മകള്‍ പിറന്ന സന്തോഷ വാര്‍ത്ത പങ്കുവച്ച് വീരാട് കോഹ്ലി. ഇന്ന് രാവിലെയാണ് താരം ട്വിറ്റരിലൂടെ വാര്‍ത്ത പങ്കുവച്ചത്. ഏറെ കാത്തിരിപ്പിനൊടുവിലാണ് ഈ വാര്‍ത്ത ആരാധകരിലേക്ക് എത്തുന്നത്.
ഇന്ന് ഉച്ചകഴിഞ്ഞ് ഞങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ച വിവരം എല്ലാവരേയും സന്തോഷപൂര്‍വം അറിയിക്കുകയാണ്. പ്രാര്‍ത്ഥനകള്‍ക്കും സ്നേഹത്തിനും നന്ദി. അനുഷ്കയും കുഞ്ഞും സുഖമായി ഇരിക്കുന്നു. ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കടക്കുന്നതില്‍ അതിയായ സന്തോഷം. ഞങ്ങളുടെ സ്വകാര്യതയെ നിങ്ങള്‍ മാനിക്കുമെന്ന പ്രതീക്ഷയോടെ വീരാട്- എന്ന് കോഹ്ലി കുറിക്കുന്നു.
അങ്ങനെ ഞങ്ങള്‍ മൂന്ന് പേരാവുന്നു. 2021-ല്‍ എത്തും’ എന്ന കുറിപ്പോടെ അനുഷ്ക തന്നെയാണ് താന്‍ ?അമ്മയാകാന്‍ ഒരുങ്ങുന്ന സന്തോഷം ആരാധകരുമായി മുന്‍പ് പങ്കുവച്ചത്. 2017 ഡിസംബര്‍ 11-നാണ് ഇരുവരും വിവാഹിതരായത്.
തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ചിത്രങ്ങള്‍ പങ്കുവച്ചാണ് വിവാഹിതരായ കാര്യം താരദമ്പതികള്‍ ലോകത്തിനെ അറിയിച്ചിരുന്നത്.
ഇറ്റലിയില്‍ രഹസ്യമായി വിവാഹം കഴിച്ച ശേഷം ഇന്ത്യയിലും ആഘോഷങ്ങള്‍ നടത്തിയിരുന്നു. മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പില്‍ നില്‍ക്കുമ്പോഴാണ് കുഞ്ഞിന്റെ വരവും.