“കരുത്ത് ആത്മാവിലാണ്, പേശികളിലല്ല” വർക്കൗട്ട് ചിത്രങ്ങളുമായി അഭയ

0
175

കേരളത്തിലെ സിനിമാ, സംഗീത പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരണ്മയി. വേറിട്ട ശബ്ദം കൊണ്ടാണ് അഭയ ഹിരണ്മയി ശ്രദ്ധേയയാകുന്നത്. ഖൽബിൽ തേനൊഴുകണ കോഴിക്കോട് എന്ന പാട്ടിലൂടെ ആസ്വാദക ഹൃദയം കീഴടിക്കിയാണ് അഭയ സുപരിചിതയാകുന്നത്.

2014ൽ പുറത്തിറങ്ങിയ നാക്കു പെന്റ നാക്കു ടാക്ക എന്ന ചിത്രത്തിൽ ഗോപി സുന്ദർ സംഗീതം നൽകിയ ഒരു പാട്ട് പാടിക്കൊണ്ടാണ് അഭയ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. അഭയയിപ്പോൾ സ്റ്റേജ് ഷോകളും പുതിയ പാട്ടുകളുമൊക്കെയായി സജീവമാണ്.

സാമൂഹിക മാധ്യമങ്ങളിൽ സജീവമായ അഭയ പങ്കുവെയ്ക്കാറുള്ള പോസ്റ്റുകൾ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ ഇപ്പോഴിതാ, അഭയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച തന്റെ പുതിയ ചിത്രങ്ങളാണ് വൈറൽ. ജിമ്മിൽ നിന്നുള്ള ഈ ചിത്രങ്ങൾ.

 

View this post on Instagram

 

A post shared by @bodyfit_udayamperoor

“ഞാൻ ആരാണോ ആ എന്നെ ഞാൻ സ്നേഹിക്കുന്നു. കാഠിന്യം ആത്മാവിലും ആത്മാവിലുമാണ്, പേശികളിലല്ല! ടീം ബോഡിഫിറ്റിനൊപ്പം ഫിറ്റ്നസ് നേടുക” എന്ന കുറിപ്പോടെയാണ് അഭയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷന്റെ പേരിലാണ് അഭയ വാർത്തകളിൽ നിറയുന്നത്. ഇരുവരുടെയും ബന്ധത്തിന്റെ വാർത്തകൾ പുറത്ത് വന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ വലിയ സൈബർ ആക്രമണങ്ങൾക്കും അഭയ ഇരയായി.

തന്റെ 14 വർഷത്തെ അനുഭവങ്ങളെ കുറിച്ച് അഭയ പങ്കുവെച്ച കുറിപ്പ് ഈയിടെ ചർച്ചയായിരുന്നു. ജീവിതത്തിൽ താങ്ങായും തണലായും കൂടെയുണ്ടായിരുന്നവരോടുള്ള നന്ദിയും അഭയ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here