എന്തുകൊണ്ട് മമ്മൂട്ടിയെ ട്രോളുന്നില്ല, വേട്ടയാടാന്‍ ഞാനും സുരേഷ് ഗോപിയും, നടന്‍ കൃഷ്ണകുമാറിനെ വാരിയക്കി സോഷ്യല്‍ മീഡിയ

0

സുരേഷ് ഗോപി നായകനായ കാശ്മീരം എന്ന ചിത്രത്തിലെ ഉണ്ണിയായി എത്തി മലയാള സിനിമയിലെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് നടന്‍ കൃഷ്ണകുമാര്‍. നിരവധി ചിത്രത്തില്‍ നായകവേഷം. സഹനായക വേഷം എന്നീ നിലകളില്‍ തിളങ്ങി. സിനിമ വിട്ട് സീരിയലിലേക്ക് എത്തിയപ്പോഴും കൈനിറയെ അവസരങ്ങളാണ് കൃഷ്ണകുമാറിനെ തേടിയെത്തിയത്.

കൃഷ്ണകുമാറിന്റെ ആഗ്രഹം പോലെ തന്നെ മക്കളും ഇന്ന് മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. ഞാന്‍ സ്ലീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണകുമാര്‍ കലാരംഗത്തേക്ക് കടന്നെത്തുന്നത്.

Krishna Kumar - Actor - Entertainment

താരത്തിന്റെ അച്ഛന്‍ നേവി ഉദ്യോഗസ്ഥനായിരുന്നു. കുടുംബത്തിലെ ഒട്ടനവധിപേര്‍ ആര്‍മിയിലുണ്ടായിരുന്നു. അതിനാല്‍ തന്നെ കൃഷ്ണകുമാറിന്റെ ആഗ്രഹം ആര്‍മിയില്‍ ജോയിന്റ് ചെയ്യണം എന്നതായിരുന്നു. ദൂരദര്‍ശന്‍ ഡയറക്ടറായിരുന്ന കുഞ്ഞികൃഷ്ണന്‍ വഴിയാണ് ദൂരദര്‍ശനിലേക്ക് എത്തിയത്. പിന്നീട് സിനിമയിലേക്കും സീരിയലിലേക്കും. മലയാള സീരിയലുകളില്‍ തിരക്കുള്ള നടനായി ഇപ്പോള്‍ കൃഷ്ണകുമാര്‍ മാറിയിട്ടുണ്ട്. കഴിഞ്ഞ തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ തന്റെ രാഷ്ട്രീയം വ്യക്തമാക്കി കൃഷ്ണകുമാര്‍ രംഗത്തെത്തിയിരുന്നു.When PM Modi arrives in Thiruvananthapuram for Assembly election campaign, he will be received by BJP mayor': Actor Krishnakumar - KERALA - POLITICS | Kerala Kaumudi Online

ബി.ജെ.പി വേദികളില്‍ തീപ്പൊരി പ്രാസംഗികനായിട്ടാണ് കൃഷ്ണകുമാര്‍ രംഗത്തെത്തിയത്. കേരളം ബി.ജെ.പി തൂത്തുവാരുമെന്ന് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിത സുരേഷ് ഗോപിക്കും തനിക്കും നേരെ മാത്രം ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് എത്തിയ താരത്തിനെ ട്രോളി വീണ്ടും സോഷ്യല്‍ മീഡിയ രംഗത്തെത്തുകയാണ്

Image may contain: 4 people, text that says "THE CUE The Cue 1m 'ട്രോളുകൾ എനിക്കും സുരേഷ് ഗോപിക്കും നേരെ മാത്രം മമ്മൂട്ടിയെ എന്തുകൊണ്ട് വിമർശിക്കുന്നില്ല i දද INTERNATI ONAL CHALU UNION ദേ.... മമ്മൂട്ടി ആയിട്ട് ഒക്കെ സ്വയം താരതമ്യം ചെയ്യാൻ തുടങ്ങി കേട്ടോ...."

സുരേഷ് ഗോപിക്കും തനിക്കും മാത്രമാണ് വിമര്‍ശനം എത്തുന്നത്. എന്തുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നില്ല എന്നതായിരുന്നു കൃഷ്ണകുമാറിന്റെ പരാമര്‍ശം. മമ്മൂട്ടി ഇടത്പക്ഷ അനുഭാവിയും കൈരളി ടിവിയുടെ എം.ഡിയും ആയിട്ട് കൂടിയും താരത്തെ വേട്ടയാടാത്തതതാണ് എന്നാണ് താരം ചോദിക്കുന്നത്

Image may contain: 2 people, beard, text that says "സുംല്ലി 'തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോൾ, മമ്മുട്ടിയെ എന്ത് കൊണ്ട് വിമർശിക്കുന്നില് മലയാളി* ചാണക കൃഷ്‌ണകുമാർ സജീവ രാഷ്‌ട്രീയത്തിലുള്ള ഇന്നസെൻ്റിൻ്റെയും മുകേഷിൻ്റെയും പേര് പോലും പറയാതെ മമ്മൂട്ടിയുടെ പേര് പറഞ്ഞിട്ടുണ്ടെങ്കിൽ അത് തന്നെയാണ് നിങ്ങളുടെ പ്രശ്‌നം.". താരത്തിന്റെ പുതിയ പ്രസ്താവനയില്‍ ട്രോളുമായി വിമര്‍ശകരും രംഗത്തെത്തിയിരിക്കുകയാണ്.