മീനൂട്ടി ഫോളോ ചെയ്യുന്ന മലയാളത്തിലെ ഒരേയൊരു യുവനടൻ ആരാണെന്ന് അറിയുമോ? കടുത്ത ആരാധികയാണോ എന്ന് ആരാധകർ?

0

സിനിമയിൽ അഭിനയിക്കാഞ്ഞിട്ട് കൂടി ഒട്ടനവധി ആരാധകരാണ് ദിലീപിൻ്റെയും മഞ്ജുവിൻ്റെയും മകൾ മീനാക്ഷിക്ക് ഉള്ളത്. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുകയാണ് താരപുത്രി ഇപ്പോൾ. മീനാക്ഷിയുടെ സിനിമ അരങ്ങേറ്റം കുറെ കാലമായി ചർച്ചകളിൽ ഉണ്ട്. തൻറെ അച്ഛനമ്മമാരുടെ പാതയിലൂടെ മീനൂട്ടി സിനിമയിൽ വരുമോ എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്. ആദ്യമൊന്നും താരത്തിന് സാമൂഹികമാധ്യമങ്ങളിൽ അക്കൗണ്ട് ഉണ്ടായിരുന്നില്ല.

കുറച്ചു മുൻപാണ് മീനാക്ഷി സാമൂഹ്യമാധ്യമങ്ങളിൽ സജീവമാകാൻ തുടങ്ങിയത്. ഇൻസ്റ്റഗ്രാമിൽ താരം അക്കൗണ്ട് തുടങ്ങിയത് കുറച്ച് കാലം മുൻപാണ്. താര പുത്രിയുടെ ഏറ്റവും അടുത്ത സുഹൃത്തായ നാമിതാപ്രമോദ് ആണ് താരത്തെ സാമൂഹ്യമാധ്യമങ്ങളിലേക്ക് ക്ഷണിച്ചത്. വളരെ കുറച്ച് ആളുകളെ മാത്രമേ മീനാക്ഷി ഫോളോ ചെയ്യുന്നുള്ളൂ. അതിൽ താരം ഫോളോ ചെയുന്ന മലയാളത്തിലെ ഏക യുവനടനെ ഇപ്പോൾ ആരാധകർ കണ്ടു പിടിച്ചിരിക്കുകയാണ്. നടൻ ദുൽക്കറിനെ ആണ് മീനാക്ഷി ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്നത്. ഇദ്ദേഹത്തിൻറെ ആരാധകനാണോ മീനാക്ഷി എന്നത് വ്യക്തമല്ല. ഏതാണ്ട് ഒരു ലക്ഷത്തിനു മുകളിലുള്ള ആൾക്കാർ മീനാക്ഷിയെ ഫോളോ ചെയ്യുന്നുണ്ട്.

42 ആളുകളെയാണ് മീനാക്ഷി ഫോളോ ചെയ്യുന്നത്. മലയാളത്തിൽ നിന്നുള്ള താരങ്ങൾ ഇതിൽ കുറവാണ്. മറ്റു പല പ്രമുഖരെയും താരം ഫോളോ ചെയ്യുന്നുണ്ട്. ലാൽ ജോസിൻ്റെ മകൾ, ബോളിവുഡ് താരറാണി ദീപിക പദുക്കോൺ, ആലിയ ഭട്ട്, മലയാളത്തിൽ നിന്നും പ്രയാഗ മാർട്ടിൻ, അപർണ ബാലമുരളി, ശ്രിന്ധ, മീരാ നന്ദൻ, സനുഷ, മാളവിക ജയറാം എന്നിവരെ താരം ഫോളോ ചെയ്യുന്നുണ്ട്. സിനിമയിൽ മുഖം കാണിക്കാഞ്ഞിട്ട് കൂടി ഇത്രയധികം ആരാധകരുള്ള താരങ്ങൾ കുറവായിരിക്കും. വീ രാശിയുടെ സിനിമ അരങ്ങേറ്റത്തെക്കുറിച്ച് പ്രേക്ഷകർക്ക് അതിയായ കൗതുകമുണ്ട്.

താര പുത്രിയുടെ ഫോട്ടോകളും, ഡാൻസ് വീഡിയോകളും എല്ലാം സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. അച്ഛൻ ദിലീപിന് മകൾ ഒരു ഡോക്ടറായി കാണണമെന്നാണ് താല്പര്യം. വളരെ വല്ലപ്പോഴും മാത്രമാണ് ആരാധകർക്ക് മീനു കുട്ടിയുടെ പുതിയ ചിത്രങ്ങൾ കിട്ടുന്നത്. കിട്ടുന്ന സമയം എല്ലാം അവരത് ആഘോഷം ആകാറുണ്ട്.