HomeFilm Newsനരേനും ഭാര്യ മഞ്ജുവിനും ആൺകുഞ്ഞ്; ആശംസകളുമായി മലയാളികൾ

നരേനും ഭാര്യ മഞ്ജുവിനും ആൺകുഞ്ഞ്; ആശംസകളുമായി മലയാളികൾ

നടൻ നരേന്റെ കുടുംബത്തിലേക്ക് കുഞ്ഞതിഥിയെത്തി. ഭാര്യ മഞ്ജു ആൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷം നരേൻ തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്. നിരവധി ആളുകളാണ് ദമ്പതികൾക്ക് ആശംസകൾ നേർന്ന് രംഗത്ത് എത്തുന്നത്.

‘നല്ല വാർത്ത പങ്കുവെക്കുന്നതിൽ വളരെ സന്തോഷം, ഞങ്ങൾക്ക് ഒരു ആൺകുഞ്ഞ് ജനിച്ചു’ കുഞ്ഞുവിരലുകളുടെ ചിത്രം പങ്കിട്ട് നരേൻ കുറിച്ചു. മീര ജാസ്മിന്‍, സംവൃത സുനിൽ, ഷറഫുദ്ധീൻ, സരിത ജയസൂര്യ, മുന്ന, പ്രിയങ്ക നായര്‍, കൃഷ്ണപ്രഭ തുടങ്ങിയ താരങ്ങൾ ചിത്രത്തിന് താഴെ ആശംസകൾ അറിയിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Narain Ram (@narainraam)

മലയാളത്തിലും തമിഴിലും നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള നടനാണ് നരേൻ. നായകനും വില്ലനായും സഹനടനയും വേഷങ്ങൾ കൈകാര്യം ചെയ്ത നരേനിപ്പോൾ തെന്നിന്ത്യൻ സിനിമാ ലോകത്ത് സജീവ സാന്നിധ്യമാണ്.

മീര ജാസ്‌മിൻ നായികയായി എത്തി 2005ൽ പുറത്തിറങ്ങിയ അച്ചുവിന്റെ ‘അമ്മ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് നരേൻ എന്ന നടൻ ശ്രദ്ധേയനാകുന്നത്. പുരുഷ പ്രധാന്യം ഇല്ലാത്ത ചിത്രം വാണിജ്യാടിസ്ഥാനത്തിൽ ഏറെ വിജയിച്ചിരുന്നു.

അച്ചുവിന്റെ അമ്മയ്ക്ക് ശേഷം തമിഴിലേക്ക് ചേക്കേറിയ നരേൻ തമിഴ് സിനിമ ലോകത്ത് ഒരുപിടി നല്ല ചിത്രങ്ങൾ ഈയടുത്ത് വരെ അഭിനയിച്ചിട്ടുണ്ട്. ലോകേഷ് കനകരാജ് ഒരുക്കിയ വിക്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

View this post on Instagram

 

A post shared by Narain Ram (@narainraam)

2005ൽ കൈരളി ടിവിയിൽ ഒരു അഭിമുഖത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് നരേൻ തന്റെ പ്രണസഖിയെ പരിചയപ്പെട്ടത് 2007ലായിരുന്നു മഞ്ജു ഹരിദാസുമായി നരേന്റെ വിവാഹം. ഇരുവർക്കും 14 വയസുള്ള തന്മയ എന്നൊരു മകൾ കൂടിയുണ്ട്.

RELATED ARTICLES

Most Popular

Recent Comments