HomeBigbossമാരാർ പുറത്ത് പോകുന്നതിൽ ശോഭ സന്തോഷിക്കുകയാണ്.കുറച്ച് ദിവസങ്ങളായി മാരാർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ

മാരാർ പുറത്ത് പോകുന്നതിൽ ശോഭ സന്തോഷിക്കുകയാണ്.കുറച്ച് ദിവസങ്ങളായി മാരാർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ

ഇന്നത്തെ പ്രൊമോ വീഡിയോയിൽ ഇഖിൽ മാരാറെ കാണാതായതോടെ പ്രേക്ഷകർക്ക് ഇടയിൽ വലിയ ചർച്ചകളാണ് ഇപ്പോൾ വരുന്നത്.കഴിഞ്ഞ ദിവസത്തെ ജയിൽ നോമിനേഷൻ നടക്കുമ്പോഴും നോമിനേഷന് പിന്നാലെ വന്ന ടാസ്കിലും മാരാർ ഇല്ല. ഇതോടെ ആണ് അഖിൽ മാരാർ ഇവിടെ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ എത്തിയത്. ഇന്നത്തെ പ്രമോയുടെ കമൻറ് ബോക്സിലും ഇതേ ചോദ്യങ്ങൾ ഒട്ടേറെ കാണാം. മാരാർ പുറത്തുപോയതാണോ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായി മാറ്റി നിർത്തിയതാണോ എന്ന സംശയമാണ് ആരാധകർക്കുള്ളത്.കുറച്ച് ദിവസങ്ങളായി മാരാർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. ഇതേത്തുടർന്ന് ചികിത്സ ആവശ്യമാണെന്ന് മാരാർ തന്നെ ബിഗ് ബോസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷം ഡോക്ടറുടെ പരിശോധനയ്ക്കായി ബിഗ് ബോസ് തന്നെയാണ് മാരാരേ വിളിപ്പിക്കുന്നത്. ഇതിനുവേണ്ടി മാരാർ കുടുംബാംഗങ്ങളോട് സംസാരിച്ചു പോകുകയാണ് ഉണ്ടായത്.

വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ഹനാനും മറ്റൊരു മത്സരാർത്ഥിയായിരുന്ന ലച്ചുവും എല്ലാം വീടിന് പുറത്തേക്ക് പോയത് ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു. മാരാർ ഇപ്പോൾ പോകുമ്പോഴും ഇതേ ആശങ്കയാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്.അതെ സമയം വീക്കിലി ടാസ്കുകളിലും മോർണിംഗ് ടാസ്കുകളിലും വളരെ ആക്ടീവായി നിൽക്കുന്ന മത്സരാർത്ഥിയാണ് അഖിൽ മാറാൻ. ബിഗ് ബോസിന്റെ സ്ട്രാറ്റുകൾക്ക് അനുസരിച്ച് മികച്ച മത്സരം കാഴ്ചവയ്ക്കുന്നത് അതുകൊണ്ടുതന്നെ ആരാധകരും ഇപ്പോൾ ഏറെയാണ്. മത്സരത്തിന്റെ ഭാഗമായി അല്ലാതെ ഒരുപക്ഷേ മാരാർ പുറത്തേക്ക് പോകേണ്ടി വന്നാൽ അത് ആരാധകർക്ക് സഹിക്കാൻ പറ്റില്ല എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റുകൾ. മാരാർ തിരിച്ചുവരുമെന്ന് തന്നെയാണ് മത്സരാർത്ഥികളും പ്രേക്ഷകരും ആഗ്രഹിക്കുന്നത്. എന്നാൽ അവിടേയും ശോഭയുടെ പെരുമാറ്റമാണ് ആരാധകരെ ചൊടിപ്പിയ്ക്കുന്നത്. മാരാർ പുറത്ത് പോകുന്നതിൽ ശോഭ സന്തോഷിക്കുകയാണെന്നും പലരും പറയുന്നുണ്ട്. ഇതിനെതിരേയും ആരാധകർ രംഗത്തെത്തുന്നുണ്ട്.

ഏതായാലും ആരാധകർ ഇതിനൊരു ഉത്തരം കിട്ടാൻ വേണ്ടിയിരിക്കുകയാണ്.അഖിൽ മാരാറെ പോലെ ശക്തനായ ഒരു മത്സരാർഥി ബി​ഗ്ബോസ് ഹൗസിൽ നിന്നും ഒരിക്കലും പോകാൻ പാടില്ല എന്ന് ആരാധകർ ഒന്നടങ്കം പറയുന്നുണ്ട്.ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കുകയാണ് ബി​ഗ്ബോസ് പ്രേമികൾ എല്ലാവരും.

RELATED ARTICLES

Most Popular

Recent Comments