കുറച്ച് ദിവസങ്ങളായി അമൃതയും ഗോപി സുന്ദറുമായി ബന്ധപ്പെട്ട വാർത്തയാണ് സോഷ്യൽ മീഡിയ മുഴുവനുള്ളത്.ഈ സാഹചര്യത്തിൽ ഇപ്പോഴിതാ അമൃതയുടെ പോസ്റ്റും മറുപടിയും ആണ് ഏറെ ശ്രദ്ധേയമാകുന്നത്.മകൾക്ക് ഒപ്പം അടുക്കളയിൽ പണി ചെയ്യുന്നതും മകളെ പഠനത്തിൽ സഹായിക്കുന്നതുമായ വീഡിയോയും അമൃത പങ്കുവച്ചിരുന്നു. പുതിയ വീട്ടിലാണ് അമ്മയ്‌ക്കൊപ്പം മകൾ ഉള്ളത്. ഇരുവരും രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന് മുൻപേ പാപ്പുവിനെ കൊഞ്ചിക്കുന്ന അമൃതയിലെ അമ്മയെ കണ്ടതോടെ ആരാധകർ കമന്റുമായി എത്തി. അമ്മയും മകളും… ഇത് തന്നെയാണ് സ്നേഹവും ശാശ്വതവും ശാന്തിയും, നല്ലൊരു അമ്മയായി മാറട്ടെ. അന്നേ പറഞ്ഞതാണ് ഇത് വേണ്ട എന്ന് അപ്പോൾ കേട്ടില്ല എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് ലഭിക്കുന്നത്.
അമൃതയെ പിന്താങ്ങിയും, എതിർത്തും ഒരുപാട് ആളുകൾ അഭിപ്രായം പറയുന്നുണ്ട് എങ്കിലും അമ്മയും മകളും… ഇത് തന്നെയാണ് സ്നേഹവും ശാശ്വതവും ശാന്തിയും, എന്ന കമന്റിന് അമൃത ലവ് അടിക്കാൻ മടി കാട്ടിയില്ല. എത്ര പ്രമോഷന്റെ ഭാഗമായിട്ടാണ് എങ്കിലും സ്വന്തം ജീവിതത്തെ ആരെങ്കിലും ഇത്തരമൊരു പരീക്ഷണത്തിന് വയ്ക്കുമോ എന്ന് സംശയപ്പെടുന്നവരുമുണ്ട്. അതേസമയം സോഷ്യൽ മീഡിയയിൽ സജീവമാണ് ഗോപി സുന്ദർ. മണിക്കൂറുകൾക്ക് മുൻപ് പങ്കുവച്ച ഒരു സ്റ്റാറ്റസും ഇപ്പോൾ ചർച്ചാ വിഷയം ആയിട്ടുണ്ട്.
അതെ സമയം ഇവരുടെ ഒരു പോസ്റ്റ് കാണാതായതോടെയാണ് ആരാധകർക്ക് സംശയം ഉണ്ടായത്.പിന്നിട്ട കാതങ്ങള്‍ മനസില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നായിരുന്നു ഒന്നായശേഷം ഇരുവരും സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഈ പോസ്റ്റാണ് ഇരുവരും തങ്ങളുടെ ഐഡിയിൽ നിന്നും റിമൂവ് ചെയ്തതും.വര്ഷങ്ങളായി ഗോപിയും ഗായിക അഭയ ഹിരണ്മയിയുമായുള്ള പ്രണയം പ്രേക്ഷകർ കണ്ടതാണ്. എന്നാൽ ഇരുവരും തമ്മിൽ പിരിഞ്ഞ ശേഷമാണ് അമൃത സുരേഷുമായി ഗോപി സുന്ദർ പുതിയ ജീവിതം തുടങ്ങിയത്. എവിടെയോ ഇരുവരും തമ്മിൽ പിരിയാനുള്ള കാരണം പറഞ്ഞതുമില്ല.