വേണുവെന്നും സാറയെന്നും അവരെ വിളിക്കാം. മതത്തിൻ്റെ വേലിക്കെട്ടുകൾ ഭേദിച്ച് ഇഷ്ടപ്പെട്ടതിൻറെ പേരിൽ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടവർ. ഓവറിയിലെ ക്യാൻസറും, അവരുടെ കുട്ടി എന്ന സ്വപ്നവും ഒരു സമസ്യ ആയിരുന്നു.

0

ഗുഡ് ന്യൂസ് എന്നുള്ള മെസ്സേജുകൾ ഒരു വന്ധ്യതാ ചികിത്സകൻ ആയതുകൊണ്ട് തന്നെ മനസ്സിന് സുഖം തരുന്നവയാണ്. ഒരിക്കൽ അങ്ങനെ ഒരു മെസ്സേജ് കിട്ടിയപ്പോൾ കുറച്ചു സന്തോഷം കൂടുതൽ തോന്നി കാണണം. മെസ്സേജിൻ്റെ കൂടെ പ്രഗ്നൻസി കിറ്റ് പോസിറ്റീവായ ചിത്രവും കൊടുത്തിട്ടുണ്ട്. വല്ലാത്തൊരു ഉന്മേഷം ആണ് ആ സന്ദേശം നൽകിയത്. എന്താണ് അത്രയും ഉന്മേഷത്തിന് കാരണം? ഒരിക്കൽ ഒരു സുഹൃത്ത് ഡോക്ടർ റഫർ ചെയ്തു വിട്ടതായിരുന്നു ദമ്പതികളെ. വേണുവെന്നും സാറയെന്നും അവരെ നമുക്ക് വിളിക്കാം, ഇരുവരും ചെറുപ്പക്കാർ. മിശ്രവിവാഹം ആയിരുന്നു. മതങ്ങൾ കൊടികുത്തിവാഴുന്ന സമൂഹം ആയതുകൊണ്ട് വീട്ടിൽ നിന്നും പുറത്തായവർ.

ബാങ്ക് ജീവനക്കാരായിരുന്നു ഇരുവരും. പരസ്പരം മനസ്സിലാക്കി, ഇഷ്ടപ്പെട്ട് ഒന്നിച്ച് ജീവിക്കാൻ തിരുമാനിച്ചവർ. പിരീഡ്സിന് പ്രശ്നം ഉള്ളതുകൊണ്ടാണ് ഡോക്ടറെ കാണാൻ പോയത്. അവസാനമായി എടുത്ത് ബ്ലഡ് ടെസ്റ്റ് റിസൾട്ട്ലായിരുന്നു അത് കണ്ടത്. സാറയ്ക്ക് അണ്ഡാശയത്തിൽ ഒരു ട്യൂമർ ആണ്. അത് എത്രയും പെട്ടെന്ന് നീക്കം ചെയ്യണം. ചിലപ്പോൾ മറ്റേ അണ്ഡാശയവും നീക്കം ചെയ്യേണ്ടി വന്നേക്കാം. പ്രതീക്ഷകൾ നഷ്ടപെട്ട് രണ്ടു വ്യക്തികളെ താൻ കണ്ടു. ക്യാൻസർ അല്പം വളർന്നിട്ടുണ്ട് എന്ന് ശ്രദ്ധാപൂർവം നോക്കിയപ്പോൾ തനിക്ക് മനസ്സിലായി. എത്രയും പെട്ടെന്ന് സർജറി ചെയ്യേണ്ടതുണ്ട്. ഓൺ കോഫ്രീസിംഗ് എന്ന് ചികിത്സാരീതിയാണ് സാറയ്ക്ക് വേണ്ടത്.

