ജന്മദിനത്തിൽ തൻ്റെ പ്രിയതമയ്ക്ക് കിടിലൻ സർപ്രൈസ് കൊടുത്ത് ഷാജി കൈലാസ്.

0

മലയാളികൾക്ക് സുപരിചിതയായ അഭിനേത്രിയാണ് ആനി. അമ്മയാണെ സത്യം എന്ന മലയാള സിനിമയിൽ കൂടിയാണ് താരം അരങ്ങേറുന്നത്. ബാലചന്ദ്രമേനോൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പിന്നീട് കുറച്ചു വർഷങ്ങൾക്കുശേഷമാണ് ഷാജികൈലാസിനേ താരം വിവാഹം ചെയ്യുന്നത്. പ്രണയവിവാഹമായിരുന്നു ഇരുവരുടെതും. ജഗന്നാഥൻ, ഷാരോൺ, റോഷൻ എന്ന് പേരുള്ള 3 മക്കൾ ആണ് ദമ്പതികൾക്ക് ഉള്ളത്.

രുദ്രാക്ഷം എന്ന ഷാജി കൈലാസ് ചിത്രത്തിലെ നായികയായിരുന്നു ആനി. അനി യോടുള്ള ഇഷ്ടം ഷാജി കൈലാസ് രഞ്ജിപണിക്കരോഡ് ആണ് ആദ്യം പറയുന്നത്. തുടർന്ന് ഇദ്ദേഹം ആനിയോട് ഈ കാര്യം പറയുകയായിരുന്നു. വൈകാതെ ആനിയും സമ്മതം മൂളി. വീട്ടുകാരറിയാതെ ആണ് ഇരുവരും വിവാഹിതരാകുന്നത്. പ്ലാവിലെ ചക്ക പഴുത്തോ എന്നറിയാനുള്ള വ്യാജേനയാണ് ആനി വീട്ടിൽ നിന്നും പുറത്തിറങ്ങുന്നത്. ബോംബെയിൽ പോവുകയാണ് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ ഷാജി കൈലാസ് ആനിയെ കൂട്ടിക്കൊണ്ട് പോയി വിവാഹം രജിസ്റ്റർ ചെയ്തു.

വിവാഹശേഷം ചിത്ര എന്നാക്കി ആനി പേരുമാറ്റി. ഇപ്പോഴിതാ തൻറെ പ്രിയതമയുടെ ജന്മദിനത്തിൽ ഷാജി കൈലാസ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം നീ ഒടുവിൽ ഭാര്യയായ ദിവസമായിരുന്നു. ഓരോ ദിവസവും കടന്നു പോകുമ്പോൾ ഞാൻ നിന്നെ കൂടുതൽ കൂടുതൽ സ്നേഹിക്കുന്നു. എൻറെ ഭാര്യ, എൻറെ ജീവിത പങ്കാളി, എൻറെ ഉറ്റ സുഹൃത്ത്, എൻറെ നായിക, എൻ്റെ ഏറ്റവും വലിയ പിന്തുണക്കാരി എന്നീ തരങ്ങൾ. ദൈവം എനിക്ക് സമ്മാനിച്ച ഏറ്റവും സുന്ദരിയായ സ്ത്രീയാണ് നീ. എൻറെ ജീവിതത്തിലേക്ക് നീ കൊണ്ടു വരുന്ന എല്ലാ സ്നേഹത്തിനും വെളിച്ചത്തിനും നന്ദി മാത്രം മതിയാകില്ല.

ഹാപ്പി ബർത്ത് ഡേ മൈ ലവ്. ഇത് പൂർണമായും ആസ്വദിക്കുക. ആരൊക്കെ സർപ്രൈസായി ഷാജി കൈലാസ് ഈ കുറിപ്പ് എഴുതി. നിരവധി ആരാധകരാണ് ആനിക്ക് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നത്. കടുവ എന്ന ചിത്രത്തിൻ്റെ സംവിധാന തിരക്കുകളിലാണ് ഷാജി കൈലാസ് ഇപ്പോൾ. വർഷങ്ങൾക്കു ശേഷം ഷാജി കൈലാസ് തിരിച്ചുവരവിന് ഒരുങ്ങുകയാണ്. പൃഥ്വിരാജ് ആണ് ചിത്രത്തിൽ നായകൻ.