാർഷികത്തിൽ ഗോപീ സുന്ദറിന് വേണ്ടി അമൃത നൽകിയ...

നിങ്ങൾ ശരിക്കും മാരീഡ് ആണോ എന്നുള്ള ചോദ്യം?ഒന്നാം വാർഷികത്തിൽ ഗോപീ സുന്ദറിന് വേണ്ടി അമൃത നൽകിയ സമ്മാനം

മലയാളികളുടെ ഇഷ്ട ​ഗായകരാണ് അമൃതയും ​ഗോപി സുന്ദറും.ഇരുവരുടെയും പ്രണയം വലിയ രീതിയിലായിരുന്നു ചർച്ച ആയത്.പെട്ടെന്ന് ഒരു ദിവസം ആയിരുന്നു തങ്ങൾ പുതിയ ജീവിതം തുടങ്ങുന്നു എന്ന് അമൃത അറിയിക്കുന്നത്. ” പിന്നിട്ട കാതങ്ങള്‍ മനസില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്”, എന്നായിരുന്നു അമൃത ഗോപിക്ക് ഒപ്പം പങ്കിട്ട ചിത്രത്തിന് പങ്കിട്ട ക്യാപ്‌ഷൻ. അന്ന് മുതൽ ഇന്ന് വരെ ഇരുവരും ഒരുമിച്ചാണ് യാത്ര. ഇതിനിടയിൽ പലവിധ പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട് എങ്കിലും ഇരുവരും അവരുടെ ജീവിതത്തിൽ ഏറെ ഹാപ്പി ആയി പോവുകയാണ്.അതെ സമയം ഒരുവർഷമായി ഒരുമിച്ചിട്ട് എന്ന് അമൃത പങ്കിട്ട ഒരു ചിത്രമാണ് പുത്തൻ ചര്ച്ചകള്ക്ക് വഴി വച്ചത്. നിങ്ങൾ ശരിക്കും മാരീഡ് ആണോ എന്നുള്ള ചോദ്യങ്ങളും അതിനുള്ള മറുപടികളും ആണ് ഏറെ ശ്രദ്ധേയം ആകുന്നത്. ഈ കഴിഞ്ഞത് അമ്പലത്തിലെ ചടങ്ങുകൾ മാത്രം; നിയമപരമായി ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത് എന്നാണ് ഒരാൾ കമന്റ് ചെയ്യുന്നത്.

അതെ സമയം വിവാഹമോചനത്തിനു ശേഷം ആണ് അമൃത വർഷങ്ങൾ കഴിഞ്ഞപ്പോൾ ഗോപി സുന്ദറുമായി ഒരു ജീവിതം തുടങ്ങിയത്. ഗോപി സുന്ദർ ആകട്ടെ ആദ്യ വിവാഹത്തിന് ശേഷം അഭയയുമായി ലിവിങ് റിലേഷനിലും ആയിരുന്നു. ഇതൊക്കെ മിക്ക ആളുകൾക്കും അറിവുള്ളതാണ്. എന്നാൽ നിയമപരമായി പ്രിയയുമായുള്ള ബന്ധം വേർപെടുത്തിയിട്ടില്ല എന്നുള്ള ചർച്ചകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.എന്ത് തന്നെ ആയാലും അവർ സന്തോഷത്തോടെ ജീവിക്കുന്നുണ്ടല്ലോ അത് അങ്ങനെ തന്നെ മുൻപോട്ട് പോകട്ടെ എന്നാണ് ഇരുവരെയും സ്നേഹിക്കുന്നവർ ഇപ്പോൾ കമന്റുകൾ പങ്കിടുന്നത്. അതേസമയം ആദ്യ വാർഷികം അധികം ആഘോഷങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ലെന്നാണ് സൂചന. അടുത്തിടെയാണ് അമൃതയുടെ അച്ഛൻ വിടവാങ്ങിയത്. അച്ഛന്റെ മരണ ശേഷം അമൃത സോഷ്യൽ മീഡിയയിലേക്ക് മടങ്ങിയെത്തിയിരുന്നു.

ഗോപീ സുന്ദറിന് വേണ്ടി അമൃത നൽകിയ സമ്മാനം എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. കൊച്ചിയിലെ ഒരു പ്രശസ്ത ടാറ്റൂ സ്റ്റുഡിയോ അമൃതയെ ടാഗ് ചെയ്തുകൊണ്ട് ഷെയർ ചെയ്തിരിക്കുന്ന ഒരു വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. ഗോപീ സുന്ദറിന്റെ പേരിന്റെ ആദ്യ അക്ഷരമായ ‘ജി’ എന്ന ഇംഗ്ലീഷ് അക്ഷരം ആണ് അമൃത തന്റെ കയ്യിൽ ടാറ്റൂ ചെയ്തിരിക്കുന്നത്. അമൃത ടാറ്റൂ സ്റ്റുഡിയോയിൽ തനിക്ക് ഇഷ്ടമുള്ള ഡിസൈൻ തിരഞ്ഞെടുക്കുന്നതും അത് ടാറ്റൂ ചെയ്യുന്നതും ആണ് വീഡിയോ. അതീവ സന്തോഷത്തോടെ ആണ് ആ ടാറ്റൂ ചെയ്യുന്നത് എന്ന് മനസിലാക്കാൻ കഴിയുന്ന ആ വിഡിയോയിൽ ടാറ്റൂ ചെയ്യുമ്പോൾ ഉയരെ എന്ന ചിത്രത്തിലെ നീ മുകിലോ എന്ന് തുടങ്ങുന്ന ഗാനം അമൃത ആലപിക്കുന്നുമുണ്ട്.

RELATED ARTICLES

Most Popular

Recent Comments