സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ നായിക, പക്ഷേ കയെത്തും ദൂരത്തുള്ള താരറാണിപ്പട്ടം തട്ടിയെറിഞ്ഞു ആ നടി അവിടം വിട്ടു. കാരണം എന്തെന്ന് അറിയുമോ?

0

ബോളിവുഡിൽ സൂപ്പർഹിറ്റുകൾ കൊണ്ട് കരിയർ ആരംഭിക്കുക എന്നത് പലരുടെയും സ്വപ്നമാണ്. പക്ഷേ വിചാരിച്ചതിനേക്കാൾ ഉയരത്തിൽ മികച്ച രീതിയിൽ കരിയർ ആരംഭിച്ച ഒരു നടിയുണ്ട്. സൂപ്പർ ഹിറ്റ് അല്ല ബോളിവുഡിലെ 2 മെഗാഹിറ്റ് ചിത്രങ്ങളിൽ നായികയായാണ് ഈ താരം കരിയർ ആരംഭിച്ചത്. അറിയപ്പെടുന്നത് ടി ആയിട്ടുകൂടി താരത്തെ കുറിച്ച് ഗോസിപ്പുകളോ മറ്റ് അഭ്യൂഹങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അഭിനയവും നൃത്തവും ഒക്കെ ആയാണ് ഈ നടി കരിയർ മുന്നോട്ടു കൊണ്ടുപോയത്.

 

പറഞ്ഞുവരുന്നത് ഒരുകാലത്തെ സൂപ്പർ നായികയായിരുന്ന ഗ്രേസി സിങ്ങിനെ കുറിച്ചാണ്. ടെലിവിഷനിലൂടെയാണ് ഗ്രേസി തൻറെ അഭിനയജീവിതം ആരംഭിക്കുന്നത്. പിന്നീടല്ലേ ലഗാൻ, മുന്നാഭായ് എംബിബിഎസ് തുടങ്ങിയ മെഗാഹിറ്റുകളിൽ നായികയായി. വളരെ സുഖമായി കരിയർ മുന്നോട്ടു കൊണ്ടുപോകാവുന്ന സമയം ഉണ്ടായിരുന്നിട്ടും താരം അതിൽ നിന്നും പിൻവാങ്ങി. ചുരുക്കിപ്പറഞ്ഞാൽ താരറാണിപ്പട്ടം ആണ് ഗ്രേസി വേണ്ടെന്നുവച്ചത്. അതിനു താരത്തിനെ കാരണവുമുണ്ട്. അഭിനയം മാത്രമല്ല തൻറെ ലക്ഷ്യമെന്ന് താൻ മാനേജരോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഒന്നോ രണ്ടോ സിനിമകൾ ചെയു എന്ന് അന്നേ പറഞ്ഞിരുന്നു.

ഇതിനിടയിൽ തൻ്റെ മാനേജറുടെ മരണവും സംഭവിച്ചു. തനിക്കുവേണ്ടി സംവിധായകരെയും നിർമാതാക്കളെയും വിളിച്ചിരുന്നത് അദ്ദേഹമായിരുന്നു. 2008ലാണ് അദ്ദേഹത്തിൻറെ വിയോഗം സംഭവിക്കുന്നത്. ഇതോടെ താനായിട്ട് സിനിമയ്ക്കുവേണ്ടി സംവിധായകരെയും നിർമാതാക്കളെയും വിളിക്കുന്നത് നിർത്തി. ബോളിവുഡിൽ തനിക്ക് വലിയ ബന്ധങ്ങൾ ഒന്നും ഇല്ലായിരുന്നു.

Lagaan: Once Upon a Time in India (2001)
Directed by Ashutosh Gowariker
Shown from left: Gracy Singh, Aamir Khan

അതിനിടയിൽ വ്യത്യസ്തമായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് തോന്നി തുടങ്ങി. അങ്ങനെയാണ് തിരികെ വന്നത്. ഭാവിയിൽ ഒരു സംവിധായക ആകാനുള്ള ആഗ്രഹം ഗ്രേസിക്കുണ്ട്. എഴുത്ത് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും താരം പറയുന്നു. ടെലിവിഷൻ പരമ്പരയിലൂടെ സജീവമായിരിക്കുകയാണ് താരം ഇപ്പോൾ. ലൗഡ്സ്പീക്കർ എന്ന മലയാള ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.