‘ ഇതെന്റെ മാത്രം എലിസബത്ത്.’ ആടിപ്പാടി എലിസബത്തും ബാലയും. ഇപ്പോഴാണ് നിങ്ങൾ ഒന്നുഷാറായത് എന്ന് പ്രേക്ഷകർ. വൈറലായി വീഡിയോ.

0
178

മലയാള സിനിമയിലെ സജീവമായ നടനാണ് ബാല. താരത്തിന് നിരവധി ആരാധകർ ആയിരിക്കും ഉള്ളത്. ബാലയുടെ രണ്ടാമത്തെ ഭാര്യയാണ് എലിസബത്ത്. പ്രശസ്ത ഗായിക അമൃത സുരേഷ് ആണ് താരത്തിന്റെ ആദ്യ ഭാര്യ. അതേസമയം ബാല പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ഉണ്ണിമുകൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

ചിത്രം തിയറ്ററുകളിൽ പുറത്തിറങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ തൻറെ പത്നിക്കൊപ്പം ഉള്ള ഒരു വീഡിയോ നടൻ പങ്കുവെച്ചിരിക്കുകയാണ്. എലിസബത്ത് എന്നേക്കും എന്റേതാണ് എന്നാണ് വീഡിയോയിൽ തലക്കെട്ടായി നടൻ നൽകിയിട്ടുള്ളത്. അതേസമയം ബാലയുടെ കൂളിംഗ് ഗ്ലാസ് ധരിച്ച് എലിസബത്ത് നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം.

എൻറെ കൂളിംഗ് ഗ്ലാസ് ഒരാൾ വന്നു അടിച്ചുമാറ്റി അയാൾ ആരാണ് എന്ന് നിങ്ങൾക്ക് കാണിച്ചു തരാം എന്ന് പറഞ്ഞുകൊണ്ടാണ് എലിസബത്തിന് ബാല വീഡിയോയുടെ മുന്നിലേക്ക് കൊണ്ടുവരുന്നത്. ഇതിനുശേഷം വിജയ് നായകനായ ബാരിസ് എന്ന ചിത്രത്തിലെ പാട്ടിനൊപ്പം ഇരുവരും ചുവടുവെക്കുന്നു. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ഇപ്പോൾ ലഭിക്കുന്നത്. നിരവധി കമന്റുകൾ ഇതിന് വരുന്നുണ്ട്.

അതേസമയം ബാലയും ഭാര്യ എലിസബത്തുമായി ബന്ധപ്പെട്ട് പലതരം അഭ്യൂഹങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇരുവരും വിവാഹമോചിതരായി എന്ന തരത്തിൽ ആയിരുന്നു വാർത്തകൾ പ്രചരിച്ചത്. എന്തായാലും ആ വാർത്തകൾ ഒക്കെ കാറ്റിൽ പറത്തി കൊണ്ടാണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here