ഒരു കാലത്ത് മലയാളികളുടെ സംഗീത ഉത്സവം എന്നാല്‍ ഐഡി സ്റ്റാര്‍ സിംഗര്‍ ആയിരുന്നു. ഗാനമേളകളുടെ ആസ്വാദനത്തേക്കാള്‍ മികവോടെയാണ് റിയാലിറ്റി ഷോ വേദിയിലെത്തി മത്സരാര്‍ത്ഥികള്‍ ഗാനങ്ങള്‍ ആലപിച്ച് തകര്‍ത്തത്. ഏഷ്യാനെറ്റിന്റെ റേറ്റിങ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം തന്നെയായിരുന്നു. ഐഡിയ സ്റ്റാര്‍ സിങ്ങര്‍. സ്റ്റാര്‍ സിങറില്‍ നിന്ന് പേരെടുത്ത പലരും ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകരായി മാറി കഴിഞ്ഞിട്ടുമുണ്ട്.
ഏഴ് സീസസുണകളില്‍ വ്യത്യസ്ഥരായ നിരവധി മത്സരാര്‍ത്ഥികളെയാണ് സ്വന്തമാക്കാന്‍ സാധിച്ചത്. ഇപ്പോഴിതി സ്റ്റാര്‍ സിംഗര്‍ ഷോയുമായി വീണ്ടും ഏഷ്യാനെറ്റ് രംഗത്തെത്തുകയാണ്. കഴിഞ്ഞു പോയ ഏഴ് സീസണുകളെ അപേക്ഷിച്ച് രൂപത്തിലും ഭാവത്തിലും മാറ്റമാണ് ഷോയ്ക്ക്.
വിവിധ ഓഡിഷനുകളില്‍ നിന്നും തെരഞ്ഞെടുത്ത നാല്പതു മത്സരാര്‍ത്ഥികളായിരിക്കും ഇത്തവണ സ്റ്റാര്‍ സിംഗറില്‍ മത്സരിക്കുക. ഇന്നലെ മുതല്‍ ഷോ തുടക്കം കുറിച്ചു. രഞ്ജിനി ഹരിദാസിന്റെ അവകരണത്തിലൂടെ ജനമനസ് കീഴടക്കിയ ഷോയില്‍ ഇത്തവണ അവതാരികയായി എത്തിയത് ജുവല്‍ മേരിയാണ്.
വിധികര്‍ത്താക്കളായി എത്തിയത്. കെ എസ് ചിത്ര , ഗായകരായ ജി വേണുഗോപാല്‍ , മഞ്ജരി , സംഗീത സംവിധായകരായ ശരത് , സ്റ്റീഫന്‍ ദേവസ്സി എന്നിവരാണ്.സീസണ് തുടങ്ങുന്നതിന് മുന്‍പ് തന്നെ ഒഡീഷന്റെ വിവിധ ഘട്ടങ്ങളും ടെലികാസ്റ്റ് ചെയ്തിരുന്നു. ലോഞ്ച് ഇവന്റ് ടൊവിനോ തോമസാണ് ഉദ്ഘാടനം ചെയ്തത്