നടൻ കൊച്ചുപ്രേമന്റെ മരണം മലയാള സിനിമ ലോകത്തിന് തീരാനഷ്ടമാണെന്നതിൽ സംശയമില്ല. അതുല്യ കലാകാരന്റെ വിയോഗം മലയാളി പ്രേക്ഷകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. നിരവധി സഹപ്രവർത്തകരും പ്രേക്ഷകരുമാണ് കൊച്ചുപ്രേമന് അന്ത്യാഞ്ജലി അർപ്പിച്ച് രംഗത്ത് എത്തിയത്.
കൊച്ചുപ്രേമന്റെ അനന്തരവളും ഗായികയുമായ അഭയ ഹിരാണ്മയി സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ഇപ്പോൾ ശ്രദ്ധനേടുകയാണ്. കൊച്ചുപ്രേമൻ എന്ന കലാകാരന്റെ മരുമകൾ ആയതിൽ അഭിമാനം കൊണ്ടിട്ടുണ്ടെന്ന് അഭയ ഹിരണ്മയി പറയുന്നു.
View this post on Instagram
“അവസാനം കണ്ടു ഇറങ്ങുമ്പോ കഷണ്ടി തലയിൽ കെട്ടിപിടിച്ചു ഉമ്മ കൊടുത്തിട്ടാണ് ഇറങ്ങിയത്. എല്ലാ പ്രാവശ്യത്തെയും പോലെ. ചില്ലു കൂട്ടിലെ അവാർഡുകളെയും അംഗീകാരങ്ങളെക്കാളും ഉപരി ചെയ്തു വച്ചിരിക്കുന്ന അസാമാന്യ ക്രാഫ്റ്റ് സൃഷ്ടികളെ നോക്കി നിന്ന് അതിശയിച്ചിട്ടുണ്ട്.
വഴിയിൽ വലിച്ചെറിയുന്ന മിട്ടായി തുണ്ടു പോലും മാമ്മന്റെ വീട്ടിലെ ഫ്ലവർക്കേസിലെ ഫ്ലവർ ആണ്. മണിക്കൂറുകളോളം ഇരുന്നു അതിനു വേണ്ടി അസ്വദിച്ചു പണിയെടുക്കുന്നത് കാണുമ്പോ ഞാൻ ഈ കലാകാരന്റെ മരുമകൾ ആണല്ലോ എന്ന് എത്ര വട്ടം അഭിമാനം കൊണ്ടിട്ടുണ്ട്.
കുടുംബത്തിലെ ഏറ്റവും സീരിയസ് ആയിട്ടുള്ള എന്നാൽ വല്ലപ്പോഴും വായ തുറന്നാൽ ചുറ്റും ഇരിക്കുന്നവർക്ക് ചിരിക്കാൻ വകയുണ്ടാകും. ഞാൻ കണ്ട പൂർണ കലാകാരന്, കുടുംബത്തിന്റെയും കൂടെ അഭിമാനമായ അഭിനേതാവിനു പരാതിച്ചതും പരിഭവിച്ചതും ഉമ്മവച്ചതും സമ്മാനങ്ങൾ തന്നതിനുമൊക്കെ കെട്ടിപിടിച്ചു നൂറു ഉമ്മ.” അഭയ കുറിച്ചു.
Recent Comments