Homeതാൽപര്യമില്ലാതിരുന്നവർ പോലും ഇപ്പോൾ അഖിലിനെ പിന്തുണയ്ക്കുന്നു.മാരാർ വിഷ്ണുവിനോട് പറഞ്ഞ കാര്യം ഇതാണ്

താൽപര്യമില്ലാതിരുന്നവർ പോലും ഇപ്പോൾ അഖിലിനെ പിന്തുണയ്ക്കുന്നു.മാരാർ വിഷ്ണുവിനോട് പറഞ്ഞ കാര്യം ഇതാണ്

ബി​ഗ്ബോസ് സീസണിലെ ശക്തനായ മത്സരാർഥി ആണ് അഖിൽ മാരാർ.മത്സരാർഥികൾ ഹൗസിലേക്ക് കയറും മുമ്പ് തന്നെ ആരംഭിക്കുന്ന പിആർ വർക്കുകൾ വലിയ രീതിയിൽ ചർച്ച ആവാറുണ്ട്.നന്നായി കാശ് ഇറക്കിയാണ് സോഷ്യൽമീഡിയയിലും പ്രേക്ഷകർക്കിടയിലും മത്സരം കഴിയും വരെ ലൈവായി നിൽക്കാൻ ഇത്തരം പിആർ വർക്കുകൾ കണ്ടസ്റ്റന്റുകൾ നടത്തുന്നത്. പക്ഷെ അക്കാര്യം മത്സരാർഥികൾ തുറന്ന് സമ്മതിക്കാറില്ല. സീസൺ ഫൈവിൽ അഖിൽ മാരാർ, ശോഭ വിശ്വനാഥ്, സാ​ഗർ സൂര്യ, റിനോഷ് ജോർജ് തുടങ്ങിയവർക്ക് പിആറുണ്ടെന്നാണ് പ്രേക്ഷകരിൽ ഭൂരിഭാ​ഗം പേരും പറയുന്നത്.പിആറിനെ കാര്യങ്ങൾ ഏൽപ്പിച്ചിട്ടാണ് താൻ ഉള്ളിലേക്ക് വന്നതെന്ന് സാ​ഗർ സൂര്യ ഒരിക്കൽ തന്നോട് പറഞ്ഞിരുന്നുവെന്നാണ് ഉറ്റ സുഹൃത്ത് ജുനൈസ് അടുത്തിടെ അവതാരകൻ മോഹൻലാലിനോട് സംസാരിക്കവെ പറഞ്ഞത്. ശോഭ വിശ്വനാഥും അത്തരത്തിൽ തന്നോട് ചില കാര്യങ്ങൾ‌ പറഞ്ഞിരുന്നുവെന്നും ജുനൈസ് വെളിപ്പെടുത്തിയിരുന്നു.

പിആർ പോസ്റ്റുകളും വീഡിയോകളും സോഷ്യൽമീഡിയയിൽ വർധിച്ചാൽ നന്നായി ​ഗെയിം മനസിലാക്കി പിആറില്ലാതെ കളിക്കുന്നവരെ പ്രേക്ഷകർ ശ്രദ്ധിക്കാതെ പോവുകയും അർഹതയില്ലാത്തവരുടെ കൈയ്യിൽ സീസൺ ഫൈവിന്റെ ടൈറ്റിൽ എത്തുകയും ചെയ്യും.ഈ സാഹചര്യത്തിലാണ് മറ്റു കാര്യങ്ങൾ വൈറൽ ആവുന്നത്,അഖിൽ മാരാർ ഉറ്റ സുഹൃത്ത് വിഷ്ണു ജോഷിയോട് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മത്സരം കഴിയും വരെ തനിക്ക് വേണ്ടി പ്രവർത്തിക്കാൻ ഒരാൾ പുറത്തുണ്ടെന്നും അയാൾ വിചാരിച്ചാൽ കപ്പ് മാത്രമല്ല എന്ത് വെണ്ടക്കയും തന്റെ തലയിൽ ഇരിക്കുമെന്നുമാണ് അഖിൽ മാരാർ വിഷ്ണുവിനോട് പറയുന്നത്.

അഖിൽ പറയുന്നത് കേൾക്കുമ്പോൾ പുറത്ത് പിആർ വർക്ക് ചെയ്യാൻ ഏൽപ്പിച്ചിട്ടുണ്ടെന്നത് വ്യക്തമാണെന്നാണ് കമന്റുകൾ വരുന്നത്. ഇതിനകത്ത് ഞാൻ‌ നിൽക്കുന്നത് പോലെ തന്നെ എന്റെ മനസും ശരീരവുമായി അതുപോലെ പുറത്ത് ഒരുത്തൻ നിൽപ്പുണ്ട്. എന്റെ ഒരു സുഹൃത്തുണ്ട്… എന്നേക്കാൾ ചിന്തിക്കാൻ ബോധമുള്ളവനാണ് അവൻ.അവൻ വിചാരിച്ച് കഴിഞ്ഞാൽ ഇവിടുത്തെ കിരീടമല്ല എന്തര് വെണ്ടക്കയും എന്റെ തലയിൽ ഇരിക്കുമെന്ന് എനിക്ക് ഉറപ്പാണ് എന്നാണ് അഖിൽ മാരാർ വിഷ്ണുവിനോട് പറഞ്ഞത്. അഖിൽ, റിനോഷ്, ശോഭ വിശ്വനാഥ് ഫാൻസ് തമ്മിലാണ് ബി​ഗ് ബോസുമായി ബന്ധപ്പെട്ടുള്ള ​ഗ്രൂപ്പുകളിൽ പൊതുവെ തർക്കങ്ങൾ നടക്കുന്നത്.അഖിലിനോട് താൽപര്യമില്ലാതിരുന്നവർ പോലും ഇപ്പോൾ അഖിലിനെ പിന്തുണയ്ക്കുന്നുണ്ട്. അതേസമയം അഖിൽ മാരാർ, വിഷ്ണു, ഷിജു ​ഗ്രൂപ്പ് കളിയോട് പ്രേക്ഷകർക്ക് എതിർപ്പുണ്ട്. റിനോഷ്, അഖിൽ, ശോഭ വിശ്വനാഥ്, വിഷ്ണു ജോഷി എന്നിവർക്കാണ് ജനപിന്തുണ കൂടുതൽ. ഇവരിൽ ഒരാളായിരിക്കാം സീസൺ ഫൈവിന്റെ ടൈറ്റിൽ നേടാൻ പോകുന്നത്.

RELATED ARTICLES

Most Popular

Recent Comments