HomeFilm News' സേവാഭാരതിയെ താൻ ഒരിക്കലും തള്ളിപ്പറയില്ല. ഏറെ സാമൂഹിക സേവനം ചെയ്യുന്ന ഒരു പ്രസ്ഥാനമാണത്.' നിലപാട്...

‘ സേവാഭാരതിയെ താൻ ഒരിക്കലും തള്ളിപ്പറയില്ല. ഏറെ സാമൂഹിക സേവനം ചെയ്യുന്ന ഒരു പ്രസ്ഥാനമാണത്.’ നിലപാട് വ്യക്തമാക്കി ഉണ്ണിമുകുന്ദൻ.

മലയാളികളുടെ പ്രിയ നടനാണ് ഉണ്ണി മുകുന്ദൻ. കഴിഞ്ഞ നിരവധി വർഷങ്ങളായി ഇദ്ദേഹം സിനിമയിൽ സജീവമാണ്. ഇപ്പോഴിതാ തന്റെ ചിത്രത്തെ ചുറ്റിപ്പറ്റി ഉണ്ടായ ചില വിവാദങ്ങളിൽ പ്രതികരിക്കുകയാണ് താരം. സിനിമ മുഴുവൻ കാണാത്തവരാണ് വിവാദങ്ങൾ സൃഷ്ടിക്കുന്നത് എന്ന് ഇദ്ദേഹം പറയുന്നു. സിനിമ കണ്ടവർക്ക് ഇത്തരത്തിൽ യാതൊരു ചിന്ത പോലും വരില്ല.

കാരണം അത്തരത്തിലുള്ള യാതൊരു എലമെന്റും ആ ചിത്രത്തിൽ ഇല്ല. അതേസമയം സേവാഭാരതി എന്ന പ്രസ്ഥാനത്തെ തള്ളിപ്പറയാൻ പറ്റില്ല. കേരളത്തിൽ സാമൂഹിക സേവനം ചെയ്യുന്ന ഒരു പ്രസ്ഥാനമാണത്. തന്നെ സംബന്ധിച്ച് സംസാരിക്കുകയാണെങ്കിൽ ഷൂട്ടിംഗ് സമയത്ത് ഫ്രീ ആയി ആംബുലൻസ് തന്നത് അവരാണ്. കൊറോണ സമയത്ത് ആയിരുന്നു ഷൂട്ടിംഗ് നടന്നത്.

Source- public domain

പ്രൈവറ്റ് ആംബുലൻസ് ലഭിച്ചു എങ്കിലും ഒരു അത്യാവശ്യ വന്നാൽ വണ്ടിയും കൊണ്ട് പോകും എന്നാണ് അവർ തന്നോട് പറഞ്ഞത്. 10 12 ദിവസം അങ്ങനെ ഒരു ട്രെയിൻ എടുത്തു കൊണ്ട് തനിക്ക് ഷൂട്ട് ചെയ്യാൻ കഴിയുമായിരുന്നില്ല. ഒരു ആംബുലൻസ് വാടകയ്ക്ക് എടുത്തശേഷം അതിൽ സേവാഭാരതി എന്ന് എഴുതി ഒട്ടിക്കുകയല്ല താൻ ചെയ്തത്.

അങ്ങനെയാണ് ചെയ്തത് എങ്കിൽ അത് ഒരു അജണ്ടയാണ്. ഒരു പ്രസ്ഥാനം അവരുടെ പ്രോഡക്റ്റ് നമ്മുക്ക് തരുകയാണെങ്കിൽ ഒരു താങ്ക്സ് കാർഡ് വെക്കണം. ആ വണ്ടിയോടിച്ച് താൻ യാതൊരുവിധ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റും പറയാൻ ആഗ്രഹിച്ചിട്ടില്ല എന്ന് ഇദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments