ടോക്കിയോ ഒളിമ്പിക്സിൽ മെഡൽവേട്ടക്ക് തുടക്കംകുറിച്ചുകൊണ്ട് ഇന്ത്യ. ഭാരാദ്വഹനത്തിൽ മീര ഭായിക്ക് മെഡൽ.

0

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ ആദ്യ മെഡൽ കരസ്ഥമാക്കി ഇരിക്കുകയാണ്. വെയിറ്റ് ലിഫ്റ്റിംഗ് ആണ് ഇന്ത്യ മെഡൽ കരസ്ഥമാക്കിയിരിക്കുന്നത്. ഇതിൽ 49 കിലോ വിഭാഗത്തിലാണ് ഇന്ത്യയുടെ മീരാഭായി ചാനു വെള്ളി മെഡൽ സ്വന്തമാക്കിയിരിക്കുന്നത്. 84 കിലോയും 87 കിലോയും വളരെ എളുപ്പത്തിൽ മീരാഭായി ഉയർത്തുകയുണ്ടായി. ചൈനയുടെ സീഹു ഹൂ ആണ് സ്വർണമെഡൽ കരസ്ഥമാക്കിയിരിക്കുന്നു അത്. 89 കിലോ പൊക്കാൻ സാധിക്കാത്തതിനാലാണ് മീരാഭായി രണ്ടാമതായി പോയത്.

ഇതിനിടയിൽ സീനു 94 കിലോ എടുത്ത് ഉയർത്തുകയും ചെയ്തു. ഇതൊരു ഒളിമ്പിക് റെക്കോർഡ് ആണ്. അതിനിടയിൽ മീരാ ഭായും ഒരു ഒളിമ്പിക് റെക്കോർഡ് നേടുകയുണ്ടായി. 115 കിലോ സുഗമമായി എടുത്തു പോക്കുകയുണ്ടായി മീരാഭായി. അതിൽ ഷൂട്ടിംഗിൽ നിന്നും ഒരു ശുഭവാർത്ത ഇന്ത്യയെ തേടിയെത്തുന്നുണ്ട്.

ഇന്ത്യയുടെ സൗരഭ് ചൗധരി 10 മീറ്റർ എയർ പിസ്റ്റൽ ഫൈനലിൽ എത്തിയിരിക്കുകയാണ്. കോളിഫിക്കേഷൻ റൗണ്ടിൽ ഒന്നാമതെത്താൻ സൗരഭിന് സാധിച്ചിരുന്നു. എന്തായാലും തുടക്കം നന്നാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ മെഡൽ നേട്ടം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. തീർത്തും അപ്രതീക്ഷിതം എന്ന് പറയാം.

അമ്പെയ്ത്തിൽ ഇന്ത്യയുടെ ദീപികയും പ്രവീണു ക്വാർട്ടർ ഫൈനലിൽ കടന്നിട്ടുണ്ട്. ചൈനീസ് ടീമിനെയാണ് ഇരുവരും പരാജയപ്പെടുത്തിയത്. വളരെ ആകാംക്ഷ ഏറിയ മത്സരമായിരുന്നു ഇത്. ഇനിയുള്ള മത്സരങ്ങൾ കാണേണ്ടത് തന്നെയാണ്.