സ്ക്രിപ്റ്റിൻ്റെ കോപ്പി എൻറെ കയ്യിൽ കിട്ടുന്നത് ആദ്യമായിട്ടാണ്. മഹേഷ് നേരിട്ടെത്തിയാണ് അത് തന്നത്. മഹേഷ് പറഞ്ഞ ഒരു കാര്യം കേട്ടപ്പോൾ തനിക്ക് സമ്മതിക്കാതിരിക്കാൻ തോന്നിയില്ല. മാലിക്കിലെ വേഷത്തെക്കുറിച്ച് ജലജ പറയുന്നു.

0

പഴയ മലയാളി പ്രേക്ഷകർക്ക് ഒരുപക്ഷേ സുപരിചിതയായ നടി ആയിരിക്കും ജലജ. പുതുതലമുറയിൽ പെട്ട വർക്ക് അങ്ങനെ ആയിരിക്കണം എന്നില്ല. ഇപ്പോഴിതാ 26 വർഷങ്ങൾക്കു ശേഷം അതിശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. ഒരുകാലത്ത് മലയാളത്തിലെ മുൻനിര നായികയായിരുന്നു ജലജ. മാലിക്കിലെ ജമീല ടീച്ചർ എന്ന കഥാപാത്രത്തിന് മികച്ച പ്രശംസകൾ ആണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.

താൻ ശരിക്കും പറഞ്ഞാൽ കേരളത്തിൽ ഇല്ലായിരുന്നു. വിവാഹത്തിനുശേഷം ബഹ്റ്നിലെക്ക് പോയി. പിന്നീട് അവിടെയായിരുന്നു ജീവിതം. അതിനിടയിൽ മകളുടെ വിദ്യാഭ്യാസം ഉണ്ടായിരുന്നു അങ്ങനെ പലതും. നാട്ടിലേക്ക് തിരിച്ചു വരണമെന്നും സിനിമയിൽ അഭിനയിക്കണം എന്നും അവൾക്ക് ആയിരുന്നു ആഗ്രഹം. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോരാൻ ഒരു കാരണം അതായിരുന്നു.

അവൾക്കുള്ള അവസരങ്ങളാണ് താൻ ആദ്യം നോക്കിയത്. അവളുടെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ എന്ന് കരുതി. പല ഓഫറുകളും വന്നിരുന്നു. പക്ഷേ ഒന്നും ശരിയായില്ല എന്ന് വേണം പറയാൻ. ഫിലിം ഫെസ്റ്റിവൽ തിരുവനന്തപുരത്ത് വെച്ച് നടക്കുമ്പോൾ ആണ് മഹേഷ് നാരായണനെ പരിചയപ്പെടുന്നത്. ടേക്ക് ഓഫ്ൻറെ സമയത്തായിരുന്നു അത്. അവസരം ഉണ്ടെങ്കിൽ മകളെ വിളിക്കണം എന്ന് മഹെഷിനോട് പറഞ്ഞിരുന്നു. പിന്നീട് 2019 ലാണ് മഹേഷിൻ്റെ കോൾ വരുന്നത്. മോൾക്ക് ആണ് എന്ന് കരുതിയെങ്കിലും പിന്നീടാണ് മഹേഷ് പറയുന്നത് തനിക്ക് ആണ് എന്ന്. പക്ഷേ അവൾക്കും സാധ്യതയുണ്ട് എന്ന് പറഞ്ഞു. മഹേഷ് നേരിട്ടെത്തിയാണ് സ്ക്രിപ്റ്റ് കോപ്പി തരുന്നത്. സ്ക്രിപ്റ്റ് കോപ്പി കയ്യിൽ കിട്ടുന്നത് ആദ്യമായിട്ടായിരുന്നു. അതു വായിച്ചപ്പോൾ വളരെ നല്ല തിരക്കഥയാണ് എന്ന് തോന്നി. മികച്ച കഥ, വളരെ പവർഫുൾ ആയിട്ടുള്ള കഥാപാത്രങ്ങൾ.

ഇത് താൻ ചെയ്താൽ ശരിയാവുമോ എന്ന ഒരു ആശങ്കയുണ്ടായിരുന്നു. ചേച്ചി തന്നെ എന്തായാലും ചെയ്യണമെന്ന് മഹേഷ് ആവശ്യപ്പെട്ടു. യവനിക എന്ന ചിത്രം ഒക്കെ കണ്ടു വളർന്ന ആൾക്കാരാണ് ഞങ്ങളെന്ന് മഹേഷ് പറഞ്ഞു. ഇത്രയും ശക്തമായ കഥാപാത്രം ചേച്ചി തന്നെ ചെയ്യണം എന്ന് സ്നേഹത്തോടെ പറഞ്ഞപ്പോൾ താൻ സമ്മതിക്കുകയായിരുന്നു. അങ്ങനെയാണ് ഈ ചിത്രത്തിലേക്ക് താൻ വരുന്നത്. സിനിമ മിസ് ചെയ്തിട്ട് ഒന്നും ഇല്ല ഈ സമയം ഒക്കെ. കുടുംബകാര്യങ്ങളിൽ ആയിരുന്നു അപ്പോൾ കൂടുതൽ ശ്രദ്ധ. ഒരുപാട് നല്ല സിനിമകളുടെ ഭാഗമായി പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. ചെയ്ത ചില കഥാപാത്രങ്ങൾ ഒക്കെ പ്രേക്ഷകമനസ്സുകളിൽ ഉണ്ടെന്നുള്ളത് സന്തോഷം നൽകുന്ന കാര്യമാണ്. മാത്രമല്ല ഇങ്ങനെയൊരു ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. താരം പറഞ്ഞു.