മനുഷ്യരെ വേര്‍തിരിച്ച് കാണുന്നത് തന്നെ ആ കാണുന്നവരുടെ മാത്രം പ്രശ്നമാണ്, വിമര്‍ശകന് മറുപടിയുമായി സംഗീത മോഹന്‍

0

കുടുംബ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് സംഗീത മോഹന്‍. അഭിനയത്തില്‍ നിന്ന് തിരക്കഥയിലേക്ക് ചേക്കേറുമ്പോഴും സംഗീത എഴുത്തില്‍ തിളങ്ങുകയാണ്. നിരവധി ഹിറ്റ് സീരിയലുകളുടെ തൂലിക സംഗീതയുടേതാണ് എന്ന് അധികം ആര്‍ക്കും അറിയാത്ത രഹസ്യമാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്ത് വിഷയത്തിലും പ്രതികരണവുമായി രംഗത്തെത്താറുള്ളത് പതിവാണ്. കഴിഞ്ഞ ദിവസം ഒരു ചിത്രവുമായി സംഗീത വീണ്ടും രംഗത്തെത്തുകയായിരുന്നു.
എന്നാല്‍ ചിത്രം പങ്കുവച്ചതിന് പിന്നാലെ കമന്റുമായി ഒരാള്‍ എത്തിയതോടെ സംഗീത ഇടപെടലുമായി രംഗത്തെത്തി.Image may contain: 1 person

സംഗീത പങ്ക് വച്ചത് ഒരു മഴയുടെ ചിത്രം ആയിരുന്നു. ഇതിനൊക്കെ ഭയങ്കര അര്‍ത്ഥം ഉണ്ട് അല്ലെ, എന്ന് ഒരാള്‍ ചോദിക്കുമ്‌ബോള്‍ ഉണ്ടോ എന്ന് സംഗീത മറുപടി പറയുന്നു. ചേച്ചിയെ പോലുള്ള ജീനിയസ് പുലികള്‍ അറിയാതെ വിരല്‍ കൊണ്ട് ക്ലിക്കിയ പിക് പോലും ഭയങ്കര അര്‍ത്ഥം കാണുന്ന സാധാരണക്കാരല്ലേ ഞങ്ങള്‍.. ഓം ഗുരുഭ്യോ നമ എന്ന മറുപടിയും ഉടനെത്തി. അതിനു താരം നല്‍കിയ കമന്റും ആണ് ശ്രദ്ധിക്കപ്പെട്ടത്.

‘ഒന്നാമത് ഞാന്‍ ‘ജീനിയസ് പുലി’യോ മറ്റു പുലി വിഭാഗങ്ങളിലോ ഉള്ള ആളല്ല. രണ്ട്, അങ്ങനെ മനുഷ്യരെ വേര്‍തിരിച്ച് കാണുന്നത് തന്നെ ആ കാണുന്നവരുടെ മാത്രം പ്രശ്നമാണ് എന്നാണ് എന്റെ ഒരു ഇത്. ഞാനാരേയും അങ്ങനെ കാറ്റഗറൈസ് ചെയ്യാറില്ല. ഒരു മഴ ചിത്രം എടുത്ത് പോസ്റ്റിയതിന്റെ പേരില്‍ ഇത്രേം കോംപ്ലിക്കേഷന്‍സ് ആവശ്യമുണ്ടെന്നും തോന്നുന്നില്ല’ സംഗീത മറുപടി നല്‍കി. താരത്തിന്റെ മറുപടി ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.