കാർത്തിക അഭിനയം നിർത്തിയത് കമൽഹാസൻ കാരണം, ആ സംഭവത്തിനു ശേഷം അവർ വേദനയോടെ ഒരുപാട് കരഞ്ഞു. പുതിയ വെളിപ്പെടുത്തൽ.

0

തൊണ്ണൂറുകളുടെ അവസാനത്തിൽ മലയാളത്തിലെ മുൻനിര നായികയായിരുന്ന കാർത്തിക. ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ താരം നായികയായി എത്തിയിട്ടുണ്ട്. മണിച്ചെപ്പ് തുറന്നപ്പോൾ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറുന്നത്. കാർത്തികയുടെ അഭിനയ ശൈലിയും, ശാലീന സൗന്ദര്യവും മലയാളികളെ പെട്ടെന്ന് ആകർഷിച്ചു. അന്നത്തെ സൂപ്പർസ്റ്റാറുകളുടെ കൂടെ എല്ലാം താരം നായികയായി എത്തിയിട്ടുണ്ട്.

മോഹൻലാലും കാർത്തികയും നായകനായെത്തിയ മിക്ക ചിത്രങ്ങളും വൻ വിജയമായിരുന്നു. സിനിമയിൽ എത്തുന്നതിന് മുൻപ് ഒരു പ്രൊഫഷണൽ ബാഡ്മിൻറൻ താരമായിരുന്നു കാർത്തിക. സിനിമകളിൽ നിറഞ്ഞു നിൽക്കുന്ന സമയത്താണ് താരം അഭിനയത്തിൽ നിന്നും പിന്മാറുന്നത്. ഇപ്പോഴിതാ മറ്റൊരു കാര്യം കൂടെ താരം സിനിമ വിടുന്നതിൽ വലിയ പങ്കുവഹിച്ചു എന്നാണ് പുറത്തുവരുന്ന വിവരം. ഉലകനായകൻ കമലഹാസൻ കാരണമാണ് താരം സിനിമ വിട്ടത് എന്നാണ് റിപ്പോർട്ടുകൾ.

മണിരത്നം സംവിധാനം ചെയ്ത നായകനിൽ കാർത്തികയ്ക്ക് അഭിനയിക്കാനുള്ള അവസരം ഉണ്ടായിരുന്നു. കമൽഹാസൻ ആയിരുന്നു ചിത്രത്തിൽ നായകൻ. ചിത്രം തുടങ്ങുന്നതിനു മുൻപ് ഒരു ഫോട്ടോ ഷൂട്ട് ഉണ്ടായിരുന്നു. ചിത്രത്തിൽ കാർത്തികയുടെ നായകനായ രവിയുടെയും കാർത്തികയുടെയും തോളത് കൈ വെച്ച് നിൽക്കുന്ന ഒരു ചിത്രമായിരുന്നു ഇത്. ഫോട്ടോ എടുക്കാൻ പോകുന്ന സമയത്ത് ഇരുവരുടെയും തോളിൽ താരം കൈ വെച്ചു. പെട്ടെന്ന് തന്നെ കാർത്തിക ആ കൈ തട്ടി മാറ്റുകയും ചെയ്തു. എന്നാൽ കമൽ ഇത് കാര്യമാക്കിയില്ല.

വീണ്ടും കാർത്തിക ഇങ്ങനെതന്നെ ചെയ്തു. തൊട്ട് അഭിനയിക്കുന്നതിൽ തനിക്ക് താൽപര്യമില്ല എന്ന് അവർ തുറന്നുപറഞ്ഞു. ഇഷ്ടപ്പെടാതെ കമൽ ഇറങ്ങിപ്പോകുകയും ചെയ്തു. ചിത്രത്തിൽ കാർത്തികയെ കമൽ അടിക്കുന്ന ഒരു രംഗം ഷൂട്ട് ചെയ്യേണ്ടിയിരുന്നു. സീൻ ഷൂട്ട് ചെയ്യുന്നതിനിടയിൽ കാർത്തികയുടെ കവിളിൽ കമൽ ആഞ്ഞടിച്ചു. അടികൊണ്ട് കാർത്തിക നിലത്തുവീണു വേദനയോടെ കരഞ്ഞു. ഇതിനുശേഷമാണ് ഒരിക്കലും തമിഴ് സിനിമ താൻ ചെയ്യില്ല എന്ന് കാർത്തിക തീരുമാനിക്കുന്നത്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.