ക്യാൻസർ ചികിത്സ ചെയ്യുമ്പോൾ കൊടുക്കുന്ന മരുന്നുകളും റേഡിയേഷൻ മുതലായവയും രോഗിയുടെ അണ്ഡോല്പാദനത്തെയും, ബീജോൽപാദനത്തെയും പൂർണമായി തളർത്തിക്കളയും. ഈ ചികിത്സാരീതികൾക്ക് ശേഷം പ്രത്യുല്പാദന ശേഷി ഇല്ലാതെ പോകുകയും ചെയ്യും. ഈ അവസരത്തിൽ ക്യാൻസർ ചികിത്സ നൽകുന്നതിനു മുൻപ് അണ്ഡവും മറ്റും ശീതീകരിച്ച് വയ്ക്കും. ഈ രോഗത്തിന് ശമനം അതിനുശേഷം അവയെ വീണ്ടും ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുന്ന ഒരു ശാസ്ത്രശാഖയാണ് ഇത്. ഇത് പറയുമ്പോൾ സാറയുടെ കണ്ണുകളിലെ തിളക്കം താൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഏറെ താമസിയാതെ അവരെ ഈ ചികിത്സാരീതിക്ക് വിധേയയാക്കി. കുറച്ചു കാലങ്ങൾക്കു ശേഷം ഏതാണ്ട് 14 മാസങ്ങൾക്ക് ശേഷം അവരെ താൻ വീണ്ടും കണ്ടു.

ചികിത്സ എല്ലാം കഴിഞ്ഞു, അടുത്ത കാലത്ത് ചെയ്ത പരിശോധനയിൽ രോഗത്തിൻ്റെ യാതൊരു തെളിവും ബാക്കിയില്ല. മതം ഉണ്ടാക്കിയ വേലിക്കെട്ട് പൊളിച്ച് ആ രണ്ടു കുടുംബങ്ങളും അപ്പോഴേക്കും ഒന്നായി കഴിഞ്ഞിരുന്നു. അവളെ വളരെ സന്തോഷവതിയായി കണ്ടിരുന്നു. ഒരിക്കൽ ചെയ്ത പരിശോധനയിൽ അവളുടെ ഗർഭപാത്രം അല്പം ചുരുങ്ങിപ്പോയി എന്ന് മനസ്സിലായി. അണ്ഡോല്പാദനം നിൽക്കുമ്പോൾ ഉണ്ടാകുന്ന ഒരു സ്വാഭാവിക പ്രതിഭാസം. ചികിത്സയിലൂടെ ഇത് പൂർവസ്ഥിതിയിൽ ആയി. ശീതീകരിച്ച ബ്രൂണം അവളിൽ നിക്ഷേപിച്ചു. ഉൽകണ്ഠ നിറഞ്ഞ 14 ദിവസങ്ങൾ ആയിരുന്നു പിന്നെ. റിസൾട്ട് നെഗറ്റീവ് ആയാൽ എന്ത് ചെയ്യും എന്നുള്ള ഉൽക്കണ്ഠ അവളെ പേടിപ്പിച്ചിരുന്നു. റിസൾട്ട് പോസിറ്റീവ് ആയപ്പോൾ വളരെ അധികം സന്തോഷം ആയിരുന്നു. ഈ വാർത്ത അവളോട് പറഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ കണ്ട വികാരത്തിന് എന്തു പറയണം എന്ന് തനിക്ക് അറിയില്ലായിരുന്നു. അതൊരു ഗുഡ് ന്യൂസ് ആണെന്ന് ഉറപ്പിച്ചു. അവളെ ഒരു അമ്മയാകാൻ സഹായിച്ചതിൽ ഉള്ള ചാരിതാർത്ഥ്യം തനിക്കുണ്ടായിരുന്നു. അദൃശ്യനായ ദൈവത്തിന് തന്നിലെ ഡോക്ടർ നന്ദി പറഞ്ഞു. അതിനുശേഷം വീട്ടിലെത്തി. വാരാന്ത്യത്തിൽ കുടുംബമായി ഒരു ചിത്രം കാണുന്ന പതിവുണ്ടായിരുന്നു. അന്നു താൻ കണ്ട് ചിത്രത്തിൻറെ പേര് സാറാ. വളരെ നല്ല ഒരു സന്ദേശം ആ സിനിമയിൽ ഉണ്ടെന്ന് താൻ കരുതുന്നു. സ്ത്രീക്ക് അവരുടെ സ്വാതന്ത്ര്യം നേടിയെടുക്കാൻ കഴിയണം എന്നുള്ള സന്ദേശം. ഡോക്ടർ രാജു നായർ പറയുന്നു. അദ്ദേഹത്തിൻറെ ബ്ലോഗിലൂടെ പങ്കു വെച്ച അനുഭവമാണിത്.