ശക്തമായ തിരിച്ചു വരവിനൊരുങ്ങി അനശ്വര രാജൻ. വീണ്ടും താൻ വരുന്നു എന്ന സൂചന നൽകി താരം.

0

മലയാളികൾക്ക് സുപരിചിതയായ യുവനടി ആണ് അനശ്വര രാജൻ. ഒരുപിടി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ നടി. ഉദാഹരണം സുജാത എന്ന ചിത്രത്തിലാണ് അനശ്വര ആദ്യമായി ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച പ്രകടനമാണ് മഞ്ജു വാര്യർക്കൊപ്പം താരം ചിത്രത്തിൽ കാഴ്ചവച്ചത്. ഇതോടെ നിരവധി ഓഫറുകളാണ് താരത്തിന് ലഭിച്ചത്.

ഇതിനിടയിൽ പുറത്തിറങ്ങിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രം അനശ്വരയുടെ താരമൂല്യം കുത്തനെ വർധിപ്പിച്ചു. കീർത്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരത്തിന് നിറഞ്ഞ കയ്യടികൾ ആയിരുന്നു ലഭിച്ചത്. കുറഞ്ഞ ബഡ്ജറ്റിൽ ഒരുക്കിയെടുത്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു തണ്ണീർ മത്തൻ ദിനങ്ങൾ. 2019ലായിരുന്നു ചിത്രം പ്രദർശനത്തിനെത്തിയത്. സാമൂഹ്യ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം.

ഇപ്പോഴിതാ താൻ തിരിച്ചുവരവിന് ഒരുങ്ങുന്നു എന്ന സൂചനയാണ് അനശ്വര നൽകുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ താരം പങ്കുവെച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. തീർത്തും പുതിയ ഒരു മേക്കോവറിൽ ആണ് താരം എത്തിയിരിക്കുന്നത്. ഇട്സ് മി എഗൈൻ എന്ന കുറിപ്പോടെ അനശ്വര ചിത്രങ്ങൾ പങ്കു വെച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു തമിഴ് സിനിമയിൽ അരങ്ങേറാൻ ഒരുങ്ങുകയാണ് അനശ്വര.

ഒരു ഇടവേളയ്ക്കുശേഷമാണ് തൻറെ പുതിയ മേക്കോവർ ചിത്രങ്ങൾ താരം പങ്കുവയ്ക്കുന്നത്. നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന നടിയാണ് താരം. തൻറെ വിശേഷങ്ങൾ മിക്കവയും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി അനശ്വര പങ്കുവയ്ക്കുന്നുണ്ട്. ഒരിടയ്ക്ക് സ്ത്രീകൾക്ക് ഇഷ്ടമുള്ള, കംഫർട്ട് ആയ വസ്ത്രം ധരിക്കാനുള്ള അവകാശം ഉണ്ട് എന്ന് തൻ്റെ നിലപാടുമായി താരം രംഗത്തെത്തിയിരുന്നു. ഇത് ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.