ചെവിയില്‍ ആ കാര്യം പറഞ്ഞപ്പോള്‍ പേളിയുടെ മുഖമാറ്റം, ബേബി ഷവര്‍ ഫോട്ടോഷൂട്ടിനിടയില്‍ സംഭവിച്ചത് വെളിപ്പെടുത്തി ശ്രീനിഷ്

0

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരജോഡികളാണ് ശ്രീനിഷും പേളിയും. ബിഗ്‌ബോസ് ഹൗസിനുളളിലെ ഇരുവരുടെയും പ്രണയവും പിന്നീട് നടന്ന വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. വിവാഹശേഷം ശ്രീനിഷിന്റെ നാടായ പാലക്കാടും പിന്നീട് പേളിയുടെ കുടുംബത്തോടൊപ്പവും ഇരുവരും സമയം ചിലവഴിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു.

ശ്രീനിക്കൊപ്പം അമ്പലത്തിലും പറമ്പിലുമൊക്കെ നടക്കുന്ന പേളിയുടെ ചിത്രങ്ങളും വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ബിഗ്ബോസില്‍ മത്സരാര്‍ത്ഥികളായി എത്തിയ ഇരുവരും ഹൗസിനുളളില്‍ വച്ച് പരസ്പരം ഇഷ്ടത്തിലാകുകയായിരുന്നു. പിന്നീട് വിവാഹം കഴിഞ്ഞ ഇരുവരും പാലക്കാട്ട് ശ്രീനിയുടെ വീട്ടില്‍ സന്തോഷജീവിതം ആരംഭിച്ച ചിത്രങ്ങളും വൈറലായിരുന്നു. ശ്രീനിയുടെ നാടായ പാലക്കാട് അമ്പലത്തിലും പറമ്പിലുമൊക്കെ നടക്കുന്ന പേളിയുടെ വീഡിയോയും ചിത്രങ്ങളും പുറത്തു വന്നിരുന്നു.

പേളിയുടെ ഗര്‍ഭകാല നിമിഷങ്ങള്‍ പങ്കുവച്ച് എത്തിയ മ്യൂസിക്കല്‍ ആല്‍ബം ശ്രദ്ധല നേടിയിരുന്നു. ചെല്ലക്കണ്ണെ എന്ന മ്യൂസിക്കല്‍ ആല്‍ബമാണ് ശ്രദ്ധ നേടിയത്. ഇപ്പോഴിതാ പേളിയുടെ ബേബി ഷവര്‍ ചിത്രങ്ങളാണ് പുതിയതായി പുറത്തെത്തിയിരിക്കുന്നത്.Pearle Maaney maternity photos gallery Photos: HD Images, Pictures, Stills,  First Look Posters of Pearle Maaney maternity photos gallery Movie -  Mallurepost.com

ഫേസ്ബുക്കിലൂടെയാണ് താരങ്ങള്‍ ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. പേളിക്ക് ശ്രീനിഷ് നല്‍കിയ സര്‍പ്രൈസിനെ കുറിച്ചാണ് വീഡിയോയില്‍ സൂചിപ്പിക്കുന്നത്. അവളുടെ എക്‌സ്പ്രന്‍ അതിശയിപ്പിക്കുന്നതാണെന്ന് ശ്രീനിഷ് പറയുന്നത്.

നായകനായി തിളങ്ങി നിലക്കുന്ന സീരിയലില്‍ നിന്ന് ഇടവേളയെടുത്താണ് താരം ഗര്‍ഭകാലം ആഘോഷിക്കുന്നത്. ഇരുവരും ഒരുമിച്ച് കേക്ക് മുറിക്കുന്ന വീഡിയോ ഏറ്റെടുത്തിരുന്നു. ഫോട്ടോ ഷൂ്ട് ചെയ്യുന്നതിനിടയില്‍ നാളെ ഷൂട്ടിന് താന്‍ പോകുമെന്ന് പറഞ്ഞതോടെ പേളിയുടെ മുഖത്ത് മാറി മറിഞ്ഞ മാറ്റത്തെ കുറിച്ചാണ് ശ്രീനിഷ് പറയുന്നത്.

‘ബേബി ഷവറിനിടയില്‍ ഞാന്‍ അവള്‍ക്കൊരു സര്‍പ്രൈസ് കൊടുത്തു. വീഡിയോയുടെ അവസാനം ഞാന്‍ നാളെ രാവിലെ ഷൂട്ടിങ്ങിന് വേണ്ടി തിരിച്ച് പോവുമെന്ന് അവളോട് പറയുകയാണ്. അത് കേട്ടപ്പോഴുള്ള അവളുടെ പ്രതികരണം വിലമതിക്കാനാവാത്തതാണ്’ എന്നാണ് ശ്രീനി കുറിക്കുന്നത്. ിതിന് രസകരമായ കമന്റാണ് ആരാധകര്‍ നല്‍കുന്നത്.