25 വര്‍ഷം മുന്‍പ് ഷൂട്ടിങ്ങിനിടയില്‍ പറ്റിയ അപകടം. കിടപ്പിലായ നായകനെ കാണാന്‍ ഭാരതി രാജ എത്തിയപ്പോള്‍ കണ്ണീര് കടലായി തമിഴകം. ഭാരതി രാജയുടെ സംവിധാനത്തില്‍ 1991ല്‍ പുറത്തിറങ്ങിയ എന്‍ ഉയിര് തോഴന് ന്ന ചിത്രത്തില്‍ നായകനായി അരങ്ങേറ്റം കുറിച്ച ബാബുവിനാണ് ഇന്ന് ഈ ദുര്‍ഗതി. തയ്യമ്മ, പെരുംപുലി തുടങ്ങിയ ചിത്രത്തിലെല്ലാം നിയകവേഷത്തില് തിളങ്ങിയ ബാബു ഇന്ന് തമിഴകത്തിന്റെ തലവര മാറ്റി എഴുതേണ്ട നായകനായി തിളങ്ങാന്‍ ഒരുങ്ങുമ്പോഴാണ് അപകടം കണ്മുന്നില് എത്തിയത്.
സംഘട്ടനരംഗത്തില്‍ അഭിനയിക്കവെയാണ് ആ അപ്രതീക്ഷിത അപകടം. ‘മാനസര വാഴ്ത്തുക്കളേന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തില്‍ ബാബുവിന്റെ നട്ടെല്ലിന് പരിക്കേറ്റു. പിന്നാലെ കിടപ്പിലേക്കും. ശരീരം തളര്‍ന്ന ആ ചെരുപ്പക്കാരന് പിന്നീട് ഒരിക്കലും കിടക്കയില്‍ നിന്ന് എഴുനേല്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇടയ്ക്ക് ഒരു സിനിമയ്ക്കായി സംഭാഷണം എഴുതിയെങ്കിലും ആ സിനിമ പുറത്തിറങ്ങിയില്ല. പ്രകാശ് രാജിനെ നായകനാക്കി രാധാ മോഹന്‍ ആയിരുന്നു ഈ സിനിമ പ്ലാന്‍ ചെയ്തിരുന്നത്.
உதவி கேட்கும் ‘என் உயிர்த் தோழன்’ படத்தின் ஹீரோ பாபு
கண் கலங்கிய இயக்குனர் பாரதிராஜா pic.twitter.com/ifu2FeRi8Z
— Actor Kayal Devaraj (@kayaldevaraj) January 9, 2021
തന്റെ പ്രിയനായകനെ കാണാന്‍ കഴിഞ്ഞ ദിവസമാണ് ഭാരതിരാജ നേരിട്ടെത്തിയത്. 25വര്‍ഷമായി ബാബു കിടപ്പിലാണ്. ചികിത്സയ്ക്ക് വേണ്ടത്ര പണമില്ല. കോവിഡ് വന്നതോടെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ മാറി. ബാബുവിന്റെ പരിതാപകരമായ അവസ്ഥയില്‍ സഹായവാഗ്ദാനവുമായി നിരവധി പേര് രംഗത്തെത്തുകയും ചെയ്തു. ഇപ്പോള്‍ ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.