അമല പോൾ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. മഞ്ഞ നിറത്തിലുള്ള മനോഹരമായ വസ്ത്രങ്ങൾ ധരിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് അമല പോൾ പങ്കുവെച്ചിരിക്കുന്നത്.
View this post on Instagram
അമലയുടെ കസിൻ സഹോദരി റേച്ചലിന്റെ വിവാഹത്തോടനുബന്ധിച്ചാണ് അമല പോൾ മഞ്ഞയിൽ സുന്ദരിയായിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു അമലയുടെ ബന്ധുവായ റെയ്ച്ചലിന്റെ വിവാഹം എറണാകുളം മരട് സ്വദേശിയായ സിബിനനാണ് വരൻ.
“എന്റെ കുഞ്ഞനുജത്തി വളർന്നു . അവളുടെ ജീവിതത്തിന്റെ അടുത്തഘട്ടം ഏറെ അഭിമാനത്തോടെയാണ് ഞാന്‍ നോക്കി കാണുന്നത്. റെയ്ച്ചലിന്റെ വരൻ സിബിൻ എന്റെ അടുത്ത സുഹൃത്തായ റിച്ചാർഡിന്റെ സഹോദരനാണ്. അതെനിക്ക് കൂടുതൽ സന്തോഷം നൽകുന്നു.’’–വിവാഹച്ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് അമല പോൾ കുറിച്ചു.
View this post on Instagram
എംടി വാസുദേവൻ നായരുടെ രചനയിൽ ലാൽ ജോസ് സംവിധാനം ചെയ്ത് 2009ൽ പുറത്തിറങ്ങിയ നീലത്താമര എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അമല പോൾ. ആദ്യ ചിത്രത്തിന് ശേഷം അതേ വർഷം തന്നെ വീരശേഖരൻ, സിന്ധു സമാവെലി എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. 2010-ൽ മൈന എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള തമിഴ്നാട് സ്റ്റേറ്റ് അവാർഡ് അമല പോൾ കരസ്ഥമാക്കി.
മോഹൻലാൽ നായകനായ റൺ ബേബി റൺ, ഫഹദ് ഫാസിൽ ചിത്രമായ ഒരു ഇന്ത്യൻ പ്രണയകഥ , നിവിൻപോളി നായകനായ മിലി തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച അമല മലയാളികളുടെ പ്രിയ നടിമാരിൽ ഒരാളായി. അതിരൻ എന്ന സിനിമയ്ക്ക് ശേഷം ശേഷം വിവേക് സംവിധാനം ചെയ്ത ചിത്രമായ ടീച്ചറിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് നടി അമല പോള്‍.
Recent Comments